0%

Chapter Title : ധ്രുവചൈതന്യം 2 [Nishinoya]

Author : Nishinoya Read All Parts 1531

2,3 സാരി പിന്നെ വൈകിട്ട് റിസെപ്ഷൻ ഡ്രസ്സ്‌ ഇതിനു മാച്ചിങ് ആയ മേക്കപ്പ് ആഭരങ്ങൾ പോരാത്തതിന് മുഖത്തു പുഞ്ചിരി ......ഓ ആലോചിക്കുമ്പോൾ തന്നെ തല കറങ്ങുന്നു അപ്പൊ ഇതൊക്കെ ചെയ്യുന്ന ഇവരുടെ അവസ്ഥാ......

റിസപ്ഷൻ പരിപാടികൾക്ക് ശേഷം ആദ്യരാത്രിക്കായി എന്നെ റൂമിൽ എത്തിച്ചു. കട്ടിൽ പൂക്കൾ കൊണ്ട് അലങ്കരിച്ചിട്ടുണ്ട് ഞാൻ വീണ്ടും ഒന്ന് ഫ്രഷ് ആയി കട്ടിലിൽ കിടന്നു വല്ലാത്ത ക്ഷീണം.

എന്നാലും ചൈതന്യക്കു എന്നെ ഇഷ്ട്ടപെട്ടോ...? എന്റെ ഒരു വീക്ഷണകോണകത്തിൽ അതിനു ചാൻസ് ഇല്ല. പിന്നെ എന്തുകൊണ്ട് ആവും അവൾ കല്യാണത്തിന് സമ്മതിച്ചത്...? അല്ല എനിക്ക് അവളെ ഇഷ്ടമാണോ...? അതിനു എന്റെ പക്കൽ ഉത്തരം ഇല്ല. ദൈവമേ ഈ കല്യാണം ഒരു എടുത്തുചാട്ടം ആയിപോയോ..? ഇങ്ങനെ ഓരോ കാര്യങ്ങൾ ചിന്തിച്ചു എന്റെ കണ്ണുകൾ ഞാൻ പോലും അറിയാതെ അടഞ്ഞു പോയി.

രാവിലെ സൂര്യകിരണങ്ങൾ ഏറ്റണ് കണ്ണ് തുറന്നത്. ഫോൺ എടുത്ത് നോക്കിയപ്പോ സമയം 7. 00 കഴിഞ്ഞു.ചാടി എഴുനേറ്റു ചുറ്റിലും നോക്കി ആരും ഇല്ല. എന്റെ ആദ്യരാത്രി കഴിഞ്ഞോ...? പൊട്ടൻ അവൾ എന്നെക്കുറിച്ചു എന്ത് ചിന്തിച്ചിട്ടുണ്ടാവും സ്വയം തലക്കിട്ടു ഒരു തട്ടും കൊടുത്ത് ഞാൻ ഫ്രഷ് അവൻ ബാത്‌റൂമിൽ കേറി.

ഷവറിൽ നിന്നും ധാര ധാരയായി തലയിലേക്ക് വെള്ളം വീണുകൊണ്ട് ഇരുന്നു. എന്നാലും അവൾ എന്ത് വിചാരിച് കാണും ആദ്യരാത്രി പുതു മണവാട്ടി ബെഡ്‌റൂമിലേക്കു വരുമ്പോൾ മണവാളൻ പോത്തുപോലെ കിടന്നുറങ്ങുവാ. ശേ.... നാണക്കേട് ഇന്നലെ അവളോട്‌ മനസ് തുറന്നു സംസാരിക്കാൻ പറ്റിയ ചാൻസ് ആയിരുന്നു. കൊണ്ട് പോയി തുലച്ചില്ലെടാ നാറി. ഞാൻ സ്വയം കുറ്റപ്പെടുത്തി.

ബാത്‌റൂമിൽ നിന്നും തിരിച്ചിറങ്ങി ഡ്രസ്സ്‌ എടുക്കാൻ അലമാര തുറന്നപ്പോ ദ കിടക്കുന്നു. 2 സൈഡ് ആയി അടുക്കി പറക്കി വച്ച എന്റെ ഡ്രസ്സ്‌ ഒരു സൈഡിൽ ആയി മാറിയിരിക്കുന്നു. മറ്റേ സൈഡിൽ ചെയ്‌തന്യയുടെ ഡ്രസ്സ്‌ സ്ഥാനം പിടിച്ചു കഴിഞ്ഞു. അപ്പൊ ഒരു കാര്യം മനസിലായി അലമാരയിൽ മാത്രമല്ല ജീവിതത്തിലും ഇനി പാതി അവൾക്ക് അവകാശപ്പെട്ടതാണ്.

ഡ്രസ്സ്‌ മാറി ഫോൺ എടുക്കാൻ ടേബിൾ നോക്കിയപ്പോ ഫോണിന്റെ കൂടെ ഒരു കപ്പ്‌ ചായ. ഇത്

💬 Comments

View all comments