Chapter Title : ദേവേട്ടന്റെ ചീക്കുട്ടി 3 [Nadippin Nayakan]
സമാധാനത്തോടെയുമാണ് ജീവിക്കുന്നത്. കുറവുകൾ നികത്താൻ ആർക്കുമാകില്ല. അമ്മയെന്നെ ഒരേയൊരു കുറവേ ഇപ്പോ ഞങ്ങൾക്കിടയിൽ ഉള്ളൂ. അതെന്നും ഒരു കുറവ് തന്നായിരിക്കും.....!!
മധുരം കൂട്ടി ഏലക്ക ഇട്ട എന്റെ ചീക്കുട്ടിയുടെ കൈപ്പുണ്യമുള്ള ചായ. ഊതിയൂതി കുടിക്കുന്തോറും രുചി കൂടി വരുന്ന പോലെ. കുടിച്ച് തീർത്ത കപ്പും എടുത്ത് ഞാനടുക്കളയിലേക്ക് നടന്നു. അരിയുന്ന തിരക്കിലും പാചകം ചെയ്യുന്ന തിരക്കിലുമൊക്കെയാണ് എന്റെ പെണ്ണും ഏട്ടത്തിയും.....!!
"""""""""അഹ് ദേവാ....., രാത്രിത്തേക്ക് ചപ്പാത്തിയാ കഴിക്കോലോ നീ.....??""""""""""
എന്നെ കണ്ടതും ചിരിയോടെ ഏട്ടത്തി തിരക്കി.
""""""""""ഇതിങ്ങനെ എടുത്ത് ചോദിക്കണോ ഏട്ടത്തി ഞാൻ കഴിക്കില്ലേ.....??""""""""
ചിരിയോടെ പറഞ്ഞ് ഞാൻ പൈപ്പ് തുറന്ന് കൈയിലിരുന്ന കപ്പ് കഴുകാനൊരുങ്ങി.
""""""""""അതെവിടെ വച്ചേക്ക് ഏട്ടാ ഞാൻ കഴുകിയേക്കാം.....!!""""""""""
ചപ്പാത്തിക്കുള്ള മാവ് കുഴക്കുന്നത് പാതി വഴി നിർത്ത് അവൾ പറഞ്ഞു.
"""""""""എന്റെ ചീക്കുട്ടി നീയിപ്പോ ഒരു ജോലി ചെയ്യുവല്ലേ.....?? ഇത് ഞാൻ ചെയ്തോളാം മലമറിക്കണ പണിയൊന്നും അല്ലല്ലോ.......!!""""""""""
അത് കേട്ടതും കൂടുതലൊന്നും പറയാതെ ഒരു ചിരിയോടെ അവൾ വീണ്ടും തന്റെ ജോലി തുടർന്നു. കപ്പും കഴുകി വച്ച് ഞാൻ ഹാളിലേക്ക് ചെന്നു. അച്ഛനും ഏട്ടനും ഹാളിലിരുപ്പുണ്ട്. പിന്നെ ഞാനും അവരോടൊപ്പം കൂടി.....!!
""""""""""ഓഹ് എന്റെ ദേവാ എന്തുറക്കാമായിരുന്നെടാ.....?? എത്ര വട്ടം ഞാൻ വന്ന് വിളിച്ചെന്നറിയോ.....??"""""""""
ഞാനിരുന്നപാടെ അച്ഛൻ പറഞ്ഞു.
""""""""""അച്ഛൻ വിളിച്ചായിരുന്നോ....?? ഞാൻ കേട്ടില്ല."""""""""""
"""""""""""അതെങ്ങനെ കേക്കുമച്ഛാ....?? വിളിക്കേണ്ടവര് വിളിച്ചാലല്ലേ കേക്കേണ്ടവര് കേക്കൂ......!!"""""""""""
പറഞ്ഞിട്ടവൻ ആക്കി ചിരിക്കുമ്പോ ചമ്മിയ ഒരു ചിരിയായിരുന്നു എന്റെ മുഖത്തും.
"""""""""പോടാ, സത്യായിട്ടും ഞാൻ കേട്ടില്ല അച്ഛാ. എന്താച്ഛാ എന്താ കാര്യം......??""""""""'''
"""""""""""ഏയ് ഒന്നൂല്ലടാ, നീയും മോളൂടെ രണ്ട് ദിവസം വിശ്വന്റെ വീട്ടിലൂടെ പോയി നിക്കാത്തത് എന്താ.......?? അവരെപ്പോ വന്നാലും നിങ്ങളെ വിളിക്കണതല്ലേ.....??""""""""""
"""""""""അത് അച്ഛാ...., പോവണം എന്നുണ്ട്., മനസ്സ് മടിച്ച് പോവുവാ......!! ഇനിയിപ്പോ ഇന്നെന്തായാലും പോവാം.....!!"""""""""
"""""""""""ഇന്നിനി രാത്രി നീ എങ്ങോട്ടും പോണ്ട. നാളെ നേരം വെളുത്തിട്ട് പോയാൽ മതി......!!""""""""""
"""""""""അഹ്......"""""""""
ചിരിയോടെ ഞാൻ മൂളി. പണ്ടൊക്കെ വീട്ടിൽ കേറിയലും കേറിലേലും ചോദിക്കാനും പറയാനും ആരുമില്ലാത്തവൻ ആയിരുന്നു ഞാനെങ്കിൽ ഇന്ന് ഇരുട്ട് വീണപ്പോ എന്നെ വിലക്കുന്ന എന്റെ അച്ഛനും
💬 Comments
View all comments