0%

Chapter Title : ധ്രുവചൈതന്യം 2 [Nishinoya]

Author : Nishinoya Read All Parts 1539

ഭാര്യ പറഞ്ഞോണ്ട് ഞാൻ ക്ഷമിക്കാം. നമുക്ക് പോവാം..."ഞാൻ ഇച്ചിരി വെയിറ്റ് ഇട്ടു പറഞ്ഞു അത് കേട്ടപ്പോ കുഞ്ഞൂന് വല്യ സന്തോഷമായി

"... ഇപ്പോഴേ ഭാര്യ പറയുന്നത് അനുസരിച് തുടങ്ങി. ചേട്ടൻ ഒരു പെൺകോന്തൻ തന്നെ..."അത് കെട്ടു അവളെ അടിക്കാൻ ആയി ഞാൻ കൈ ഓങ്ങിയതും കഴിച്ച് കഴിഞ്ഞ പത്രവും എടുത്ത് ചിരിച്ചോണ്ട് ഒറ്റ ഓട്ടമായിരുന്നു.

"... ഞാൻ അങ്ങനെ ഭാര്യയുടെ വാക്കുകേക്കുന്ന പെൺങ്കോന്തൻ ഒന്നും അല്ല..."അതും പറഞ്ഞു ചൈതന്യയെ നോക്കി. എന്റെ നോട്ടം കണ്ട് കൊഞ്ഞനംകുത്തി അവൾ നേരെ റൂമിൽ പോയി.

കൊള്ളാം വഞ്ചി കരയ്ക്കടുക്കുന്നുണ്ട്. അതും ചിന്തിച്ചു ഡാഡി കൂളിന്റെ അടുത്തേക്ക് പോയി കുറച്ചുനേരം കത്തി കേക്കാലോ. ഡ്രസ്സ്‌ മാറിവന്ന ചൈതന്യ പ്രഭാത ഭക്ഷണം കഴിക്കാൻ എന്നെ വിളിച്ചു. ഒരുമിച്ച് ഭക്ഷണവും കഴിച്ച് എന്റെ പ്ലേറ്റ് എടുത്ത് അവൾ അടുക്കളയിൽ പോയി.

"...ഞാൻ റെഡി പോവാം..."ഇന്നലെ വാങ്ങി കൊടുത്ത ഡ്രെസ്സും ഇട്ടു എന്റെ മുമ്പിൽ വന്നു നിൽക്ക കുഞ്ഞു.

"... എവിട പോവാൻ ..."ഞാൻ ചോദിച്ചു

"... ചേട്ടൻ അല്ലെ പറഞ്ഞത് പുറത്ത് പോവാന്ന്..."ആശങ്കയോടെ അവൾ എന്നെ നോക്കി

"... ഓ അതോ എന്നാ ശെരി പോവാം. നമ്മൾ രണ്ടുപേർ മാത്രെ ഉള്ളോ ..."അവൾ അതെന്നു തലയാട്ടി

"... വേണമെങ്കിൽ ചേച്ചിയെയും വിളിച്ചോ വണ്ടിയിൽ സ്ഥലം ഉണ്ടല്ലോ..."ഞാൻ ഒരു താല്പര്യം ഇല്ലാത്ത മട്ടിൽ പറഞ്ഞു.

ഒരു ആക്കിയ ചിരിയോടെ അവൾ അടുക്കളയിലേക്ക് പോയി. ഇവൾക്ക് വല്ലതും മനസിലായി കാണോ..? ഏയ്യ് അതിനുള്ള ബുദ്ധിയൊന്നും ആയില്ല. എന്റെ ആ പ്രതീക്ഷക്ക് അതികം ആയുസ്സ് ഇല്ലായിരുന്നു.

"... ചേച്ചി... ചേച്ചി... ചേച്ചിയില്ലാതെ ചേട്ടൻ എങ്ങും വരൂലന്ന പറയണേ. വേഗം ഒരുങ്ങി വാ..."

പെണ്ണിന്റെ ആ ശബ്ദം വീട് മുഴുവൻ മുഴങ്ങി. ഇനി കേൾക്കാൻ ആരും ഇല്ല. നശിപ്പിച്ചു ഇനി ഇവിടെ ഇരിക്കുന്നത് ബുദ്ധിയല്ല. നേരെ റൂമിൽ പോയി മുണ്ട് മാറ്റി ഒരു ജീൻസ് എടുത്ത് ഇട്ടു. അപ്പോഴേക്കും ചൈതന്യ റൂമിലേക്ക്‌ വന്നു. ഒരു പുഞ്ചിരിയോടെ ആണ് വരവ് അതിന്റെ അർത്ഥം എന്താണെന്നു എനിക്ക് നല്ലതുപോലെ മനസിലായി.

ഞാൻ കാർ ഒന്ന്

💬 Comments

View all comments