Chapter Title : ദേവിന്റെ ഐഷു [ക്യാപ്റ്റൻ മാർവെൽ]
ചുണ്ടുകൾ ഒന്ന് വിറച്ചു....
ദേവ് :അതെ... എന്ത ഈ ആലോചിച്ചു നിക്കുന്നെ....
ദേവ് പറഞ്ഞതും ഓർത്തു കൊണ്ട് നിന്നപ്പോൾ ആയിരുന്നു അച്ചു ദേവ് വിളിക്കുന്നത് കേട്ടത്...
അച്ചു :ഏയ്യ് ഒന്നും ഇല്ല... ഞാൻ വെറുതെ....
ദേവ് : മ്മ്മ്... എന്നാൽ നമുക്ക് ഓരോ സെൽഫി എടുത്താലോ.... എന്റെ ഫ്രെണ്ട്സിന് കാണാൻ പോയ പെണ്ണിനെ ഒന്ന് കാണണം എന്ന് പറഞ്ഞു... ഐഷുവിനു ഓക്കെ ആണെങ്കിൽ??....
അച്ചുവിന് ചെറിയ ചമ്മൽ ഒക്കെ ഉണ്ടെങ്കിലും അവൾ അതിനു തല കുലുക്കി സമ്മതിച്ചു....
ദേവ് :എന്നാൽ ഇങ്ങോട്ട് വാ...
ദേവ് അച്ചുവിനെ അടുത്തേക് വിളിച്ചു... അവളും സെൽഫി എടുക്കാൻ ആയി അടുത്തേക് ചെന്ന്.... ദേവ് അവന്റെ ഐ ഫോൺ 15 പ്രൊ മാക്സ് എടുത്തു.... അച്ചു അടുത്ത് നിന്നു ഫോട്ടോക്ക് വേണ്ടി പോസ് ചെയ്ത് കൊടുത്തു....
ദേവ് :ഐഷു... ഒന്ന് ചിരിക്കടോ... നിന്റെ ചിരി അല്ലെ ഫോട്ടോയുടെ ഹൈലൈറ്റ്.... ആ ചുണ്ടുകൾ ഒന്ന് വിടരട്ടെ....
ദേവിന്റെ ഈ രീതിയിൽ ഉള്ള സംസാരം അവൾക് എന്തോ പോലെ ഒക്കെ തോന്നുന്നു... പക്ഷെ അച്ചു അത് ആസ്വദിക്കുന്ന പോലെ അഡിക്റ്റ് ആകുന്ന പോലെ അവൾക് തോന്നി തുടങ്ങി... തന്നെ പെണ്ണുകാണാൻ വന്നവരിൽ ഇത്രയും അടുത്ത് ഇടപഴകുന്നത് ദേവ് ആയിരുന്നു....അച്ചു ഒന്ന് ചിരിച്ചു... അവളുടെ പവിഴ ചുണ്ടുകൾ വിടർന്നു...ദേവ് ക്ലിക്ക് എടുത്തു....
ദേവ് :കൊള്ളാം.. നല്ല പിക് അല്ലെ ഐഷു....
അത് പറഞ്ഞു ദേവ് അച്ചുവിന് ആ പിക് കാണിച്ച് കൊടുത്തു....അച്ചുവിനും ആ ഫോട്ടോ ഇഷ്ടം ആയി... അവൾ തലകുലുക്കി നന്നായീട്ടുണ്ട് എന്ന് പറഞ്ഞു...
ദേവ്:ഇനി ഐഷുവിന്റെ കുറച്ചു ഫോട്ടോസ് വേണം...
അച്ചു ഒരു ചോദ്യഭാവത്തോടെ ദേവിനെ നോക്കി....എന്തിനു ആണ് എന്റെ തനിച്ചുള്ള ഫോട്ടോസ് എന്ന്....
ദേവ് :പേടിക്കണ്ട ഐഷു... ഫ്രണ്ട്സിനു കാണിക്കാനാണ്... പിന്നെ എനിക്കും ഇടക് നിന്നെ കാണാമല്ലോ....
അച്ചുവിന് എന്തോ അതൊക്കെ ഇഷ്ടം ആകുന്നു... അത്കൊണ്ട് തന്നെ അവൾ തലയാട്ടി സമ്മതിച്ചു....
ദേവ് :താങ്ക്സ് ഐഷു....
ദേവ് തന്റെ വരുംകാല ഭാര്യയുടെ ഫോട്ടോസ് എടുക്കുന്നു... അവളും ചെറിയ നാണത്തോടെ ഫോട്ടോക്ക് പോസ് ചെയ്ത് നിക്കുന്നു.... അപ്പൊ
💬 Comments
View all comments