Chapter Title : ദേവിന്റെ ഐഷു [ക്യാപ്റ്റൻ മാർവെൽ]
കാണാൻ വന്നിരുന്നു... എന്നാൽ അവൾക് അവരെ ഒന്നും ഇഷ്ടം ആയിരുന്നില്ല... കാരണം അവളുടെ അച്ഛൻ ഉദയകൃഷ്ണൻ കൊണ്ട് വന്ന ആലോചനകൾ എല്ലാം അങ്ങനെ ഉള്ളത് ആയിരുന്നു... എല്ലാം പ്രായം ആയ പയ്യന്മാർ... അവസാനം കൊണ്ട് വന്ന ആലോചന ആകട്ടെ കഷണ്ടി തലയും കാണാൻ ഒരു ലുക്ക് ഇല്ലാത്ത ഒരു ചെറുക്കൻ ആയിരുന്നു... പക്ഷെ പൂത്ത ക്യാഷ് ടീം ആയത് കൊണ്ട് ആണ് അവരോട് വന്നു കണ്ടോളാൻ ഉദയൻ പറഞ്ഞത്....
എന്തായാലും ആ ആലോചന അവൾക് ഇഷ്ടം ആകാത്തകൊണ്ട് അത് നടന്നില്ല... പക്ഷെ ഈ ആലോചനയും വേണ്ട എന്ന് പറയരുത് എന്ന് അവൾക് കർശനമായ നിർദ്ദേശം ഉദയൻ കൊടുത്തിട്ടുണ്ട്... അവളും വരാൻ പോകുന്ന ചെറുക്കനെ കണ്ടിട്ടില്ല... അത്കൊണ്ട് അവൾക് നല്ല പേടി ഉണ്ടായിരുന്നു... വരുന്ന ചെറുക്കൻ എങ്ങനെ ഉണ്ടാകും എന്ന്....
അവളെ ഒരുകുന്നതിനു ഇടയിൽ അമ്മായിമാരും കസിൻസും എല്ലാവരും കൂടെ അവളെ ടീസ് ചെയുകയും കളിയാകുകയും ചെയ്യുന്നുണ്ട്... ഉദയ കൃഷ്ണന് 3 സഹോദരിമാർ ആണ് ഉള്ളത് പിന്നെ 1 സഹോദരനും ഉണ്ട് .... മൂത്തത് ഉദയകൃഷ്ണൻ തന്നെ ആണ്... താഴെ ഉള്ളവർ 4 പേരുടെയും കല്യാണം കഴിഞ്ഞു.... സഹോദരൻ ജയകൃഷ്ണനും ഭാര്യയും ഉദയന്റെ കൂടെ തറവാട്ടിൽ തന്നെ ആണ് താമസം...
അങ്ങനെ അവർ അച്ചുവിനെ ഒരുകുന്നതിനു ഇടയിൽ ആണ് പുറത്ത് കാറിന്റെ ശബ്ദം കേൾക്കുന്നത്...അത് അവർ ആയിരുന്നു പെണ്ണ് കാണാൻ വന്ന ചെറുക്കനും വീട്ടുകാരും... ഒരു വൈറ്റ് കിയ സൾട്ടോസിൽ ആണ് അവർ എത്തിയത്... ആ കാറിന്റെ സൗണ്ട് കേട്ടപ്പോൾ തന്നെ അമ്മായിമാരും കസിൻസും എല്ലാം ജനലിലൂടെ എത്തിച്ചു നോക്കി... ഡോർ തുറന്നു ആദ്യം വന്നത് ചെക്കന്റെ അച്ഛൻ ശിവദാസ് ആയിരുന്നു... അതിനു പിന്നാലെ അമ്മയും ചേച്ചിയും ഇറങ്ങി അത് കഴിഞ്ഞു ആണ് പയ്യൻ ഇറങ്ങുന്നത്... ജനലിലൂടെ നോക്കിയവരുടെ കണ്ണുകൾ വിടർന്നു... പയ്യനെ കാണാൻ അതിസുന്ദരൻ ആയിരുന്നു... വെളുത്ത നല്ല പൊക്കം ഉള്ള ഇൻസ്‌യ്ഡ് ഒക്കെ ചെയ്ത് കാണാൻ തന്നെ നല്ല ചേലായിരുന്നു....
ഇനി ചെറുക്കനെ കുറിച്ച് പറയാം... അവന്റെ പേര് സൂര്യദേവ്... മനിശ്ശേരി വീട്ടിലെ ഇളയ സന്തതി ആണ്...
💬 Comments
View all comments