Chapter Title : ധ്രുവചൈതന്യം 2 [Nishinoya]
ഇപ്പൊ എവിടന്നു വന്നു ചിലപ്പോ കുളിക്കാൻ കേറിയപ്പോ അവൾ കൊണ്ട് വച്ചതായിരിക്കും.
ചായയും കുടിച്ച് താഴേക്കു ചെന്നപ്പോ അമ്മയും ചേച്ചിയും ഭക്ഷണം ഉണ്ടാക്കുന്ന തിരക്കിൽ ആണ് വാലുപോലെ ചൈതന്യയും കൂടെ ഉണ്ട്. പുറത്തേക്ക് ഇറങ്ങിയപ്പോ അച്ഛൻ പത്രം വായിക്കുന്നു. ഇന്നലെ കല്യാണ ഓട്ടം ഒക്കെ കഴിഞ്ഞോണ്ട് കാർ നല്ലതുപോലെ അഴുക്ക് ആയി ചേട്ടൻ അത് ക്ലീൻ ചെയ്യുന്ന തിരക്കിൽ ആണ്. ഞാൻ അച്ഛന്റെ കൂടെ ഇരിന്നു. അപ്പൊ പ്രഭാത ഭക്ഷണം കഴിക്കാൻ ഉള്ള സൈറൺ മുഴങ്ങി. നേരെ ഡെയിനിങ് ടേബിളിൽ ഒരറ്റത്തായി സ്ഥാനം പിടിച്ചു കൂടെ ചൈതന്യയും ഇരുന്നു. ഇവടെ എല്ലാരും ഒന്നിച്ചാണ് കഴിക്കുന്നത്. ഫുഡ് എല്ലാം ടേബിളിൽ നിരത്തി വച്ചു പാത്രം കൈയിലേക്ക് തരും ആവശ്യം ഉള്ളത് എടുത്ത് കഴിക്കാം. ചേച്ചിയും ചേട്ടനും എനിക്ക് എതിരെ ഇരിന്നു. ചേച്ചി എന്നെ നോക്കി ആക്കിയ ഒരു ചിരി ഉണ്ട്.ഞാൻ മൈൻഡ് ആക്കാൻ പോയില്ല.
"... ഇന്ന് എന്താ നിന്റെ പരിപാടി..."അച്ഛൻ കുറച്ചു വെയിറ്റ് ഇട്ടു ചോദിച്ചു.
"... പ്രതേകിച്ചു ഒന്നും ഇല്ല അച്ഛാ..."അതും പറഞ്ഞു അച്ഛനെ നോക്കി
"... എന്നാൽ നീ മോളെയും കൊണ്ട് അവളുടെ വീട്ടിൽ പോയിട്ട് നാളെ വന്നാൽ മതി..."അച്ഛൻ അതും പറഞ്ഞു കഴിക്കാൻ തുടങ്ങി. ചൈതന്യയെ നോക്കിയപ്പോ അവളും അത് ആഗ്രഹിക്കുന്നത് പോലെ തോന്നി. ഞാൻ ചെറുതായി യെസ് മൂളി.
"... നിങ്ങൾക് എത്ര ദിവസം ലീവ് ഉണ്ട്...?" ചേട്ടന്റെ വകയാണ് അത്
"... വെള്ളിയാഴ്ച ജോയിൻ ചെയ്യാം എന്ന് വിചാരിക്കുന്നു ..."ഞാൻ പറഞ്ഞു
"... ഇവൾ അവിടെ ഹോസ്റ്റൽ അല്ലെ താമസിക്കുന്നെ. എന്താ നിന്റെ പ്ലാൻ..."അടുത്ത ചോദ്യം ചേച്ചിയുടെ സൈഡിൽ നിന്നും വന്നു.സത്യം പറഞ്ഞാൽ ഞാൻ അപ്പോഴാണ് അതെ പറ്റി ആലോചിക്കുന്നത്. ഇവൾ ഹോസ്റ്റലിൽ ആണെന്ന് പോലും ഞാൻ ഇപ്പൊ അറിഞ്ഞതെ ഉള്ളു😬ഈ കൊല്ലത്തെ മികച്ച ഭർത്താവ് ചിലപ്പോ ഞാൻ ആയിരിക്കും.
"... അത്... ചൈതന്യയുടെ സാധനങ്ങൾ എല്ലാം എന്റെ ഫ്ലാറ്റിലോട്ട് ഷിഫ്റ്റ് ചെയ്യാം..."പെട്ടെന്ന് വായിൽ വന്നത് അങ്ങ് പറഞ്ഞു
"... ഭാര്യയെ പേര് വിളിക്കാതെ സ്നേഹത്തോടെ ചെല്ലപ്പേര് വല്ലതും വിളിക്കട..."അതും പറഞ്ഞു
💬 Comments
View all comments