0%

Chapter Title : ധ്രുവചൈതന്യം 2 [Nishinoya]

Author : Nishinoya Read All Parts 1541

ചിലവായി..."ചൈതന്യയുടെ ശാസനം എത്തി.കുഞ്ഞൂന്റെ മുഖം വാടി

"... എനിക്ക് എന്തായാലും kFC വേണം..."അതും പറഞ്ഞു കുഞ്ഞൂനെ കണ്ണടച്ചു കാണിച്ചു ഞാൻ മുന്നേ നടന്നു കൂടെ അവരും വന്നു. മെനു ഞാൻ കുഞ്ഞൂന് നൽകി അവൾക് ഇഷ്ടപ്പെട്ടത് എല്ലാം ഓർഡർ ആക്കി. ചൈതന്യ ഇതെല്ലാം കണ്ട് എന്നെ നോക്കി നിന്നും.പിന്നെ എല്ലാരും ഫുഡും കഴിച്ച് വൈകിട്ട് ബീച്ചിൽ പോയി കറങ്ങി. രാത്രി ആയപ്പോ വീട്ടിലേക്ക് തിരിച്ചു.

"... എടൊ തന്റെ വീട്ടിൽ വിളിച്ചു രാത്രി ഭക്ഷണം ഒന്നും വയ്ക്കേണ്ട എന്ന് പറയ്. ഫുഡ്‌ വാങ്ങിക്കൊണ്ടു പോവാം..."അതും പറഞ്ഞു ഒരു മന്തി കടയിൽ നിർത്തി.

വീട്ടിൽ എത്തിയപ്പോ സമയം രാത്രി 9.00 ആയി. എല്ലാരും ചേർന്ന് ഹാപ്പി ആയി ഫുഡ്‌ ഒക്കെ കഴിച്ചു

"... മോനെ ഇന്ന് പോണോ. നേരം വൈകിയ സ്ഥിതിക്ക് നാളെ പോയാൽ പോരെ...?"അമ്മയാണ് ആ ചോദ്യം ഉന്നയിച്ചത്. എല്ലാരേയും അഭിപ്രായവും അത് തന്നായിരുന്നു.

"... ശരി അമ്മ എങ്കിൽ നാളെ പോവാം. ഞാൻ വീട്ടിൽ വിളിച്ചു വിവരം പറയാം..."അത് കേട്ടപ്പോൾ എല്ലാർക്കും സന്തോഷമായി.

ഭക്ഷണം കഴിഞ്ഞ് നേരെ റൂമിൽ പോയി. അമ്മയോട് ഫോൺ ചെയ്ത് കാര്യം പറഞ്ഞു. അമ്മയും അതാണ് നല്ലത് എന്ന് പറഞ്ഞ് അനുകൂലിച്ചു. ഇന്നത്തെ ദിവസത്തെ കുറച്ച് ആലോചിച്ചപ്പോ മനസ്സിൽ ഒരു കുളിർമ. കുഞ്ഞു എന്നെ സ്വന്തം ചേട്ടനായി അംഗീകരിച്ചു അതാണ് ഇന്നത്തെ ഏറ്റവും വല്യ സന്തോഷം.പെട്ടെന്ന് ചൈതന്യ റൂമിൽ കയറി ഡോർ അടച്ചു.

"... Thanks..."മടിച്ചാണ് അവൾ അത് പറഞ്ഞത്

"...എന്തിനു..?"മനസ്സിലാവാതെ ഞാൻ അവളോട്‌ ചോദിച്ചു

"... ഇന്ന് ഞങ്ങളെയും കൂട്ടി പുറത്ത് പോയില്ലേ. അവൾക്ക് ചോദിച്ചത് എല്ലാം വാങ്ങി കൊടുത്തില്ലേ.കുഞ്ഞു ഇന്ന് ഒരുപാടു സന്തോഷിച്ചു..."

"... ഇതിനൊക്കെ എന്തിനാ thanks പറയുന്നത് അവൾ എന്റെ സ്വന്തം അനിയത്തിയാ അപ്പൊ അവൾ ചോദിക്കുന്നത് വാങ്ങി കൊടുക്കേണ്ടത് എന്റെ കടമയാണ്. അതിൽ എനിക്ക് സന്തോഷം മാത്രെ ഉള്ളു..."അത് കേട്ടപ്പോ ചെയ്‌തന്യയുടെ കണ്ണുകൾ നിറഞ്ഞു. അവളെ കെട്ടിപിടിച് ഒന്ന് കൊഞ്ചിക്കണം എന്നുണ്ട് സമയമായിട്ടില്ല.

"... എനിക്ക് ആകെ ഒരു വിഷമമേ ഉള്ളു..."അവളുടെ മൂഡ് ഒന്ന് മാറ്റാനായി

💬 Comments

View all comments