Chapter Title : ധന്യ 1 [Devaki Antharjanam]
ചൂടാവുന്നത് പോലെ തോന്നി.... ഒരു പൊട്ട് മാത്രമായിരുന്നു ധന്യയുടെ മേക്കപ്പ്... അല്ലെങ്കിലും ഇവൾക്ക് ഒരു മേക്കപ്പും ആവശ്യമില്ല.... എന്തൊരു ശാലീന സുന്ദരി........ ....... ധന്യാ....അജിയേട്ടൻ....അജിയേട്ടാ പരിചയപ്പെടുത്തേണ്ട ആവശ്യമില്ലല്ലോ .... ഹേയ് എന്തിന്....... നന്ദിയോടെ തന്നെ നോക്കി കൈ കൂപ്പിയ ധന്യയെ നോക്കി അയാൾ ചിരിച്ചു..... .... പെട്ടെന്ന് കയറികോളൂ..... താൻ വേഗം പെട്ടി എടുത്തു വെക്ക്..... രാജീവൻ അജയന്റെ കൂടെ മുന്നിലും ധന്യയും മോളും പിറകിലും ആയി അവർ യാത്ര ആരംഭിച്ചു.... ഇടയ്ക്ക് വാശി പിടിച്ചു കരഞ്ഞ മോൾക്ക് അജയ് കാറിന്റെ ഡാഷ് ബോർഡ് തുറന്ന് വലിയൊരു പാക്കറ്റ് ചോക്ലേറ്റ് എടുത്ത് നീട്ടി.....പൂ പോലെ വികസിച്ച അവളുടെ മുഖം ഗ്ളാസിലൂടെ നോക്കി അയാൾ മന്ദഹസിച്ചു..... .... എന്താ മോളുടെ പേര്?..... ...... ചിന്നു...... അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു... .... അത് വീട്ടിൽ വിളിക്കുന്ന പേരാ അജിയേട്ടാ ശരിക്കുളള പേര് അനഘ.. വർത്തമാനം പറഞ്ഞു ഇരുപത് മിനുട്ട് കൊണ്ട് അവർ ഫ്ളാറ്റിൽ എത്തി.... യാത്രയിൽ ഇടയ്ക്കിടെ അജയ് ഗ്ളാസിലൂടെ ധന്യയുടെ സുന്ദര വദനം ശ്രദ്ധിക്കുന്നുണ്ടായിരുന്നു.... അവളുടെ മുഖത്ത് ആകെ പടർന്നിരിക്കുന്ന അരുണിമ വളരെ അധികം ആകർഷകമായി അയാൾക്ക് തോന്നി.... അതേസമയം തന്നെ അത് അൽപസമയത്തിന് ശേഷം രാജീവനുമായി സംഗമിക്കാൻ പോകുന്നതിൻറെ അടയാളം ആണെന്നത് അയാളുടെ ഉള്ളിൽ രോഷം നിറച്ചു....... ..... ഫുഡ് ഞാൻ വിളിച്ചു പറഞ്ഞിട്ടുണ്ട്.... ഇപ്പോൾ തന്നെ എത്തും.... നിങ്ങൾ കഴിച്ചിട്ട് കിടന്നോളൂ കേട്ടോ ഞാൻ വരാൻ ലേറ്റ് ആകും.... .....ബാഗുകൾ എടുത്ത് പുറത്ത് വച്ച ശേഷം ഡ്രൈവിംഗ് സീറ്റിന്റെ അരികിലേക്ക് വന്ന രാജീവനോട് അജയ് പറഞ്ഞു.... ....അജിയേട്ടൻ പുറത്ത് പോവുകയാണോ?..... സമയം പത്തുമണി ആയല്ലോ നമുക്ക് ഒരുമിച്ച് പുറത്ത് പോയി കഴിച്ചാൽ പോരെ?... .... ഇല്ല എനിക്ക് കുറച്ച് പരിപാടി ഉണ്ട്.... പിന്നെ നിങ്ങൾക്കുളള ഭക്ഷണം ഞാൻ നേരത്തെ വിളിച്ചു പറഞ്ഞു... വന്ന ദിവസം തന്നെ ധന്യ അടുക്കളയിൽ കയറേണ്ട...... അജയന്റെ കരുതൽ മനസ്സിലാക്കിയ ധന്യ അയാളെ നോക്കി നന്ദിസൂചകമായി പുഞ്ചിരിച്ചു..... ....ശരി എന്നാൽ.....നാളെ കാണാം.... ഒരു ഇരമ്പലോടെ അജയന്റെ എഫ്ജെ ക്രൂയിസർ മുമ്പോട്ട് കുതിച്ചു.
💬 Comments
View all comments