Chapter Title : ഡെയ്‌സി 9 [മഞ്ജുഷ മനോജ്]
എന്നാൽ കുഴപ്പമില്ല…
ഡെയ്‌സി : ചേച്ചി… ഞാൻ ചേച്ചിയോട് ഒരു കാര്യം ചോദിച്ചോട്ടെ…
നിരുപമ : ആം.. ചോദിക്ക്…
ഡെയ്‌സി : എന്താണെങ്കിലും ഡിവോഴ്സ് ഉടനെ കിട്ടും.. ഞാൻ വിഷ്ണുവിനെ തന്നെ അങ്ങു കെട്ടിയാലോ എന്ന് ആലോജിക്കുവാ…
നിരുപമ : (ഒന്ന് ആലോജിച്ചതിന് ശേഷം) എടി അതുപിന്നെ നിനക്ക് അവനെ വിശ്വാസം ആണെങ്കിൽ കെട്ടാനെ ഞാൻ പറയു… ഒരു പരിചയവും ഇല്ലാത്തവന്മാരുടെ മുന്നിൽ തല കുനിക്കുന്നതിനെക്കാളും നല്ലതല്ലേ അറിയാവുന്ന ഒരുത്തന്റെ കൂടെ ജീവിക്കുന്നത്….
ഡെയ്‌സി : അതു ശരിയാ.. പക്ഷേ ഞങ്ങളുടെ പ്രായവ്യത്യാസം അതാ പ്രശ്നം. വീട്ടുകാരെ പറഞ്ഞ് സമ്മതിപ്പിക്കാൻ. പക്ഷേ ഈ നാട്ടുകാര്…..
നിരുപമ : ഓഹ്.. നാട്ടുകാരുടെ കാര്യമൊന്നും പറയണ്ട… അല്ലങ്കിൽ തന്നെ നമ്മളെയൊക്കെ പറ്റി ഒരു നൂറ് കഥകൾ അവന്മാര് ദിവസവും ഉണ്ടാകുന്നുണ്ടാകും. നിനക്ക് സന്തോഷം കിട്ടുന്ന കാര്യങ്ങൾ നീ ചെയ്യ്.. പിന്നെ നാട്ടുകാരുടെ മുഖത്ത് നോക്കാൻ അത്രക്ക് ബുദ്ധിമുട്ടാണെങ്കിൽ ഒരു ട്രാൻസ്‌ഫറും വാങ്ങി എന്തെങ്കിലും നാട്ടിൽ പോയി അടിച്ച് പൊളിച്ച് ജീവിക്കണം…
ഡെയ്‌സി തലയാട്ടി. നിരുപമയുടെ അഭിപ്രായം കൂടി അറിഞ്ഞപ്പോൾ അവൾക്ക് ആശ്വാസം ആയിരുന്നു. അവൾ അൽപ്പം കളിയിൽ ചോദിച്ചു.
ഡെയ്‌സി : അല്ല.. ചേച്ചിയുടെ ആള് എന്ത് പറയുന്നു. ഇപ്പോഴും ഉണ്ടോ compain study ഒക്കെ…
നിരുപമ : പിന്നെ…. അതൊക്കെ ഒരു കുറവും ഇല്ലാണ്ട് നടക്കുന്നുണ്ട്….
ഡെയ്‌സി : എന്നാലും വീട്ടിൽ പിള്ളേരൊക്കെ ഉള്ളപ്പോൾ ഇത് എങ്ങനെയാ ചേച്ചി…
നിരുപമ : ഓഹ്.. നിന്റെ ചെക്കന്റെ കാര്യം പറഞ്ഞത് പോലെ തന്നെയാ.. എല്ലാവരുടെയും കണ്ണ് വെട്ടിച്ച് കട്ടു തിന്നാൻ
💬 Comments
View all comments