Chapter Title : ദേവിന്റെ ഐഷു 2 [ക്യാപ്റ്റൻ മാർവെൽ]
കള്ള ചിരി ഉണ്ടായിരുന്നു.... അത് കണ്ടപോൾ അച്ചു അക്ഷയയുടെ തലയിൽ ഒന്ന് കൊട്ടി.....
അക്ഷയ :ആഹ്ഹ്... അമ്മ ദേ ചേച്ചി....
ഭാഗ്യം :രണ്ടെണ്ണം തുടങ്ങിയോ.... ദേ അമ്മു... (അക്ഷയയെ വീട്ടിൽ അമ്മു എന്നാണ് വിളിക്കാറുള്ളത് )ഇനി ചേച്ചിയും ആയി വഴക്കിനു ഒന്നും പോണ്ട.... അവളുടെ കല്യാണം കഴിഞ്ഞു ഇരിക്കുവാണ്....
അക്ഷയ മുഖം കോട്ടി അച്ചുവിനെ നോക്കി എന്നിട്ട് അവിടെ നിന്നും പോയി....
ഭാഗ്യം :അച്ചു... പോയി കുളിച്ചു വാ എന്നിട്ട് ചായ മോന് കൊണ്ട് കൊടുക്ക്...
അച്ചു അതിനു ശേഷം കുളിക്കാൻ പോയി... കുളിച്ചു ഫ്രഷ് ആയി ഒരു വയലറ്റ് കളർ സാരിയും ഉടുത്തു തലയിൽ വെള്ള തോർത്ത് കൊണ്ട് മുടി കെട്ടി വച്ചു അച്ചു വന്നു.... അമ്മ ചായ അവളുടെ നേരെ നീട്ടി
അച്ചുവിന് നേരെ നീട്ടിയ ചായ അവൾ വാങ്ങി.. എന്നിട്ട് ചായയും ആയി റൂമിലേക്ക് നടന്നു...
അച്ചു :ദേവേട്ടാ.... (അച്ചു അവളെ തട്ടി വിളിക്കുന്നു....)ദേവേട്ടാ... എണീക്ക്....
ദേവ് ഉറക്കം തടസ്സപ്പെട്ടതിന്റെ ആലസ്യത്തോടെ കണ്ണുകൾ തുറന്നു.... ഇന്നത്തെ കണി ആയി അവൻ കണ്ടത് അച്ചുവിന്റെ മുഖം ആണ്... കുളിച്ചു ഫ്രഷ് ആയി നെറ്റിയിൽ സിന്ദൂരം ഒക്കെ തൊട്ട് ഒരു ദേവിയെ പോലെ അവന്റെ കണ്മുന്നിൽ നിൽക്കുന്നു.... ദേവ് നിരപുഞ്ചിരിയോടെ അവളെ നോക്കി...
ദേവ് :ഗുഡ് മോർണിംഗ് ഐഷു....
അച്ചു ഒന്ന് ചിരിച്ചു....
അച്ചു :ദേവേട്ടാ... ചായ....
അച്ചു ദേവിന് നേരെ ചായ നീട്ടി...
ദേവ് :ഐഷു ചായ കുടിച്ചോ...നീ കുടിച്ചു പകുതി താ....
അച്ചു അത് കേട്ടതും ദേവിനെ ഒന്ന് നോക്കി... ഇന്നലെ പാൽ കുടിക്കുമ്പോ ചുമ്മാ തമാശക്ക് ചെയ്തതാണെന്നു അവൾ വിചാരിച്ചിരുന്നത്...
അച്ചു :ദേവേട്ടാ... എന്താണ് ഇങ്ങനെ ഒക്കെ....
ദേവ് :ചുമ്മാ കളിക്കാതെ കുടിച്ചു ബാക്കി താടി.... നിന്റെ ചുണ്ടുകളുടെ സ്വാദ് എന്ത് സ്വീറ്റ് കഴിച്ചാലും കിട്ടില്ല...
ദേവിന്റെ അത്പോലെ ഉള്ള സംസാരം അവൾക്ക് വല്ലാത്ത ലജ്ജയും എന്നാൽ അഭിമാനവും ഒക്കെ ആണ് തോന്നുന്നത്.... അച്ചു ഗ്ലാസ് വാങ്ങി ഒന്ന് രണ്ട് സിപ് എടുത്തു...അത് കഴിഞ്ഞു ദേവ് ചായ ഗ്ലാസ് വാങ്ങി അച്ചുവിന്റെ ചെറിപഴം
💬 Comments
View all comments