Chapter Title : ധന്യ 1 [Devaki Antharjanam]
മാത്രം വെള്ളം ഉള്ളൂ.... നീന്തൽ പഠിക്കാൻ നല്ലതാ....... ..... അയ്യോ എനിക്കൊന്നും പഠിക്കേണ്ടേ.... അതിന്റെ ചുറ്റുപാടും നടന്ന് രാജീവൻ ധന്യയ്കും മോൾക്കും എല്ലാം കാണിച്ച് കൊടുത്തു..... അരമണിക്കൂർ അവർ അവിടെ ചിലവഴിച്ചപ്പോഴേക്കും അജയ് ഫാം ഹൗസിൽ നിന്നും ഇറങ്ങി അവരുടെ സമീപത്തേക്ക് വന്നു... അയാളുടെ ഒരു കൈയിൽ പകുതി കുടിച്ച ഒരു മദ്യ ഗ്ളാസും ഉണ്ടായിരുന്നു.... പിറകിലേക്ക് മറച്ചു പിടിച്ച മറ്റേ കൈ നീട്ടി ഒരു വലിയ പാവക്കുട്ടിയെ അയാൾ ചിന്നു മോൾക്ക് സമ്മാനിച്ചു.... ..... ഹായ്.....പാവ..... ആഹ്ളാദത്തോടെ അവൾ അത് കൈക്കലാക്കി.... .....മോൾ എടുത്തോ...... ഫുഡ് റെഡി ആകുന്നുണ്ട്.... ധന്യ ബീഫ് കഴിക്കുമോ?..... അജയ് അവളുടെ മുഖത്തേക്ക് നോക്കി.... .... ഞാൻ... അത്.... അവൾ വിക്കി..... .... അവളുടെ വീട്ടിൽ അതൊന്നും ഇതുവരെ വാങ്ങിയിട്ടില്ല..... പക്ഷേ രണ്ടു ദിവസം മുമ്പ് നമ്മൾ പുറത്ത് ഭക്ഷണം കഴിക്കാൻ പോയപ്പോൾ വാങ്ങി...... വേണ്ടാ വേണ്ടാന്ന് പറഞ്ഞ ഇവൾ ഞാൻ നിർബന്ധിച്ചിട്ടാ ഒരു പീസ് കഴിച്ചത്... പിന്നെ എന്റെ അജിയേട്ടാ ആ പ്ളേററ് വരെ ഇവൾ തിന്നു കളഞ്ഞു...... ചിരിച്ചു കൊണ്ട് രാജീവൻ പറഞ്ഞപ്പോൾ ധന്യയ്ക് ആകെ തൊലി ഉരിഞ്ഞു പോകുന്നത് പോലെ തോന്നി.....അവൾ മുഖം താഴ്ത്തി രാജീവന്റെ പിറകിലേക്ക് മാറി.... ..... അതെയോ.... എന്നാൽ ഇന്ന് ആവശ്യത്തിന് കഴിച്ചോ.... അവിടെ നല്ല ബീഫ് അവൻ റെഡി ആക്കുന്നുണ്ട്..... പിന്നെ രാജീവാ താൻ ഒന്ന് അങ്ങോട്ട് ചെല്ല്......അവൻ ചിക്കൻ ചുടാൻ വട്ടം കൂട്ടുന്നുണ്ട്.... താൻ അൽപം ഒന്ന് സഹായിക്കണം..... കൈയിൽ ഇരുന്ന വിസ്കി ഗ്ളാസ് ചുണ്ടോടു ചേർത്തു അജയ് പറഞ്ഞു...
💬 Comments
View all comments