Chapter Title : ധന്യ 2 [Devaki Antharjanam]
എല്ലാം ചെയ്യും... അതിനു ഇനി പ്രയോഗിക്കുന്ന മാര്‍ഗം വളരെ ക്രൂരമായിരിക്കും.......
മനസ്സിൽ ഇത്രയും പറഞ്ഞ് കൊണ്ട് അജയ് അവളുടെ മുഖത്തേക്ക് നോക്കി ചിരിച്ചു.
..... അങ്ങനെ നിങ്ങളെ വഴിയില്‍ ഇറക്കി വിടാനും രാജീവനെ കേസില്‍ കുടുക്കാനും ഒന്നും എനിക്ക് പറ്റില്ല ധന്യാ.... അതൊക്കെ നിന്നെ വേണം എന്ന് അത്രയും ആഗ്രഹം തോന്നിയത് കൊണ്ട് പറഞ്ഞ് പോയതാണ്.... പിന്നെ ഞാൻ നിന്നോട് പറഞ്ഞിട്ടില്ലേ എന്റെയും നിന്റെയും കുടുംബ ജീവിതത്തിൽ ഒരു പോറല്‍ പോലും ഏറ്റിട്ടു എനിക്ക് ഒന്നും സ്വന്തം ആക്കേണ്ട.... അനിതയും മക്കളും വേദനിക്കുന്ന അപമാനം സഹിക്കേണ്ടി വരുന്ന ഒന്നും എന്റെ ഭാഗത്ത് നിന്നും ഒരിക്കലും ഉണ്ടാവില്ല... നിനക്ക് ഇത്രേം പ്രശ്നം ഉണ്ടെങ്കിൽ ഇത് ഞാൻ ഇവിടെ ഉപേക്ഷിക്കുന്നു... ആഗ്രഹം തോന്നി എന്നത് ശെരിയാണ്.... പോട്ടെ... ഇത് ഇവിടെ അവസാനിച്ചു. പെട്ടി ഒന്നും എടുത്ത് വെക്കേണ്ട കാര്യം ഇല്ല..... ഇത് നമുക്ക് ഇടയില്‍ ഇങ്ങനെ അവസാനക്കട്ടെ....
.... മനസില്‍ തോന്നിയ മുഴുവന്‍ പകയും വിദഗ്ധമായി മറച്ചു കൊണ്ട് അജയ് വളരെ സ്വാഭാവികമായി ഇത്രയും പറഞ്ഞ് കൊണ്ട് തിരിഞ്ഞ് മുറിയിലേക്ക് നടന്നു.
....... അജിയേട്ടാ..... ഞാൻ അങ്ങനെ ഒരു പെണ്ണ് അല്ല എനിക്ക് പറ്റില്ല അതാണ്...
പിന്നില്‍ നിന്നും വിളിച്ചു പറയുന്ന ധന്യയെ തിരിഞ്ഞു നോക്കാതെ........ നോ പ്രോബ്ലം.......
വലതു കൈ ഉയർത്തി ഇത്രയും പറഞ്ഞ് അജയ് മുറിയിലേക്ക് കയറി വാതില്‍ അടച്ചു.
💬 Comments
View all comments