Chapter Title : ♥️ധന്യ നിമിഷം♥️(A... pan)
വാദം......
ഭക്ഷണമൊക്കെ കഴിച്ചു കഴിഞ്ഞു പാത്രങൾ എല്ലാം കഴുകി വച്ചു. ഹാളിൽ വന്നപ്പോൾ അമ്മ മോനെയും എടുത്തു കൊണ്ട് അമ്മയുടെ റൂമിലേക്ക്പോയി..... പാല്ക്കൂടി നിർത്തിയതിനു ശേഷം മോൻ മിക്കപ്പോഴും അമ്മയുടെ കുടയാണ്
കിടക്കുന്നത്....... ഏട്ടൻ ലീവിന് വരുമ്പോൾ ഞങ്ങൾക്കത് അനുഗ്രഹമാകും....... അമ്മയുടെ ഊഴം കഴിഞ്ഞു ഞാൻ ടീവി കാണാൻ ഇരുന്നു.... കുറച്ചു പാട്ടുകളും കോമേഡിയൊക്കെ കണ്ടു കൊണ്ടിരുന്നു... ചാനൽ മാറ്റി നോക്കിയെങ്കിലും രക്ഷയില്ല അവസാനം ടീവിയും ഓഫ് ചെയ്തു... മുമ്പിലത്തെയും അടുക്കളയുടെയും ഡോർ രണ്ടും ലോക് ചെയ്തു... അടുക്കളയിൽ പോയി രാത്രി കുടിക്കാനുള്ള വെള്ളവുമായി... എന്റെ ബെഡ്റൂമിലേക്ക് പോയി......നാളത്തെ കാര്യമോർത്തിട്ട് കിടന്നിട്ട് ഉറക്കവും വരുന്നില്ല
അവസാനം ഉറക്കത്തിലേക്കു വഴുതി വീണു.....രാവിലെ എഴുന്നേറ്റു..വീട്ടിലെ പണികളെല്ലാം ചെയ്തു തീർത്തു..
കുളിച്ചു റെഡിയായി, ബ്രേക്ക് ഫാസ്റ്റും കഴിച്ചു.. മോനോടും അമ്മയാടും യാത്ര പറഞ്ഞു വീട്ടിൽനിന്ന് ഇറങ്ങി...... ഇന്നലത്തെ പോലെ മനസിന് ടെൻഷൻ ഒന്നുമില്ല.... നിമിഷ പറഞ്ഞതു പോലെ കൂൾ ആയിട്ട് തന്നെ അവനെ ഫേസ് ചെയ്യാൻ തീരുമാനിച്ചു......ഓഫീസിലേക്കുള്ള യാത്രയിൽ അവനെ വിളിക്കാൻ വേണ്ടി. വണ്ടി റോഡ് സൈഡിൽ ഒതുക്കിയിട്ടു... ബാഗിൽ നിന്ന് അവൻ ഇന്നലെ തന്ന വിസിറ്റിംഗ് കാർഡ് എടുത്തു. അതിൽ നോക്കിയപ്പോൾ കാർഡിൽ ജീവൻ എന്ന പേരും ഒരു മൊബൈൽ നമ്പറും കൊടുത്തിട്ടുണ്ട് സത്യത്തിൽ ഇന്നലെ കിട്ടിയിട്ട് ഇന്നാണ് ഞാൻ അ കാർഡിൽ ശെരിക്കും ഒന്ന് നോക്കുന്നത്. ഒരു ഇന്റീരിയർ ഡിസൈൻ കമ്പനിയുടെ പേരും ഉണ്ട് . കാണാൻ നല്ല ഭംഗിയുള്ള കാർഡ്.... ഞാൻ അതിൽ നോക്കി നമ്പർ ഡയൽ ചെയ്തു....... കുറച്ചു റിങ് ചെയ്തതിനുശേഷം കാൾ അറ്റൻഡ് ആയി....
💬 Comments
View all comments