Chapter Title : ധ്രുവചൈതന്യം 2 [Nishinoya]
ഇല്ലാതാക്കണം അതിനു ഞാൻ തന്നെ മുന്നിട്ടു ഇറങ്ങണം.
"...നമുക്ക് ഒരു സെൽഫി എടുത്താലോ..."എന്റെ വാക്കുകൾ വിശ്വസിക്കാൻ ആകാതെ കണ്ണും മിഴിച്ചു നിൽക്കാണു കക്ഷി
ഞാൻ ഫോൺ ഒക്കെ എടുത്ത് സെറ്റ് ആയപ്പോ ആൾ എന്നോട് ചേർന്ന് നിന്നും. ഞാൻ ഒരു പടി കൂടി മുന്നോട്ടു വച്ചു. തോളിലൂടെ കൈയിട്ടു നീ എന്റേത് ആണെന്നുള്ള അർത്ഥത്തിൽ എന്നോട് ചേർത്ത് നിർത്തി. എന്റെ ആ പ്രവർത്തിയിൽ അന്തംവിട്ടു നിൽക്കാണ് പുള്ളി. അത് ക്യാമറ സ്‌ക്രീനിൽ നല്ലതുപോലെ കാണാം.
"... ഹ ഇങ്ങനെ അന്തംവിട്ടു നിൽക്കാതെ ഒന്ന് ചിരിക്കടോ..."ആ ഒരു പകപ്പിൽ നിന്നും മാറി ക്യാമറ നോക്കി ചിരിച്ചു. മോശം പറയരുതല്ലോ നല്ല ഫോട്ടോ ആയിരുന്നു. പിന്നെ ക്ഷേത്രത്തിൽ നിന്നും ഇറങ്ങി വീട്ടിലേക് തിരിച്ചു. പാടവരമ്പത്ത് എത്തിയപ്പോ അവൾക്ക് മുന്നേ പോകാനായി ഞാൻ മാറി നിന്നും.
"... അതെ ഞാൻ പിന്നാലെ വന്നോളാം ഇയാൾ മുന്നേ പോയാൽ മതി. കണ്ണ് തെറ്റിയാൽ നോട്ടം വേണ്ടത്തയിടാത്ത..."
പെട്ടെന്ന് അവളുടെ ആ വർത്തമാനം കെട്ടു ഞാൻ അങ്ങ് അയ്യടാന്ന് ആയിപ്പോയി. ഞാൻ മുമ്പേ നടന്നു അവൾ പിന്നാലെയും. ഞാൻ തിരിഞ്ഞു നോക്കിയപ്പോ അവളുടെ ചുണ്ടിൽ ഒരു കുസൃതി ചിരി ഉണ്ട്. അറിയാതെ ഞാനും ചിരിച്ചു.ഇപ്പൊ ഞാൻ വല്യ സന്തോഷവാൻ ആണ്. കാരണം ആദ്യമായിട്ടാ എന്നോട് ഇവൾ ഇത്ര ഫ്രീ ആയി സംസാരിക്കുന്നത്. അതൊക്കെ ആലോചിച്ചു വീട് എത്തിയത് അറിഞ്ഞില്ല വീടിനു ഉള്ളിൽ ചെന്നപ്പോ ഒരാൾ ഇഡലിയോട് മല്ലിടുന്നതാണ് കാണുന്നത്
"... ടി...നീ അല്ലെ ഇന്നലെ ക്ഷേത്രത്തിൽ വരാം എന്നുപറഞ്ഞു ഉറപ്പ് തന്നത് എന്നിട്ട് എന്താ വരാത്തെ..."ഞാൻ ഒരു കപട ദേഷ്യത്തോടെ ചോദിച്ചു
"... അത് ചേട്ടാ ഉറങ്ങി പോയി. ചേട്ടൻ ഭക്ഷണം കഴിക്ക് എന്നിട്ട് നമുക്ക് പുറത്തേക്ക് പോവാം..."അവൾ എന്നെ അനുനയിപ്പിക്കാൻ നോക്കി
"... വാക്കിന് വിലയില്ലാത്തവരുടെ കൂടെ ഞാൻ എങ്ങോട്ടും ഇല്ല..."അത് പറഞ്ഞപ്പോ കുഞ്ഞുന്റെ മുഖം ഒന്ന് വാടി. ശേ അങ്ങനെ പറയണ്ടായിരുന്നു ഞാൻ സ്വയം പഴിച്ചു.
"... അതെ അവളുടെ കൂടെ പൊയ്ക്കൂടേ..."കുഞ്ഞൂന്റെ മുഖം കണ്ട് ചൈതന്യ ഇടപെട്ടു
"... തല്ക്കാലം എന്റെ
💬 Comments
View all comments