Chapter Title : ധ്രുവചൈതന്യം 2 [Nishinoya]
ഓരോ ഇഴ പിന്നിലേക്ക് കൂടികെട്ടി അതിൽ ഒരു തുളസികതിര് ചൂടിയിട്ടുണ്ട്.കൈയിൽ 2 സ്വർണ വളകളും കാതിൽ ചെറിയ ഒരു ജിമിക്കി കമ്മൽ അതിന്റെ തിളക്കം എന്റെ കണ്ണിൽ അടിക്കുന്നുണ്ട് .കണ്ണാടി നോക്കി അഞ്ജനം വാലിച്ചു എഴുതുകയാണ് എന്റെ പ്രിയതമ ""
ഇത് കണ്ടപ്പോഴേ എന്തെ പാതി കിളി പോയി.കണ്ട്രോൾ തരണെ ഭഗവാനെ. പെട്ടെന്ന് അവൾ സൗണ്ട് കേട്ട സ്ഥാലത്തേക്കു നോക്കിയപ്പോ ദ ഞാൻ ഇവിടെ അവളെയും നോക്കി നിൽക്കുന്നു. അപ്പോഴാ ആ മുഖം നേരെ കാണുന്നത്
""ഞാൻ മറ്റൊരുത്തന്റെ സ്വന്തമാട എന്ന് വിളിച്ചോതുന്ന സിന്ദൂരവും നെറുകയിൽ ചാർത്തി കുഞ്ഞു പൊട്ടും തൊട്ട് നിൽക്കയാണ് എന്റെ പാതി. അവളെ അടിമുടി നോക്കിയപോഴാ ഞാൻ ഇവിടെ ഉണ്ട് മുതലാളി എന്ന് പറഞ്ഞു താലിമല എന്നെനോക്കി ചിരിക്കുന്നു .""
മുഖത്തേക്ക് നോക്കിയപോഴാ അവളും വായും തുറന്നു എന്നെ അടിമുടി നോക്കുന്നത് കാണുന്നത്.ഇവൾ എന്തിന എന്നെ ഇങ്ങനെ നോക്കുന്നത് എന്നുപറഞ്ഞു ഞാൻ സ്വയം നോക്കി. ഒരു ടവൽ മാത്രം ഉടുത്ത് അർദ്ധനഗ്നൻ ആയി നിന്നാൽ പിന്നെ നോക്കില്ലേ. ഞാൻ വേഗം ഒരു തോർത്തു എടുത്ത് എന്റെ നഗ്നത മറച്ചു. അവൾ ചിരിച്ചോണ്ട് പുറത്തേക്ക് പോയി
ശേ നാണം കെട്ടു അവൾ എന്ത് വിചാരിച് കാണും. അല്ല അവൾ എന്ത് വിചാരിക്കാന ഞാൻ അവളുടെ കെട്ടിയോൻ അല്ലെ. അതികം വൈകാതെ ഇതെല്ലാം അവൾ കാണാൻ ഉള്ളത് അല്ലെ. ആലോചിച്ചപ്പോ തന്നെ മനസ്സിൽ ഒരു സുഖം. ബെഡിൽ എനിക്ക് ധരിക്കാൻ ഉള്ള മുണ്ടും അവളുടെ സാരിയുടെ അതെ ചുവപ്പ് നിറമുള്ള ഷർട്ടും തേച്ചു മിനുക്കി വച്ചിട്ടുണ്ട്. അത് ഇട്ടു ഹാളിലേക്ക് ചെന്നപ്പോ എനിക്ക് വേണ്ടി വെയിറ്റ് ചെയ്യാണ് എന്റെ കെട്ടിയോൾ. എന്നെക്കണ്ടപ്പോ നാണത്തിന്റെ ചെറിയൊരു ചിരി മിന്നി മറഞ്ഞോ എന്നൊരു സംശയം.
"... പോവാം. കുഞ്ഞു എവടെ..?"ഷർട്ടിന്റെ കൈയ്യും മടക്കി ഞാൻ അവൾക്ക് അരികിലേക് നീങ്ങി
"... കൊള്ളാം നല്ല ആളെയാ മോൻ രാവിലെ ക്ഷേത്രത്തിൽ പോവാൻ വിളിച്ചേ. അവൾ ഇതുവരെ ഉറക്കം എഴുന്നേറ്റിട്ടില്ല..."അമ്മയാണ് മറുപടി നൽകിയത്
"... വല്ലാത്ത ചതിയായി പോയി. എന്തായാലും ഇനി വിളിക്കാൻ
💬 Comments
View all comments