Chapter Title : ധന്യ 2 [Devaki Antharjanam]
അളകങ്ങൾ പതിയെ പിന്നിലേക്ക് കോതി വച്ച് അജയ് അവളുടെ കണ്ണിലേക്ക് നോക്കി.
...... ഭക്ഷണം കഴിക്കൂ... എന്നിട്ട് എനിക്ക് അല്പം സംസാരിക്കാൻ ഉണ്ട്....
ഭാവ വ്യത്യാസം ഒന്നും ഇല്ലാതെ ഇത്രയും പറഞ്ഞ് കൊണ്ട് ധന്യ ചായ പാത്രം അടുപ്പില്‍ വച്ചു.
അവളുടെ പെരുമാറ്റം അല്പം അസ്വാഭാവികമായി തോന്നിയെങ്കിലും അജയ് കൂടുതൽ ഒന്നും പറഞ്ഞില്ല....
... ശരി കഴിക്കാം..... അത് കഴിഞ്ഞ് നേരെ ബെഡ് റൂം.... അതിൽ ഇനി മാറ്റം ഒന്നുമില്ല....
അല്പം കടുപ്പിച്ച് പറഞ്ഞ് അജയ് ഡൈനിംഗ് ടേബിളിന്റെ അടുത്തേക്ക് നടന്നു.
ഒരു ഭാവ മാറ്റവും ഇല്ലാതെ ധന്യ ചായ കൊടുത്തു അല്പം മാറി നിന്നു.
...... ദാ കഴിച്ചു..... തന്റെ ജോലി ഒക്കെ കഴിഞ്ഞോ?.. രാജീവന്‍ ഉച്ചയ്ക്ക് വരുമോ?... വാ മുറിയിലിരുന്ന് സംസാരിക്കാം...
വലത്തെ കൈത്തണ്ടയില്‍ പിടിച്ച അജയന്റെ കൈ ഇടതു കൈ കൊണ്ട് ധന്യ പതിയെ എടുത്ത് മാറ്റി.
......... എനിക്ക് നിങ്ങൾ പറഞ്ഞ കാര്യം പറ്റില്ല.... അങ്ങനെ വിട്ടു വീഴ്ച ചെയത് കൊണ്ട് എനിക്ക് ഇവിടെ ജീവിക്കേണ്ട...... ഇന്ന് ഇറങ്ങാന്‍ പറഞ്ഞാൽ ഇന്ന് ഇറങ്ങാന്‍ ഞാൻ തയ്യാറാണ്.... പെട്ടി എപ്പോളും റെഡി ആണ്.....ടിക്കറ്റ് എടുത്ത് എന്നെയും മോളെയും നാട്ടില്‍ അയക്കാനുള്ള എന്തെങ്കിലും വഴി എന്റെ ഭർത്താവ് കാണും... പിന്നെ നിങ്ങള്‍ക്ക് തരാനുള്ള പൈസ അത് ഏട്ടന്‍ തരും... ഇനി അല്ല അതിനു കേസ് ആണെങ്കിൽ അതും നിങ്ങളുടെ ഇഷ്ടം..... പിന്നെ ഇതൊന്നും പോര എന്നെ ഉപദ്രവിച്ചേ പറ്റൂ എന്നാണ് എങ്കിൽ എനിക്കും ചിലത് ചെയ്യേണ്ടി വരും.... അനിത ചേച്ചിയുടെ നമ്പര്‍ എന്റെ കൈയിൽ
💬 Comments
View all comments