0%

Chapter Title : ധ്രുവചൈതന്യം 2 [Nishinoya]

Author : Nishinoya Read All Parts 1533

ചേച്ചി കുണുങ്ങി ചിരിക്കാൻ തുടങ്ങി. ചൈതന്യയെ നോക്കിയപ്പോ നാണം കൊണ്ട് കവിൾ ഒക്കെ ചുവന്നിട്ടുണ്ട്

"... തേനേ പാലെന്നു വിളിക്കാൻ നമ്മൾ നിങ്ങള അത്ര റൊമാന്റിക് കപ്പിൽ ഒന്നും ആയിട്ടില്ലടയ്..."അതും പറഞ്ഞു ഞാൻ ചേച്ചിയെ നോക്കി കൊഞ്ഞനം കുത്തി

"... നിങ്ങൾ എന്തായാലും 2 ദിവസം മുന്നേ ഇവരകൂടെ എറണാകുളം പോയിട്ടു വാ..."അച്ഛൻ ചേട്ടനെയും ചേച്ചിയെയും നോക്കി പറഞ്ഞു

"... അത് എന്തിനാ അച്ഛാ..."ചേട്ടന്റെ ആ സംശയം എനിക്കും ഉണ്ടായിരുന്നു

"... മോളുടെ സാധനങ്ങൾ ഫ്ലാറ്റിലോട്ട് മാറ്റണം പിന്നെ ഇവൻ അവിടെ വെപ്പും കുടിയും ഇല്ലാതെ ഇരിക്കയല്ലേ. ആ കൊച്ചിന് ഭക്ഷണം ഉണ്ടാക്കാനും മറ്റും സാധനങ്ങൾ ഒക്കെ വാങ്ങണം. ഫ്ലാറ്റ് ഏത് കോലത്തിൽ ആണ് കിടക്കുന്നത് എന്ന് ദൈവത്തിന് അറിയാം..."അച്ഛൻ മൊത്തത്തിൽ എന്നെ അങ്ങ് താഴ്ത്തികെട്ടി

"... അത് ശരിയാ ഇവൻ ആയോണ്ട് ആ ഫ്ലാറ്റ് എടുത്ത് മറിച് വച്ചു കാണും..." സബാഷ് ഭാര്യയുടെ മുന്നിൽ സ്വന്തം മകനെ അടിച്ചു അമർത്തിയപ്പോ ഭാര്യക്കും ഭർത്താവിനും സന്തോഷം ആയി കാണും.

വയറു നിറഞ്ഞത് കൊണ്ട് ഞാൻ കൈയ്യും കഴുകി നേരെ റൂമിൽ പോയി ഫോൺ കുത്തികൊണ്ട് കിടന്നു. കുറച്ചു കഴിഞ്ഞ് റൂമിലേക്കു കൊലുസ്സിന്റെ ശബ്ദം കെട്ടു നോക്കിയപ്പോ ചൈതന്യ റൂമിലേക്ക്‌ വരുന്നു. റൂം മുഴുവൻ തപ്പി കളിക്ക കാര്യമായി എന്തോ ചോദിക്കാൻ ഉണ്ട്.

"... അതെ... നമ്മൾ എപ്പോഴാ എന്റെ വീട്ടിൽ പോവുന്നത്..?"കുറച്ചു പ്രയാസപ്പെട്ടു അവൾ ചോദ്യം പൂർത്തി ആക്കി

"...നമുക്ക് ഉച്ചക്ക് ചോർ കഴിച്ചിട്ട് ഇറങ്ങാം. എന്താ പോരെ..?"

".. മ്.. മതി..."അവൾ തിരിച്ചു നടക്കാൻ തുടങ്ങി

"... ചൈതന്യ..."എന്റെ വിളി കേട്ടു വെള്ളിടി വെട്ടിയ പോലെ തിരിഞ്ഞൊരു നോട്ടം

"... തനിക് ഈ വീടും വീട്ടുകാരെയും ഇഷ്ട്ടായോ..?"ചോദ്യഭാവേന അവളെ നോക്കി

"... ഒരുപാട് ഇഷ്ട്ടായി..."പുഞ്ചിരിച്ചോണ്ട് അതും പറഞ്ഞു തിരിഞ്ഞ് ഒറ്റ പോക്കായിരുന്നു.

ഞാൻ അതും നോക്കി കിടന്നു. അവൾ ഇഷ്ട്ടപ്പെട്ടു എന്ന് പറഞ്ഞ വീട്ടുകാരിൽ ഞാനും ഉൾപ്പെടുമോ ആവോ..? ഉൾപ്പെട്ടാൽ കൊള്ളാമായിരുന്നു. അതും ചിന്തിച്ചു ഞാൻ ഇരിന്നു.

ഉച്ചക്ക് ചോറും കഴിച്ച് ഞങ്ങൾ കാറുമായി അവളുടെ വീട്ടിലേക്കു

💬 Comments

View all comments