Chapter Title : ധന്യ 2 [Devaki Antharjanam]
...... താനും വാടോ.....
..... ഹേയ് എനിക്ക് വേണ്ട അജിയേട്ടന്‍ കഴിക്കു.......
പ്ലേറ്റ് എടുത്ത് ചപ്പാത്തിയും കറിയും വിളമ്പി രാജീവന്‍ അജയ്ക്ക് നേരെ നീട്ടി.
...... എന്നാൽ നിങ്ങൾ പോയി കിടന്ന് കൊള്ളൂ..... ഞാൻ കഴിച്ചിട്ട് എടുത്ത് വച്ചേക്കാം...
...... അത് സാരമില്ല അജിയേട്ടാ.....
..... നോ പ്രോബ്ലം.... തനിക്ക് രാവിലെ പോകേണ്ടത് അല്ലെ..... പൊയ്ക്കോളൂ......
അത്രയും കേട്ടതും ആശ്വാസത്തോടെ ധന്യ മുറിയിലേക്ക് നടന്നു.
...... അടുക്കളയില്‍ വച്ച മതി ഞാൻ രാവിലെ ക്ലീന്‍ ചെയ്യാം....
അല്പം തിരിഞ്ഞ് മുഖത്ത് നോക്കാതെ ഇത്രയും പറഞ്ഞ് ധന്യ മുറിയിലേക്ക് കയറി. അവള്‍ക്ക് പുറകെ അജയനോട് ഗുഡ് നൈറ്റ് പറഞ്ഞ് രാജീവനും അകത്ത് കയറി.
..... എന്താ നിന്റെ മുഖം വല്ലാതെ.......
അജയന്‍ വന്നതിന്റെ മാനസിക വിഷമം ധന്യയുടെ മുഖത്ത് വളരെ പ്രകടമായിരുന്നു.
.... ഹേയ് ഒന്നുമില്ല ഏട്ടാ..... ഒരു തലവേദന പോലെ... നമുക്ക് കിടക്കാം......
രാജീവന്റെ അടുത്ത് നിന്നും തിരിഞ്ഞ് മോളെ ചേര്‍ത്തു പിടിച്ചു ധന്യ കിടന്നു...... എന്നാൽ എത്ര ശ്രമിച്ചിട്ടും രാവിലെ വരെ അവള്‍ക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല.......
നാളെ മുതൽ ഇനി എന്ത് എന്ന ചോദ്യം അവളെ വല്ലാതെ അസ്വസ്ഥത ആക്കി കൊണ്ടിരുന്നു. രാവിലെ ഏട്ടന്‍ പോയി കഴിഞ്ഞാല്‍ അയാൾ വരും... ഇനി പിടിച്ചു നിൽക്കാൻ കഴിഞ്ഞെന്ന് വരില്ല..... ഒരു പോള കണ്ണ് അടക്കാതെ രാവിലെ ആറു മണി വരെ ധന്യ തിരിഞ്ഞും മറിഞ്ഞും കിടന്നു.
ഒടുവില്‍ എണീറ്റു അടുക്കളയിലേക്ക് പോകുമ്പോൾ മനസ്സിൽ അവൾ ചില തീരുമാനങ്ങൾ എടുത്ത് കഴിഞ്ഞിരുന്നു.
....... അജിയേട്ടന്‍ എണീറ്റു കാണുന്നില്ല...... എന്തായാലും ഞാൻ ഇറങ്ങട്ടെ.....
പ്രാതലിന് ശേഷം രാജീവന്‍ ഇറങ്ങിയ ഉടനെ ധന്യ മോളെ വിളിച്ച് എഴുന്നേല്‍പ്പിച്ചു. അവളുടെ കാര്യങ്ങൾ എല്ലാം പെട്ടെന്ന് ചെയ്ത ശേഷം വേഗത്തിൽ തന്നെ ഉച്ചയ്ക്ക് വേണ്ട ഭക്ഷണവും ഉണ്ടാക്കി വച്ചു. അജയന്‍
💬 Comments
View all comments