0%

Chapter Title : ധ്രുവചൈതന്യം 2 [Nishinoya]

Author : Nishinoya Read All Parts 1534

ഇറങ്ങി. അവൾ സാധാ ധരിക്കുന്ന ഒരു ബ്ലാക്ക് അനാർക്കലി ഇട്ടു വന്നു. പോകുന്ന വഴി ഞാൻ മാളിൽ കേറി.

"... ഇവിടെ എന്താ നിർത്തിയത്..?"സംശയത്തോടെ അവൾ എന്നെ നോക്കി

"... തന്റെ വീട്ടിൽ ആദ്യമായി പോവായല്ലേ അച്ഛനും അമ്മയ്ക്കും ചൈത്രക്കും കുറച്ചു ഡ്രസ്സ്‌ എടുക്കാം പിന്നെ ചൈത്രക് സ്വീറ്റ്‌സ് വല്യ ഇഷ്ടമാണെന്നു എനിക്ക് അറിയാം അത് കുറച്ചു വാങ്ങാം..." ഞാൻ പറയുന്നത് കെട്ടു എന്നെ നോക്കി തരിച്ചിരിക്കാണു.

ഞാൻ ഒന്ന് വിരൽ
നോടിച്ചു. അവൾ പെട്ടെന്ന് ഞെട്ടി കാറിൽ നിന്നും ഇറങ്ങി. ഞാൻ അവളെയും കൊണ്ട് പർച്ചെയ്‌സ് ചെയ്യാൻ ആരംഭിച്ചു. സെലെക്ഷൻ എല്ലാം പൂർണമായും അവൾക്കു വിട്ടുകൊടുത്തു ബില്ലും പേ ചെയ്ത് തിരിച്ചു കാറിൽ കേറി നേരെ അവളുടെ വീട്ടിലേക്കു

റൊമാന്റിക് പാട്ട് ഒക്കെ വച്ചു യാത്ര തുടങ്ങി.ഈ പാട്ടൊക്കെ കെട്ടു അവൾ വിചാരിച്ചോട്ടെ തന്റെ കണവൻ കുറച്ചു റൊമാന്റിക് ആണെന്ന്. അവൾ ഒന്നും സംസാരിക്കുന്നില്ല പുറത്തെ കാഴ്ചകൾ കണ്ടോണ്ട് ഇരിക്ക. കണ്ടാൽ തോന്നും ഈ സ്ഥലങ്ങൾ ഒക്കെ ആദ്യമായിട്ടാ കാണുന്നത് എന്ന് 🫠

കാർ വീട്ടിലേക്കു പ്രവേശിച്ചപ്പോഴേ കണ്ടു ഉമ്മറത്തു ഞങ്ങളെ കാത്തു നിൽക്കുന്ന അച്ഛൻ അമ്മ ചൈത്ര. കാറിൽ നിന്നും ഇറങ്ങിയപ്പോഴേ അവർ എല്ലാം ഓടി അടുത്ത് വന്നു. അമ്മ നേരെ വന്നു അവളെ കെട്ടിപിടിച്ചു

"... സുഖം അല്ലെ മോളെ..."ഞാൻ ആ ചോദ്യം കേട്ടു വായും തുറന്നു നിൽക്കാണു. ഇന്നലെ അല്ലെ ഇവൾ ഇവടന്ന് അങ്ങോട്ടു വന്നത് എന്ന് ഞാൻ ചിന്തിക്കാതിരുന്നില്ല

അച്ഛൻ എന്നോട് കുശലന്നേശ്വണം നടത്തി. പിന്നെ പെട്ടിയും സാധനങ്ങളും പെറുക്കി വീട്ടിലേക്കു. നേരെ അവളുടെ റൂമിൽ സാധനങ്ങൾ അൺലോഡ് ചെയ്തു. പെണ്ണുകാണാൻ വന്നപ്പോൾ ഉള്ള അതെ റൂമിൽ തന്നായിരുന്നു. പിന്നെ ഹാളിൽ പോയി അവർക്കു ഡ്രസ്സ്‌ ഒക്കെ കൊടുത്ത് ചൈത്രക് സ്വീറ്റ്‌സ് നൽകി. അവൾ ഇപ്പൊ ഫുൾ ടൈം എന്റെ കൂടെ തന്നെ നടപ്പ്. ഇടക് അച്ഛന്റെ കത്തി വായിപ്പിന് മുമ്പിൽ എന്നെ ബലിയാട് ആക്കി അവൾ ഓടി രക്ഷപ്പെട്ടു. ചൈതന്യയെ അടുക്കളക്ക് വെളിയിൽ കണ്ടതെ ഇല്ല. രാത്രി എല്ലാരും ഒരുമിച്ച്

💬 Comments

View all comments