Chapter Title : ധന്യ 2 [Devaki Antharjanam]
കൂടി കഴിയും വരാൻ...
.... ഇല്ല അജിയേട്ടാ ഇവിടെ വേറെ ആവശ്യം ഒന്നും ഇല്ല......
...... ധന്യ എവിടെ?....താൻ ഒന്ന് ഫോൺ കൊടുത്തേ......
....... ഹലോ.......
ഏതാനും മിനുട്ടുകൾ കഴിഞ്ഞാണ് ആ കിളിനാദം പതിഞ്ഞ ശബ്ദത്തിൽ അജയ് കേട്ടത്.
......... ഫോൺ സ്പീക്കറിൽ ആണോ?..
അജയ് ആദ്യം ചോദിച്ചത് അങ്ങനെ ആയിരുന്നു.
......അ.... അല്ല.....
...... ഞാൻ അന്ന് ഇത്തിരി ഹാർഷ് ആയി പെരുമാറി.... സത്യമാണ്..... ആദ്യം അതിന് സോറി പറയാം... എന്നാലും ഇങ്ങനെ ഒരു സംഭവം നടന്നു എന്നും ഞാൻ നാട്ടിലേക്ക് പോവുകയാണ് എന്നും പറയാൻ ഞാൻ എത്ര തവണയാണ് ഫോൺ ചെയ്തത് എന്ന് തനിക്ക് ഓർമ്മയുണ്ടോ?...... വാതിൽ തുറക്കാത്തത് പോട്ടെ...... എന്റെ എല്ലാ സൗജന്യവും അനുഭവിച്ച് കൊണ്ടാണ് നീ അവിടെ ജീവിക്കുന്നത് എന്നതെങ്കിലും നീ ഓർക്കുന്നത് നല്ലതാണ്......
....ഉം......
വാക്കുകൾ ഇല്ലാതെ വെറുമൊരു മൂളൽ മാത്രം മറുപടി വന്നതിൽ നിന്നും രാജീവൻ അടുത്ത് തന്നെ ഉണ്ടെന്ന് അജയ് ഊഹിച്ചു.
....... ഓക്കേ... ഒറ്റ ചോദ്യം.... ഒറ്റ വാക്കിൽ ഉത്തരം പറഞ്ഞാൽ മതി.... എന്നോട് പറഞ്ഞ വാക്ക് മാറ്റാൻ വല്ല പരിപാടിയും ഉണ്ടോ?...... ഉണ്ടേൽ പറയണം.... ഒരൊറ്റ മണിക്കൂർ കൊണ്ട് ഞാൻ കാണിച്ച് തരാം ധന്യയുടെ ലൈഫിൽ എന്ത് സംഭവിക്കും എന്ന്... അതിന് അജയ് അവിടെ വേണം എന്നില്ല....
........ ഇല്ല.... അങ്ങനെ ഒന്നുമില്ല.....
...... ഓക്കേ....അവൻ അടുത്ത് ഉണ്ട് അല്ലേ.......ശരി ഞാൻ പിന്നെ വിളിക്കാം..... അവനോട് പറഞ്ഞാൽ മതി.......
....... ചേച്ചി....... ചേച്ചിയോട് സംസാരിക്കാൻ പറ്റുമോ?.....
അവൾ കിടക്കുകയാണ് മോളൂ...... ഒന്ന് ഓക്കേ ആവട്ടെ
💬 Comments
View all comments