0%

Chapter Title : ദേവികയുടെ ഒരു യാത്ര 1 [Leo Oles]

Author : Leo Oles Read All Parts 131156

"ഷോ എന്റെ അമ്മെ ഒന്ന് പെട്ടെന്ന് " ഫോണിലൂടെ മകൾ ശ്രുതിയുടെ ശബ്ദം ദേവികയ്ക്കു ദേഷ്യം ആണ് കൊണ്ട് വന്നത്. "എന്നാൽ നീ വന്നു നോക്കെടി എന്ന് പറയാൻ തോന്നിയതാണ് എന്നാൽ പറഞ്ഞില്ല. കക്ഷി ബാംഗ്ലൂർ ജോലി ചെയ്യുകയാണ് കഴിഞ്ഞ തവണ വന്നപ്പോൾ ലാപ്ടോപ്പ് ഇവിടെ മറന്നു വച്ച് പോയതാണ്.

ഇപ്പോൾ ഏതോ പ്രൊജക്റ്റ്മായ് ബന്ധപ്പെട്ട ഒരു ഫയൽ തപ്പി എടുത്തു അയയ്ക്കുന്നതിനാണ് ഫോണിലൂടെ ഈ പരാക്രമം.  ദേവികയ്ക്കു ലാപ്ടോപ്പ് ഉപയോഗിചു വലിയ പരിചയം ഇല്ല അതിന്റെ ടച്ച് പാടും ചെറിയ ഫോണ്ട് സൈസും ആണ് പ്രശ്നം. ഒടുവിൽ കുറെ തപ്പലിനു ശേഷം  കിട്ടി. പിന്നെ അതൊരു ഇമെയിൽ  ചെയ്തു അയയ്ച്ചു .

'താങ്ക്സ് അമ്മെ , ഉമ്മ" ഫോണിലൂടെ ഒരു താങ്ക്‌സും ഉമ്മയും നൽകി ശ്രുതി പെട്ടെന്ന് ഫോൺ വച്ചു . അവളുടെ ഈ പെരുമാറ്റത്തിൽ നിന്നു താനെ അവിടത്തെ തിരക്കും പിന്നെ കാര്യത്തിന്റെ ഗൗരവവും ദേവികയ്ക്കു മനസ്സിലായി. അവൾ സ്വയം നെടുവീർപ്പിട്ടു അടുക്കളയിലേക്കു നടന്നു.

  അടുക്കളയിൽ കയറി ഉച്ചയ്ക്കുള്ള ആഹാരത്തിന്റെ കാര്യങ്ങളെ കുറിച്ച് ആലോചിച്ചു. എന്തോ ഇന്ന് എല്ലാത്തിനും ഒരു മടി പോലെ.

ഇന്ന് മാത്രമല്ല കുറെ മാസങ്ങൾ ആയി ഈ ഒരു മടുപ്പു തന്നെ ഇപ്പോഴും ഒന്നിനും ഒരു താല്പര്യമില്ല. എപ്പോഴും  മടുപ്പ്പ് തന്നെ മടുപ്പ്. ഉച്ചയ്ക്കുള്ള ഭക്ഷണം ഏകദേശം പൂർത്തിയായി അത് കഴിഞ്ഞു എന്ത് ചെയ്യണം എന്ന് ആലോചിക്കുമ്പോൾ പിന്നെയും ഒരു വിമ്മിട്ടം പോലെ. വൈകുന്നേരം ശ്രീയേട്ടൻ വരുന്നത് വരെ ഒന്നും ചെയ്യാൻ ഇല്ലാതെ ഈ വീട്ടിൽ സമയം തള്ളി നീക്കണം,

💬 Comments

View all comments