Chapter Title : ദേവേട്ടന്റെ ചീക്കുട്ടി 3 [Nadippin Nayakan]
വണ്ടി നീങ്ങി തുടങ്ങുമ്പോ അച്ഛൻ ഓർമിപ്പിച്ചിരുന്നു. തിരിഞ്ഞ് നോക്കി എല്ലാർക്കും ഉത്സാഹത്തോടെ കൈവീശി കാണിക്കുവായിരുന്നു അവളപ്പോ.
"""""""""""മതിയെടിയേ......"""""""""""'
വീട് കഴിഞ്ഞ് റോഡ് എത്തിയിട്ടും അവളുടെ കൈ ചലിക്കുന്നത് കണ്ട് ഞാൻ പറഞ്ഞു.
"""""""""""പോയേട്ടാ....."""""""""""
പിന്നീട് സ്ഥിരം തോളിൽ ചാരൽ തന്നായിരുന്നു.
........... ❤️❤️ ...........
വിളിച്ചിട്ട് വന്നത് കൊണ്ട് തന്നെ ഞെട്ടലോ അത്ഭുതമോ ഒന്നും അവർക്കില്ലായിരുന്നു. പക്ഷെ അതിനുമാത്രം പരിഭവമായിരുന്നു രണ്ടിനും. എന്നാലും മക്കളോട് എത്രനേരം ഇങ്ങനെയിരിക്കും.....??
"""""""""""ഇരിക്ക് മക്കളേ ഞാൻ കഴിക്കാനെടുക്കാം.......!!"""""""""""
"""""""""""അയ്യോ ഇപ്പൊന്നും വേണ്ട മാമി, കഴിച്ചിട്ടാ ഇറങ്ങിയേ. പിന്നെ രണ്ട് ദിവസം ഇവിടെ തന്നെയില്ലേ ഞങ്ങള്....??""""""""""
"""""""""""നിങ്ങള് വരുന്നുണ്ടെന്ന് പറഞ്ഞപ്പോ തന്നെ രണ്ടാൾക്കും ഒരേപോലെ ഇഷ്ട്ടള്ള എലേപ്പം ഉണ്ടാക്കി വച്ചതാ. ഒന്നേലും കഴിച്ചില്ലേൽ എനിക്ക് വിഷമാവും. അല്ലേ തന്നെ ഒന്നൊക്കെ കഴിക്കാനുള്ള സ്ഥലമൊക്കെ കാണും.....!!"""""""""""
മറുപടിക്ക് കാക്കാതെ മാമി അടുക്കളയിലേക്ക് പോയിരുന്നു.
""""""""""പിന്നെ രണ്ട് ദിവസത്തേക്ക് അല്ല ഒരു ആഴ്ചയെങ്കിലും കഴിഞ്ഞിട്ടേ നിങ്ങളെ ഞാൻ വിടു......!!""""""""""
തല മാത്രം വെളിയിലിട്ട് മാമി പറഞ്ഞു. പിന്നെ പാത്രങ്ങളുടെ ശബ്ദം മാത്രം.
""""""""""അല്ലാ എന്താണ് മാമന് മിണ്ടാട്ടം ഒന്നുമില്ലേ......??""""""""""
ഇത്ര നേരമായിട്ടും ചിരിയോടെ ഇരിക്കണത് അല്ലാതെ ഒരക്ഷരം മിണ്ടാതെ കണ്ടപ്പോ ഞാൻ തിരക്കി.
""""""""""""എടാ കഴുവേറിട മോനെ....""""""""""
"""""""""""എന്തോ.....""""""""""""
""""""""""ഇപ്പഴാണോടാ തിരക്കൊക്കെ ഒഴിഞ്ഞ് ഇങ്ങോട്ട് വരാൻ പറ്റിയത്...??""""""""""
"""""""""""എന്റെ മാമാ ഞങ്ങളിങ്ങ് വന്നില്ലേ..., ഇനിയിപ്പോ മാമി പറഞ്ഞ പോലെ ഒരാഴ്ച എങ്കിൽ അങ്ങനെ, നിന്നിട്ടെ ഞങ്ങള് പോണുള്ളൂ. പോരെ....??"""""""""""
"""""""""അങ്ങനാണേൽ നല്ലത്. പിന്ന പറ മോളെ സുഖാണോ എന്റെ കുട്ടിക്ക്.....??"""""""""""
"""""""""""മ്മ് സുഖമാ അച്ഛാ. അമ്മയ്ക്കുമച്ഛനും സുഖമല്ലേ....??""""""""""
""""""""""""അഹ് ഞങ്ങള് നന്നായിരിക്കുന്നു. പറ വിശേഷങ്ങളൊക്കെ.....""""""""""
""""""""""വിശേഷങ്ങളൊക്കെ പിന്നെ പറയാം ഇപ്പൊ രണ്ടുപേരുമിത് കഴിക്ക്. നല്ല ചൂടുള്ള എലേപ്പമാ. മ്മ്......""""""""""
മാമന്റെ ചോദ്യത്തിന് മറുപടി കൊടുക്കും മുന്നേ മാമി കഴിക്കാനുള്ളതും കൊണ്ട് വന്നിരുന്നു. കൂടെ നല്ല കാപ്പിപ്പൊടി ഇട്ട പാൽചായയും......!!
കാപ്പി കുടിയൊക്കെ കഴിഞ്ഞ് മാമനും ഞാനും ചുമ്മാ തൊടിയിലൊട്ടൊക്കെ ഇറങ്ങി.
"""""""""""മാമാ.....""""""""""""
"""""""""""ഓ......""""""""""""
"""""""""""""എന്നോട് ദേഷ്യോണ്ടോ....??"""""""""
"""""""""""എന്തിന്.......??"""""""""""
""""""""""""അന്ന് അങ്ങനൊരവസ്ഥയില് അവളേം കൂട്ടിട്ട് ഇങ്ങോട്ട് വന്നാ പോലും
💬 Comments
View all comments