0%

Chapter Title : ധന്യ 1 [Devaki Antharjanam]

Author : Kambikathakal Read All Parts 480

..... താൻ കിച്ചണിൽ ചെന്ന് കുക്കുമ്പർ കൊണ്ട് ഒരു സലാഡ് ഉണ്ടാക്കി വാ..... പ്ളേററിൽ സലാഡുമായി രാജീവൻ തിരിച്ചു വരുമ്പോൾ വറുത്ത കശുവണ്ടി ചവച്ചു കൊണ്ട് ഗ്ളാസുകളിൽ വിസ്കി പകരുകയായിരുന്നു അജയ്...... .... അയ്യോ അജിയേട്ടാ എനിക്ക് വേണ്ട..... ..... അതെന്താ താൻ കഴിക്കാറില്ലേ?... ... അത് ഞാൻ വല്ലപ്പോഴും ഒരു ബിയർ....വേറെ ഒന്നും ഇതുവരെ കഴിച്ചിട്ടില്ല..... .... ഓഹ് അത് സാരമില്ല..... ഇത് സ്കോച്ചാണ്..... രണ്ടെണ്ണം അടിച്ചാൽ ഒരു കുഴപ്പവും ഇല്ല..... താൻ ഇരിക്ക്... ഐസും സോഡയും മിക്സ് ചെയ്ത് അജയ് ഗ്ളാസ് രാജീവന് നേരെ നീട്ടി.. ..... ചിയേർസ്...... ഗ്ളാസ് ഉയർത്തി പറഞ്ഞ് അജയ് പകുതിയോളം കുടിച്ചു.... .... സോറി അജിയേട്ടാ.... എനിക്ക് വേണ്ട..... രാജീവൻ ഗ്ളാസ് പതുക്കെ നീക്കി വച്ചു..... അജയന്റെ കണ്ണുകൾ കുറുകി.... .... അപ്പോൾ താൻ ഒരു കാര്യം ചെയ്യ് താമസിക്കാൻ വേറെ സ്ഥലം നോക്കിക്കോ....... ......അജിയേട്ടാ...... അയാളുടെ മാറിയ സ്വരവും മുഖഭാവവും രാജീവിനെ അമ്പരപ്പിച്ചു.. .... നിനക്ക് കുടിക്കാൻ പറ്റുമോ?.... അജയന്റെ ശബ്ദം വീണ്ടും കനത്തു.. ഒരു മാത്ര രാജീവന്റെ മനസ്സിലൂടെ ഒരു പാട് കാര്യങ്ങൾ പാഞ്ഞു പോയി... ...ഈ റൂം കിട്ടിയില്ലെങ്കിൽ വേറെ താമസസൗകര്യം ഉണ്ടാക്കുക എന്നത് ഏറെ ശ്രമകരമായ കാര്യമാണ്.... അതും ഇന്ന് രാത്രിയോടെ എന്ന് പറഞ്ഞാൽ തീർത്തും അസംഭവ്യം... .... പിന്നെ പണം വാഹനസൗകര്യം... തല പെരുത്ത് പോയ രാജീവൻ ഒറ്റ വലിക്ക് വിസ്കി മുക്കാൽ ഗ്ളാസോളം അകത്താക്കി... സലാഡ് കഷണങ്ങൾ പെറുക്കി വായിലിട്ട് ചവയ്ക്കുന്ന രാജീവനെ നോക്കി അജയ് ഉച്ചത്തിൽ ചിരിച്ചു... ......

💬 Comments

View all comments