Chapter Title : ദേവിന്റെ ഐഷു 4 [ക്യാപ്റ്റൻ മാർവെൽ]
ആണെങ്കിൽ ഇപ്പോൾ തന്നെ പുറത്ത് അടി വീണിരിക്കും..
എന്തോ ആലോചനയിൽ ഇരുന്ന അച്ചുവിനെ കണ്ട് രേവതി ചോദിച്ചു....
രേവതി :എന്താ മോളെ... എന്താ ഈ ആലോചിക്കുന്നെ.... മോൾക്കും കിടക്കണോ അമ്മേടെ മടിയിൽ...
അച്ചു :ഏയ്യ് വേണ്ട അമ്മേ....
രേവതി :അതെന്താ മോൾക്ക് അമ്മയെ ഇഷ്ടം അല്ലെ....
അച്ചു :അയ്യൊ അതോണ്ടല്ല അമ്മേ.... എനിക്ക് ഒന്ന് വീട്ടിലേക് വിളിക്കണം...
രേവതി :എന്നാൽ മോള് വീട്ടിലേക് വിളിച്ചിട്ട് വാ...
അച്ചു തന്റെ ഫോൺ എടുത്ത് അമ്മയെ വിളിച്ചു.... കുറച്ചു മാറി നിന്ന് സംസാരിച്ചു....ദേവ് രേവതിയുടെ മടിയിൽ കിടന്നു....
ദേവ് :അമ്മേ....മറ്റന്നാൾ എനിക്ക് തിരിച്ചു പോകണം.... അവിടെ എല്ലാം അനീഷയെ ഏല്പിച്ചല്ലേ വന്നേക്കുന്നെ
രേവതി :കല്യാണം കഴിഞ്ഞു ഇത്ര പെട്ടെന്ന് പോകണോ ഡാ....
ദേവ് :ആ അമ്മക്ക് അറിയുന്നതല്ലേ.... ഒന്ന് രണ്ട് മീറ്റിംഗ് ഉണ്ട്....
രേവതി :ഹ്മ്മ്... ശരി.... നീ ഇത് അച്ചുവിനോട് പറഞ്ഞോ....
ദേവ് :ഇല്ല.... ഇന്ന് പറയണം.... തത്കാലം അവൾ ഇവിടെ നിക്കട്ടെ....
രേവതി :അതെ.... കുറച്ചു ദിവസം ഇവിടെ നിന്ന് ഈ വീടും പരിസരവും ആയി ഒന്ന് പൊരുത്തപ്പെടട്ടെ....
അങ്ങനെ അവർ സംസാരിച്ചു ഇരിക്കുമ്പോ അച്ചു വീട്ടിലേക് ഫോൺ വിളിച്ചു തിരികെ വന്നു....
രേവതി :ആ ഇനി മോൻ പോയി ഫ്രഷ് ആവാൻ നോക്ക്.... ഇനി കുറച്ചു നേരം എന്റെ മോളെ ഞാൻ ഒന്ന് സ്നേഹിക്കട്ടെ....
ദേവ് :ഓ.... എന്തൊരു മരുമോൾ സ്നേഹം....
രേവതി :ഒന്ന് പോടാ.... ഇവൾ എനിക്ക് മരുമോൾ ഒന്നും അല്ല... മോള് തന്നെയാ.... നീ എണീറ്റ് പോയി ഫ്രഷ് ആവാൻ നോക്ക്....
ദേവ്
💬 Comments
View all comments