0%

Chapter Title : ധ്രുവചൈതന്യം 2 [Nishinoya]

Author : Nishinoya Read All Parts 1540

ഓടിച്ചു തുടച്ച് ഡ്രൈവർ സീറ്റിൽ ഇരുന്നു. ചൈ സഹോദരങ്ങൾ പെട്ടെന്ന് വന്നു. കുഞ്ഞു മുമ്പിലെ സീറ്റിൽ ഇടം പിടിച്ചു ചൈതന്യ പുറകിലും കയറി.

"... ചേട്ടന് ഭാര്യയെ മുന്നിൽ ഇരുത്താതോണ്ട് വിഷമം ഒന്നും ഇല്ലല്ലോ അല്ലെ..."കണ്ണാടി വഴി നിന്നിലേക്ക്‌ നോക്കിയപ്പോ കൈപൊത്തി ചിരിക്കുന്ന എന്റെ ഭാര്യയെ കണ്ടു

"...ഡെയ്... ഡെയ്... നീ അതികം എനിക്കിട്ടു ഇളക്കാതെ സീറ്റ്‌ ബെൽറ്റ്‌ ഇടാൻ നോക്ക്..."ഞാൻ അതും പറഞ്ഞു വണ്ടി മുന്നോട്ടു എടുത്തു. മിറർ വഴി ഇടക് ഇടക് ഞാൻ ചൈതന്യയെ നോക്കിക്കൊണ്ട് ഇരുന്നു

"... ചേട്ടാ ചേച്ചിയെ വീട്ടിൽ പോയും കാണാം റോഡ് നോക്കി വണ്ടി ഓടിച്ചില്ലങ്കിൽ നമ്മൾ വീട് എത്തില്ല..."അണ്ണാക്കിൽ അടിച്ചുകിട്ടിയ അവസ്ഥയായി. പിന്നെ എന്റെ ശ്രദ്ധ മുഴുവൻ ഡ്രൈവിംഗിൽ കേന്ദ്രീകരിച്ചു.

ആദ്യം പോയത് ലുലുവിൽ ആയിരുന്നു. അവിടെ മൊത്തം ഒന്ന് കറങ്ങി. അപ്പൊ കുഞ്ഞുവിന് ഫണ്ടുറയിൽ പോണം അവൾക് ഇഷ്ട്ടപെട്ട ഗെയിംസ് ഒക്കെ കേറ്റി. ഞാനും ചൈതന്യയും അതെല്ലാം നോക്കി നിന്നും. കുഞ്ഞു വല്യ സന്തോഷത്തിൽ ആയിരുന്നു. ഞാൻ ക്രിക്കറ്റ്‌ കളിക്കാൻ കയറി. പ്രോത്സാഹനവുമായി കുഞ്ഞു വെളിയിൽ ഉണ്ട്. ഫസ്റ്റ് ബോൾ ബാറ്റ് കണ്ടതെ ഇല്ല. പുല്ലു ആ ഹൈപ്പ് അങ്ങ് പോയി. അടുത്ത ബോൾ അടിച്ചകറ്റി കുഞ്ചുവിനെ നോക്കി അവിടെ ആഘോഷങ്ങൾക്ക് കുറവ് ഇല്ല. എന്തോ ഭാഗ്യം ബാക്കി എല്ലാം പന്തും അടിച്ചു വിജയശ്രീലാളിതനായി അവരുടെ അടുത്തേക്ക് എത്തി.

"... സൂപ്പർ ചേട്ടാ..."അവൾ വല്യ സന്തോഷത്തോടെ പറഞ്ഞു.

ഇതൊക്കെ എന്ത് എന്നൊരു ഭാവത്തിൽ നമ്മൾ നടന്നു നീങ്ങി. നടക്കുന്ന വഴിയിൽ കുഞ്ഞുന്റെ ഒരു കൂട്ടുകാരിയെ കണ്ട് അവർ തമ്മിൽ ഉള്ള സ്നേഹ പ്രകടങ്ങൾ കഴിഞ്ഞ്

"... ഇത് ആരാ...?"എന്നെ നോക്കിയായിരുന്നു ആ ചോദ്യം വന്നത്.

"... ഇത് എന്റെ ചേട്ടന..."അത് കേട്ടപ്പോ എനിക്ക് എന്തെന്നില്ലാത്ത ആനന്തമാണുണ്ടായത്. അവരോടു കുറച്ചു നേരം കൂടി സംസാരിച്ചു കഴിഞ്ഞു നമ്മൾ നീങ്ങി. KFC കണ്ടപ്പോ കുഞ്ഞൂന്റെ നോട്ടം മുഴുവൻ അങ്ങോട്ടായി. ഞാൻ വേണോ എന്ന് ചോദിച്ചു അവൾ അതെ എന്ന് തലയാട്ടി.

"... അതൊന്നു വേണ്ട. ഇപ്പൊ തന്നെ ഒരുപാടു പൈസ

💬 Comments

View all comments