Chapter Title : ദേവിന്റെ ഐഷു [ക്യാപ്റ്റൻ മാർവെൽ]
ഈ സാരി കൊള്ളാം....ആര് സെലക്ട് ചെയ്തതാ... ഐഷു ആണോ അതോ അമ്മയോ??...
അച്ചു :ആ ഇത് അമ്മ സെലക്ട് ചെയ്ത് തന്നതാ... എങ്ങനെ ഉണ്ട് കൊള്ളാവോ... അമ്മക് നല്ല കഴിവ ഡ്രെസ് സെലക്ട് ചെയ്യുന്നതിൽ...
ദേവ് :ആ അത് എനിക്ക് അറിയാം... അന്ന് പെണ്ണ് കാണാൻ വന്നപ്പോ കണ്ടത് അല്ലെ...
അച്ചു :എന്ത് കണ്ടു എന്ന്....
ദേവ് :അല്ല... അമ്മയുടെ സാരി... നല്ല ഭംഗി ഉണ്ടാർന്നു..
അങ്ങനെ അവർ ഓരോന്ന് സംസാരിച്ചു ആദ്യം പോയത് ദേവിന്റെ റൂമിലേക്കു ആണ്...
ദേവ് :ഇതാണ് നമ്മുടെ ബെഡ്റൂം.... (അവൻ റൂം തുറന്നു അച്ചുവിനെ കാണിച്ചു...)എങ്ങനെ ഉണ്ട്...
അച്ചു അകത്തു കേറി ആ റൂം ഒന്ന് നോക്കി നല്ല രീതിയിൽ മോദിപിടിപ്പിച്ചിരിക്കുന്ന റൂം... നല്ല വിഷമമാണ്... നടുകിൽ ആയി ഒരു കിങ് സൈസ് ബെഡും...
അച്ചു :ആഹാ ഇത് കൊള്ളാലോ... നല്ല റൂം... അപ്പോ റൂം ഒക്കെ ക്ലീൻ ചെയ്തു ഇടാൻ അറിയാമല്ലേ...
ദേവ് :ആ... പിന്നെ നീ എന്താ കരുതിയെ... എന്റെ റൂം അലങ്കോലമായി കിടക്കും എന്നോ...
അച്ചു :ആർക്കറിയാം ഇത് ഞാൻ വരുന്നത് പ്രമാണിച്ചു ഒതുക്കി വച്ചത് ആണെന്ന്...
ദേവ് :പിന്നെ... ഒന്ന് പോടീ... ഞാൻ എപ്പോഴും ഇങ്ങനെ ഒതുക്കി വക്കാറുണ്ട്...നീ വാ ഇനി നമുക്ക് മുകളിലെക്ക് പോകാം....
അതും പറഞ്ഞു ദേവ് അച്ചുവിന്റെ കൈ പിടിച്ചു മുകളിൽ ടെറസിലേക് പോയി.... അവിടെ നിന്നു നോക്കിയാൽ ആ വീടിനു ചുറ്റും ഉള്ള മറ്റു വീടുകൾ ഒക്കെ കാണാമായിരുന്നു...
ദേവ് :എങ്ങനെ ഉണ്ട്....
അച്ചു :കൊള്ളാം നല്ല രസം ഉണ്ട്
💬 Comments
View all comments