Chapter Title : ധ്രുവചൈതന്യം 2 [Nishinoya]
ആഹാരം കഴിക്കാനായി ഇരുന്നു .
"... മോനെ ആഹാരം ഒക്കെ ഇഷ്ട്ടായോ..."പേടിച്ചാണ് അമ്മ അത് ചോദിച്ചത്
"... വളരെ നന്നായിട്ടുണ്ട് അമ്മേ..."അപ്പോഴാണ് അമ്മയുടെ ശ്വാസം നേരെ വീണത്
"... മോനെ ഇവിടെ അടുത്ത് നമ്മുടെ ഒരു കുടുംബക്ഷേത്രം ഉണ്ട്. കല്യാണം കഴിഞ്ഞ് ഇവിടെ ആദ്യമായി വന്നതല്ലേ അതുവരെ ഒന്ന് പോകാമോ..."അച്ഛനും അമ്മ ചോദിച്ച പോലെ ആണ് ചോദിക്കുന്നത്.
"... അതിനെന്താ നാളെ രാവിലെ തന്നെ പോയേക്കാം. കുഞ്ഞൂസെ (ചൈത്രയെ ഇവിടെ എല്ലാരും കുഞ്ഞു എന്നാണ് വിളിക്കാറ്) നീയും ഉണ്ടാവില്ലേ ക്ഷേത്രത്തിൽ പോവാൻ..."ഞാൻ അവളോട് തിരക്കി
"... ഞാൻ എന്തായാലും കാണും ചേട്ടാ..."അവൾ എനിക്ക് ഉറപ്പ് നൽകി
ചോർ ഒക്കെ കഴിച്ചു ഓരോരുത്തർ റൂമിലേക്ക് കയറി. ഞാൻ ചെയ്‌തന്യയുടെ റൂമിൽ കേറി കട്ടിലിൽ ഇരുന്നു. ഞാനും അവളും ഇന്ന് ഒരുമിച്ച് ആണോ കിടക്കാൻ പോണേ. ആലോചിച്ചിട്ട് ഒരു എത്തും പിടിയും ഇല്ല. കുറച്ചു കഴിഞ്ഞ് അവൾ ഒരു ജെഗ് വെള്ളവുമായി റൂമിൽ വന്നു അത് ടേബിളിൽ വച്ചു പോയി കതക് അടച്ചു. സത്യം പറഞ്ഞാൽ ഞാനും അവളും പാനിക് ആണ്.
"... നാളെ ക്ഷേത്രത്തിൽ പോവാൻ ഉള്ളതല്ലേ താൻ കിടന്നോളു..."ഞാൻ എഴുന്നേറ്റു ഒരു ഗ്ലാസ് വെള്ളം കുടിച്ചു ഈ സമയം കൊണ്ട് അവൾ കട്ടിലിന്റെ ഒരു സൈഡ് പിടിച്ചു കഴിഞ്ഞു. ലൈറ്റ് ഓഫ് ചെയ്ത് കട്ടിലിൽ പോയി കിടന്നു.
"... അതെ... എഴുനേൽക്കുന്നില്ലേ.... ക്ഷേത്രത്തിൽ പോണ്ടേ...?"ആ ചോദ്യവും കേട്ടാണ് ഉറക്കത്തിൽ നിന്നും എഴുന്നേറ്റത്. ഇത്രപെട്ടെന്ന് നേരം വെളുത്തോ. അവൾ ഒരു വെള്ള ചുരിതാർ ഇട്ടു മുടി ഉണങ്ങാൻ ആയി തോർത്തു കൊണ്ട് കെട്ടിയിട്ടുണ്ട്. ഇവൾ രാവിലെ തന്നെ കുളിച്ചോ..?
"... ഒരു പത്തു മിനിറ്റ് ഞാൻ പെട്ടെന്ന് ഫ്രഷ് ആയി വരാം. താൻ റെഡി ആയിക്കോ..."അതും പറഞ്ഞു ഒരു ടവൽ എടുത്ത് കുളിക്കാൻ പോയി കുളികഴിഞ്ഞു ടവലും ചുറ്റി റൂമിലേക്ക് വന്നപ്പോൾ ആ കാഴ്ച കണ്ട് ഞാൻ സ്തംഭിച്ചു പോയി.
""പൊക്കിളിനു താഴെ ഇറക്കി കുത്തിയ ചുവന്ന പട്ടുസാരി ഉടുത്ത് അരക്കെട്ടോളം വരുന്ന കർകൂന്തൽ വിടർത്തിയിട്ടു രണ്ടു സൈഡിൽ നിന്നും
💬 Comments
View all comments