0%

Chapter Title : ദേവിന്റെ ഐഷു [ക്യാപ്റ്റൻ മാർവെൽ]

Author : Kambikathakal Read All Parts 1.4K

ആ ബന്ധത്തിന് ഒന്നുടെ വലുപ്പം വച്ചു... ഇതിനിടയിൽ അച്ചുവിന്റെ ഫോൺ നമ്പർ ദേവ് ഒപ്പിച്ചു... അച്ചുവിന്റെ ഒരു പഴയ വിവോയുടെ ഫോൺ ആയിരുന്നു.... എന്നാലും അവൾ അത് നല്ലപോലെ കൊണ്ട് നടന്നിരുന്നു.... അതിനാൽ തന്നെ ആ ഫോണിന് ഒരു കേട്പാട് പോലും പറ്റിയിട്ടില്ല

അങ്ങനെ ഒന്ന് രണ്ട് ദിവസം അവർ തമ്മിൽ ഫോണിൽ സംസാരം ഒക്കെ ഉണ്ടായിയുന്നു.. ദേവിന്റെ സംസാരം ഒക്കെ അവൾക്കും ഇഷ്ടം ആണ്... ഒരു കുസൃതി കലർന്ന തരത്തിൽ ഉള്ള സംസാരം....

അങ്ങനെ ഒരു ദിവസം പെണ്ണും ചെക്കനും കൂടെ ദേവിന്റെ വീട്ടിലേക് വരുന്നു... അന്ന് അച്ചുവിന്റെ അമ്മയും അച്ഛനും അനിയത്തിയും പിന്നെ അച്ചുവും ആണ് വന്നത്...അവർ വീട്ടിൽ എത്തിയതും അവരെ നല്ല രീതിയിൽ തന്നെ അവരെ വീട്ടിലേക് ക്ഷണിച്ചു... ദേവിന്റെ അളിയൻ രജീഷ് അന്ന് അവിടെ ഉണ്ടായിരുന്നില്ല... ആൾക്ക് ഒരു മീറ്റിംഗ് ഉണ്ടായിരുന്നു...പുള്ളിക്ക് ബിസിനസ്‌ ആണ്...

ശിവദാസ് :വഴി ഒക്കെ മനസിലാക്കാൻ ബുദ്ധിമുട്ട് ഉണ്ടായോ...

ഉദയൻ :ആ കുറച്ചു ബുദ്ധിമുട്ട് ഉണ്ടായി.... പിന്നെ ലൊക്കേഷൻ അയച്ചത് കൊണ്ട് അത്ര പ്രശ്നം ഉണ്ടായീല...

അവർ നാല് പേരും സോഫയിൽ ഇരുന്നു.... വലിയ ഒരു വീട് തന്നെ ആയിരുന്നു അത്..... അച്ചുവിന്റെ തറവാട് നാലുകെട്ട് വീട്ടിൽ നിന്നും തികച്ചും വത്യസ്തം ആയി പുതിയ രീതിയിൽ പണി കഴിപ്പിച്ചിരിക്കുന്നു... ഉള്ളിലെ ഇന്റീരിയർ എല്ലാം ഒരു ബാംഗ്ലൗ വീടിന്റെ രീതിയിൽ ആണ്....

അപ്പോൾ ആണ് ദേവ് മുകളിൽ നിന്നും വരുന്നത്... ഒരു ജീൻസും ഷർട്ടും ആണ് വേഷം.... അവൾ തന്റെ പ്രിയതമയെ നോക്കി.... അവൾ എന്നത്തേയും പോലെ ഒരു

💬 Comments

View all comments