Chapter Title : ദേവൂട്ടി എന്റെ അനിയത്തി 1 [Garuda]
ചോദിച്ചു.
""ഏട്ടൻ നിനക്ക് തരാൻ പറഞ്ഞതാ. ഇന്നലെ നീ നല്ലോണം പണിയെടുത്തെന്നു പറഞ്ഞു ""
""അയ്യേ എനിക്കൊന്നും വേണ്ട. അല്ലെങ്കിലും ഞാൻ ഇതിനു വേണ്ടിയല്ലല്ലോ പറഞ്ഞെ ""
""അതെന്തെങ്കിലും ആവട്ടെ. ഇത് നീ വാങ്ങണം. ഇന്നലെ നീ ഉള്ളത് ഒരുപാട് ആശ്വാസമായെന്നു എന്നോട് പറഞ്ഞതാ ""
"" എന്നാലും അത് ശരിയാണോ ചേച്ചി ""
""എന്ത് ശരി.. നീ പണിയെടുത്തു കൂലി വാങ്ങുന്നു അത്രേയുള്ളൂ. ""
""അത് ചേച്ചി?""
""ഒന്നുമില്ല ഇത് വാങ്ങിക്കോ. "" ചേച്ചി എന്റെ കയ്യിൽ പിടിപ്പിച്ചു.
""ആദ്യമായിട്ടാണ് ഞാൻ ഒരു പണിയെടുത്തു കൂലി വാങ്ങുന്നത്""
""ആഹാ തുടക്കം ഏട്ടന്റെ കയ്യിൽ നിന്നല്ലേ നീ രക്ഷപെടും കണ്ടോ ""
""രക്ഷപെടട്ടെ ""ഞാൻ ആ രൂപയെടുത്തു എന്റെ പോക്കറ്റിൽ വച്ചു. എന്നിട്ട് മോളെ ചേച്ചിയുടെ കയ്യിൽ കൊടുത്തു.
""നീയിപ്പോൾ എന്താ ചെയ്യുന്നേ ""
""Psc ക്ക് ട്രൈ ചെയ്യുന്നുണ്ട്. നോക്കട്ടെ ഇപ്രാവശ്യം എന്തായാലും കയറി പറ്റണം.""
""ആ നല്ല കാര്യം. ഒരു ജോലിയൊക്കെ കിട്ടി ഇവിടുന്നു തന്നെ ഒരു പെണ്ണ് കെട്ടി ജീവിക്കാൻ നോക്ക് ""
""പെണ്ണോ ഹഹ "" ഞാനൊന്നു ചിരിച്ചു.
""അതെന്താടാ പെണ്ണെന്നു പറഞ്ഞപ്പോൾ ഒരു ചിരി. നീ കല്യാണമൊന്നും കഴിക്കുന്നില്ലേ ""
""കഴിക്കണം.. അതൊക്കെ ഇനി എന്നാ. മനസ്സിൽ പോലും ചിന്തിച്ചിട്ടില്ല ""
""ഏഹ്.. ഈ പ്രായത്തിലുള്ള ആൺകുട്ടികൾ ആദ്യം ചിന്തിക്കുന്ന കാര്യമാണത് ""
""ഞാൻ അങ്ങനെയൊന്നും ചിന്തിക്കാറില്ല ""
""അതെന്താടാ നീ ഇനി മറ്റേതാണോ?"" ചേച്ചിയുടെ ചോദ്യം മനസിലായ ഞാൻ ചേച്ചി തന്നെയാണോ ഇത് ചോദിച്ചത് എന്ന് ശങ്കിച്ചു..
""അയ്യേ
💬 Comments
View all comments