Chapter Title : ഡെയ്‌സി 11 [മഞ്ജുഷ മനോജ്]
മുന്നിലെ റിസപ്ഷൻ ഏരിയയിൽ സോഫയിൽ ജിത്തുവും നിരുപമയും അവരെ കാത്തിരിക്കുന്നുണ്ടായിരുന്നു. രണ്ട് പേരും അടുത്ത് കല്യാണം കഴിഞ്ഞ രണ്ട് യുവമിഥുനങ്ങളെ പോലെ ഒട്ടിചേർന്ന്, എന്തോ പറഞ്ഞ് ചിരിച്ചുകൊണ്ടാണ് ഇരിക്കുന്നത്.
അവരുടെ അടുത്തേക്ക് നടക്കുമ്പോൾ നിരുപമ പെട്ടന്ന് അവളുടെ കൈ ജിത്തുവിന്റെ പാന്റിന്റെ മുന്നിൽ നിന്നും എടുക്കുന്നത് ഡെയ്‌സി ശ്രദ്ധിച്ചു. തങ്ങളെ കണ്ടിട്ടാണ് നിരുപമ കൈ എടുത്തത് എന്ന് ഡെയ്‌സിക്ക് മനസ്സിലായി. ഡേയ്‌സിയുടെ മുഖത്ത് ഒരു കള്ള ചിരി പടർന്നു.
അവരുടെ അടുത്ത് എത്തിയ വിഷ്ണു പറഞ്ഞു.
വിഷ്ണു : എന്നാ നമ്മുക്ക് ഇറങ്ങിയാലോ… ഇന്ന് ഫുള്ള് നമ്മക്ക് ഊട്ടി മുഴുവൻ കറങ്ങാം. എന്നിട്ട് രാത്രി ഇവിടെ ഒരു ക്യാമ്പ് ഫയറും കഴിഞ്ഞ് അടുത്ത ദിവസം രാവിലെ പുറപ്പെടാം.
അങ്ങനെ വിഷ്ണുവിന്റെ പ്ലാൻ പ്രകാരം എല്ലാവരും പുറത്തേക്ക് ഇറങ്ങി. വിഷ്ണുവും ജിത്തുവും മുന്നിൽ നടന്നു. തൊട്ട് പുറകെയാണ് ഡെയ്‌സിയും നിരുപമയും ഉണ്ടായിരുന്നത്. നിരുപമ ഡെയ്‌സിയോട് കളിയിൽ പറഞ്ഞു.
നിരുപമ : ഞങ്ങളുടെ മുറിയിൽ നിന്ന് കേട്ടത് പോലത്തെ കുറച്ച് ശബ്ദതങ്ങൾ കുറച്ച് മുമ്പ് നിങ്ങളുടെ മുറിയിൽ നിന്നും കേട്ടല്ലോ…
ഡെയ്‌സി ആകെ നാണിച്ചുപോയി. അത്രയും ശബ്തം ഉണ്ടായിരുന്നു എന്ന് അവൾ ഇപ്പോഴാണ് മനസ്സിലാക്കുന്നത്. കുറച്ച് ധൈര്യം വീണ്ടെടുത്ത് അവൾ നിരുപമയോട് ചോദിച്ചു.
ഡെയ്‌സി : കുറച്ച് മുമ്പ് ചേച്ചിയുടെ കൈ ആ ചെക്കന്റെ എവിടെയായിരുന്നു എന്ന് ഞാൻ കണ്ടായിരുന്നു…..
അത് കേട്ട് നിരുപമക്കും ചമ്മലായി. അവൾ ഡെയ്‌സിയോട് പറഞ്ഞു.
നിരുപമ : ഓഹ്.. അത് ചെക്കന് പെട്ടെന്ന് ഒരു ആഗ്രഹം…. ഒന്ന് പിടിച്ച് കൊടുക്കാൻ… ഞാൻ അതങ്ങ് സാധിച്ചുകൊടുത്തു….
💬 Comments
View all comments