Chapter Title : ധ്രുവചൈതന്യം 2 [Nishinoya]
നിൽക്കണ്ട അവൾ ഉറങ്ങിക്കോട്ടെ. ക്ഷേത്രത്തിൽ ഇവടന്ന് ഒരുപാടു ദൂരം ഉണ്ടോ കാർ എടുക്കണോ...?" എന്റെ സംശയം ഞാൻ വ്യക്തമാക്കി
"ഇല്ല മോനെ ഈ പാടവരമ്പ് വഴി നടന്നാൽ മതി. ഇവൾക്ക് അറിയാലോ കുറച്ചു ദൂരമേ ഉള്ളു..."അച്ഛൻ ഇടപെട്ടു
"... എന്നാൽ ശരി അമ്മേ ഞങ്ങൾ പോയേച്ചും വരാം..."ഞാൻ യാത്രപറഞ്ഞു ഇറങ്ങി അവൾ പോയി വരാം എന്ന് കണ്ണുകൊണ്ട് കാണിച്ച് എനിക്ക് ഒപ്പം നടന്നു.
"...ഇവിടന്നു ഒരുപാടു ദൂരം ഉണ്ടോ നടക്കാൻ ..."
"...ഇല്ല കുറച്ചേ ഉള്ളു..."അതും പറഞ്ഞു അവൾ മുന്നേ നടന്നു പിന്നാലെ ഞാനും വച്ചു പിടിച്ചു
പാടവരമ്പിലൂടെ സൂക്ഷിച് അവളുടെ പിന്നാലെ നടക്കുമ്പോൾ ആണ് ആദ്യമായി എന്റെ നോട്ടം നടക്കുമ്പോൾ തെന്നി മാറുന്ന അവളുടെ പിന്നാപ്പുറത്തേക് പതിക്കുന്നത്.ഉഫ് കണ്ടിട്ട് അതിൽ നിന്നും കണ്ണെടുക്കാൻ തോന്നുന്നില്ല. പെട്ടെന്ന് അവളുടെ നടത്തം break ഇട്ട പോലെ നിന്നും. എന്താ സംഭവം എന്ന് അറിയാൻ ആയി മുഖത്തേക്ക് നോക്കിയപ്പോ അവൾ എന്നെ എന്നെ നോക്കി ദാഹിപ്പിക്ക. ദേവിയെ ഇവൾ എല്ലാം കണ്ടിരിക്കുന്നു ഞാൻ ചമ്മിയ ഒരു ചിരി പാസ്സ് ആക്കി. നടത്തം പിന്നയും തുടർന്നു. ക്ഷേത്രത്തിൽ എത്തി ദേവിയോട് കാര്യങ്ങൾ ഒക്കെ പറഞ്ഞു ഞാൻ അവിടെ ഒരു ആൽത്തറയിൽ അവൾക്കായി കാത്തിരുന്നു. അർച്ചനയും നേർച്ചയും നടത്താൻ ഉണ്ടെന്നു പറഞ്ഞു പോയ ആളാണ് കാണാൻ ഇല്ല. പ്രകൃതി ഭംഗിയൊക്കെ ആസ്വദിച്ചു ഇരിക്കയിരുന്നു.
അർച്ചനയും വാങ്ങി നെറ്റിയിൽ ചന്ദനവും തൊട്ട് അവൾ എന്റെ അരികിലേക്ക് വരുന്നു. പെട്ടെന്ന് കണ്ടപ്പോ ക്ഷേത്രത്തിൽ നിന്നും ദേവി എന്റെ അരികിലേക്ക് വരുന്ന പോലെ തോന്നി. എന്റെ അടുത്ത് എത്തുന്നവരെ കണ്ണെടുക്കാതെ അവളെ തന്നെ നോക്കി ഇരുന്നു. മുന്നിൽ എത്തിയവൾ വാഴയിലയിലെ ചന്ദനം എനിക്ക് മുന്നിലേക്ക് നീട്ടി. സത്യം പറഞ്ഞാൽ എനിക്ക് വിഷമം വന്നു. ഈ സിനിമയിൽ ഒക്കെ കാണുമ്പോലെ അവൾ ചന്ദനം എന്റെ നെറ്റിയിൽ ചാർത്തി തരും എന്ന് പ്രതീക്ഷിച്ച ഞാൻ ഇപ്പൊ ആരായി. ചെറിയ ഒരു നീരസത്തോടെ ഞാൻ തന്നെ ചന്ദനം തൊട്ട്.കുഴപ്പം ഇല്ല സമയം ഉണ്ടല്ലോ എല്ലാം ശരിയാക്കാം. ആദ്യം നമ്മൾ തമ്മിൽ ഉള്ള അകൽച്ച
💬 Comments
View all comments