0%

Chapter Title : ഡെയ്‌സി 7 [മഞ്ജുഷ മനോജ്]

Author : Kambikathakal Read All Parts 1.1K

നിരുപമ തീരുമാനിച്ചു.

അടുത്ത ദിവസം എപ്പോഴത്തെയും പോലെ ഡെയ്‌സി ഓഫീസിൽ എത്തി. നിരുപമായോട് പതിവ് പോലെ വിശേഷങ്ങൾ ഒക്കെ പറഞ്ഞ് ഡെയ്‌സി അവളുടെ ചെയറിൽ ചെന്നിരുന്നു. നിരുപമ അവളെ നന്നായി ശ്രദ്ധിച്ചു. എന്തൊക്കയോ മാറ്റങ്ങൾ അവൾക്ക് വന്നതായി നിരുപമക്ക് തോന്നി. കുറെ നേരം ഫോണിൽ ചിലവഴിക്കുന്നു. ഫോണിൽ നോക്കിയുള്ള കള്ള ചിരികൾ. എല്ലാം താൻ ഉദ്ദേശിച്ചത് തന്നെയെന്ന് നിരുപമക്ക് മനസ്സിലായി.

ഡേയ്‌സിയും നിരുപമയും ഉച്ചക്ക് ഊണ് കഴിക്കാനായി അങ്ങനെ കാന്റീനിൽ എത്തി. ഇപ്പോൾ തന്നെ ഡെയ്‌സിയോട് കാര്യങ്ങൾ സംസാരിക്കണം എന്ന് നിരുപമക്ക് തോന്നി. അവൾ ഡേയ്‌സിയോട് ചോദിച്ചു.

നിരുപമ : എന്താടി നീ രണ്ട് ദിവസം ലീവായിരുന്നല്ലോ…

ഡെയ്‌സി ഒന്ന് പരുങ്ങി. അവൾ അൽപ്പം വിക്കി വിക്കി പറഞ്ഞു.

ഡെയ്‌സി  : അത് പിന്നെ അപ്പച്ചനെയും കൊണ്ട് ഹോസ്പിറ്റലിൽ പോകാൻ ഉണ്ടായിരുന്നു.

നിരുപമ : ഇന്നലെ ഒരു സംഭവം ഉണ്ടായി. ഏകദേശം നിന്നെ പോലെ തന്നെയിരിക്കുന്ന ഒരു പെണ്ണ്, കല്യാണം ഒക്കെ കഴിഞ്ഞത. നിന്റെ അതേ പ്രായം. ഒരു കൊച്ചു ചെറുക്കാനുമായിട്ട് അവൾ നമ്മുടെ ബോട്ട് ജെട്ടിക്ക് അടുത്ത് ബൈക്കിൽ വന്നിറങ്ങി. എന്നിട്ട് നടു റോഡിൽ വെച്ചിട്ട് കൈയിൽ പിടിക്കുന്നു, ഉമ്മ വെക്കാൻ നോക്കുന്നു. എനിക്ക് അപ്പഴേ കാര്യം പിടികിട്ടി. സംഭവം മറ്റേതാണെന്ന്. ഏത്… അവിഹിതം.

ഡെയ്‌സിയുടെ നെഞ്ചിൽ ഒരു ഇടിവാൾ ഏറ്റത് പോലെയാണ് അവൾക്ക് തോന്നിയത്. ആ നിമിഷം ഈ ഭൂമി അവസാനിച്ചിരുന്നെങ്കിൽ എന്ന് അവൾക്ക് തോന്നി. തന്റെ എല്ല കള്ളതരങ്ങളും പിടിക്കപെട്ടിരിക്കുന്നു എന്ന് ഡെയ്‌സിക്ക് മനസ്സിലായി  അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി. നിരുപമ അവളോട്

💬 Comments

View all comments