0%

Chapter Title : ധ്രുവചൈതന്യം 2 [Nishinoya]

Author : Nishinoya Read All Parts 1542

പറഞ്ഞത്. എന്താ എന്നാ ഭാവത്തിൽ എന്നെ നോക്കി നിൽക്കാ

"... അനിയത്തി ആഗ്രഹിച്ചത് എല്ലാം വാങ്ങി കൊടുക്കാൻ കഴിഞ്ഞു. ഭാര്യയുടെ ആഗ്രഹം ഒന്നും അറിയാൻ പറ്റിയില്ല..."അവളുടെ മുഖത്ത് ഒരു പുഞ്ചിരി വന്നു.

"... സമയം ഉണ്ടല്ലോ മാഷേ..."അതും പറഞ്ഞു ചിരിച്ചോണ്ട് കട്ടിലിൽ കേറി കിടന്നു

മതി ഇത് മതി ഇപ്പൊ ഉറപ്പായി ഇവളുടെ മനസ്സിൽ എനിക്ക് ഒരു സ്ഥാനം ഉണ്ട് അവളെ നോക്കി ചിരിച്ചോണ്ട് ലൈറ്റ് ഓഫ്‌ ആക്കി കിടന്നു.

ഉറക്കം എഴുന്നേറ്റപ്പോ സാധാരണപോലെ അവൾ അടുത്ത് ഇല്ല. നേരെ ഫ്രഷ് ആയി ഹാളിൽ പോയി ബ്രേക്ഫാസ്റ് കഴിച്ചു. തിരിച്ചു വീട്ടിൽ പോവാൻ ഉള്ള തയ്യാർ എടുപ്പിലായിരുന്നു കൂട്ടിനു കുഞ്ഞുവും കൂടി.

അങ്ങനെ ഡ്രസ്സ്‌ ഒക്കെ പാക്ക് ചെയ്ത് വണ്ടിയിൽ വച്ചു. ചൈതന്യ വീട്ടുകാരോട് യാത്ര പറഞ്ഞു ഇറങ്ങി ഇനിയും വരാം എന്നുള്ള ഉറപ്പിൽ കാറിൽ കയറി. കുഞ്ഞുനു നല്ല വിഷമം ഉണ്ട് പക്ഷെ പുറത്ത് കാണിക്കുന്നില്ല. കുറച്ചു ദൂരം കഴിഞ്ഞപ്പോ മൗനം ഭേദിച്ചു ഞാൻ തന്നെ ചോദിച്ചു.

"...ഹോസ്റ്റലിൽ നിന്നും ഒരുപാടു സാധനങ്ങൾ എടുക്കാനുണ്ടോ... "

"... ഇല്ല കുറച്ചു ഡ്രസ്സ്‌ എടുക്കണം പിന്നെ ചില ഡോക്യുമെന്റസ്..."

"... എറണാകുളത്ത് പോകുമ്പോൾ ആദ്യം നമുക്ക് തന്റെ ഹോസ്റ്റലിൽ പോവാം. അവിടത്തെ ബാധ്യത തീർത്താൽ പിന്നെ അങ്ങോട്ട് പോണ്ടല്ലോ..." ഞാൻ എന്റെ അഭിപ്രായാം പറഞ്ഞു

"...അതാ നല്ലത്. ഏട്ടന്റെ ഫ്ലാറ്റ് എവിടാ..."

പെട്ടെന്ന് വണ്ടി സ്വിച്ച് ഇട്ട പോലെ നിന്നും. ചൈതന്യ നല്ലപോലെ പേടിച്ചു. പിന്നിൽ നിന്നും ഹോൺ അടികൾ മുഴങ്ങി.

"...എന്താ...എന്ത്പറ്റി...?"പേടിച്ചു അരണ്ട് അവൾ എന്നെ നോക്കി ഞാൻ പയ്യെ വണ്ടി മുന്നോട്ടെടുത്തു

"... താൻ എന്താ എന്നെ വിളിച്ചേ...?"കേൾക്കാനുള്ള ആകാംശയിൽ ഞാൻ ചോദിച്ചു

"... ഏട്ടന്ന്..."അത് പറയുമ്പോൾ അവളുടെ കവിളുകൾ നാണത്താൽ പൂത്തുലഞ്ഞു. എനിക്ക് ഈ നടുറോഡിൽ ഇറങ്ങി ഡാൻസ് 🕺കളിക്കാൻ തോന്നി.

"... ഓഫീസിൽ നിന്നും ഒരു 20 മിനിറ്റ് ഡ്രൈവ് ഉണ്ട്..."അവൾ അത് മൂളികേട്ടു

വീട്ടിൽ എത്തിയപാടെ അവൾ ഓടി പോയി അമ്മയെ കെട്ടിപിടിച്ചു. ചേച്ചിയോട് വാ തോരാതെ എന്തൊക്കെയോ പറയുന്നുണ്ട്. ഇത്ര

💬 Comments

View all comments