0%

Chapter Title : ദേവൂട്ടി എന്റെ അനിയത്തി 3 [Garuda]

Author : Garuda Read All Parts 7.2K

എന്നെയും ചേച്ചിയെയും നോക്കി നനഞ്ഞ വസ്ത്രവുമായി പുള്ളി പറഞ്ഞു..

തൂമ്പയും കുറച്ചു കമ്പും കയറുമായി പുള്ളി നടന്നു നീങ്ങി പുറകെ ഞാനും.. മഴയുടെ ശക്തി ഓരോ നിമിഷവും വർധിച്ചു.. ആദ്യം തൈകളിലേക്ക് വരുന്ന വെള്ളം താഴെവരെ വഴി തിരിച്ചു വിട്ടു.. ഒടിഞ്ഞു വീഴാനായ തൈകൾ പലതും കമ്പു കെട്ടി നിർത്തുകയും ഉയരമുള്ള ചെടികൾ കമ്പു കുത്തി വലിച്ചു കെട്ടുകയും ചെയ്തു. മഴയിൽ കുതിർന്നു പണി തീർന്നപ്പോൾ മഴയെല്ലാം തോർന്നു.. വേഗം ഷെഡ്‌ഡിലേക്ക് പോയി.. അപ്പോഴേക്കും ചേച്ചി നല്ല ചൂടുള്ള കപ്പയും കാന്താരി ചമ്മന്തിയും ഉണ്ടാക്കി വച്ചിരുന്നു..

തല തോർത്തി തറയിൽ ഇരുന്നു വാഴയിലയിൽ വിളമ്പിയ ആവി പാറുന്ന കപ്പയും ചമ്മന്തിയും കണ്ടപ്പോൾ തന്നെ വായിൽ വെള്ളമൂറി.. ഒരു കഷ്ണം എടുത്തു ചമ്മന്തിയിൽ തൊട്ട് പതിയെ വായിൽ വെച്ചപ്പോൾ ഉള്ള ഒരു സുഖം.. ഹോ... അതും കഴിച്ചു ഇരുണ്ടു നിൽക്കുന്ന തോട്ടത്തിലേക്കു നോക്കി അടുത്ത മഴയ്ക്കായി കാത്തു നിന്നു...

എല്ലാം കഴിഞ്ഞു വീട്ടിലെത്തിയപ്പോൾ സമയം 5 മണി കഴിഞ്ഞിരുന്നു.. പോകാൻ നേരം പൈസ എടുക്കാൻ അകത്തേക്ക് പോകാൻ തുനിഞ്ഞപ്പോൾ രാവിലെ മതിയെന്ന് പറഞ്ഞു ഞാൻ വീട്ടിലേക്കു നടന്നു.. മഴ കൊണ്ടു ഒരു പരുവമായിരുന്നു.. എങ്ങനെയെങ്കിലും പുതപ്പിനുള്ളിൽ കയറണം അതാണ്‌ ലക്ഷ്യം..

ചെളിയിൽ ചവിട്ടി വീട്ടിലെത്തിയതും മഴമാറിയ അന്തരീക്ഷത്തിൽ മുറ്റത്തു വീണ പ്ലാവിന്റെ ഇലകൾ ഒരു കമ്പുകൊണ്ട് കുത്തിയെടുക്കുന്ന അമ്മയെയാണ്. എന്നെ കണ്ടതും തോർത്തെടുക്കാൻ പോകാൻ തുനിഞ്ഞു.. ഞാനെടുത്തോളാം എന്നും പറഞ്ഞു അമ്മയെ തടഞ്ഞു..

""ദേവു വന്നില്ലേ "" തല തോർത്തുന്നതിനിടയിൽ ഞാൻ അമ്മയോട് ചോദിച്ചു..

""ഇല്ല വന്നിട്ടില്ല ,

💬 Comments

View all comments