Chapter Title : ധ്രുവചൈതന്യം 2 [Nishinoya]
കണ്ണുകളോടെ എന്നെ നോക്കുന്നു. ഞാൻ കണ്ണ് കൊണ്ട് അദ്ദേഹത്തിന് ഉറപ്പ് നൽകി ഇവളെ ഞാൻ പൊന്നുപോലെ നോക്കിക്കോളാം എന്ന്. അദ്ദേഹത്തിന് അത് മനസിലായി കാണണം.
ചേട്ടനും ചേച്ചിയും മുന്നിൽ കേറിയപ്പോ ഞാനും അവളും പിന്നിലായി സ്ഥാനം പിടിച്ചു. അച്ഛനും അമ്മയും നേരുത്തേ വീട്ടിലേക്കു തിരിച്ചായിരുന്നു. മരുമോൾ എത്തുമ്പോൾ ആരതി ഒക്കെ സെറ്റ് ചെയ്യണ്ടേ. ഓരോരോ ആചാരങ്ങൾ.
കാറിൽ ചൈതന്യ പുറത്തേക്ക് നോക്കി എന്തോ ആലോചിച്ചു ഇരിക്കുന്നു കണ്ണുകൾ ഇപ്പോഴും നിറഞ്ഞൊഴുകുന്നുണ്ട്. അവളെ ആശ്വസിപ്പിക്കണമെന്നുണ്ട് പക്ഷെ എനിക്ക് ചലിക്കാൻ കഴിഞ്ഞില്ല ആരോ എന്നെ ചങ്ങലയിൽ തളർച്ചപോലെ തോന്നി. പെട്ടെന്ന് തന്നെ വീട്ടിൽ എത്തി.
എത്തിയപാടെ ചേച്ചി വീട്ടിലേക്ക് ഇറങ്ങി ഒറ്റ ഓട്ടമായിരുന്നു. ഇവർക്കു വട്ടായോ എന്ന് ഞാൻ ഒരു നിമിഷം ചിന്തിച്ചു. വീടിനു മുന്നിൽ എത്തിയപ്പോ അതിനുള്ള ഉത്തരം കിട്ടി. ദ നിൽക്കുന്നു കൈയിൽ ആരതിയുമായി. അമ്മയുടെ കൈയിൽ നിലവിളക്ക്.ചേച്ചി വന്നു ആരതി ഉഴിഞ്ഞു.
"...വലതുകാൽ വച്ചു കയറു മോളെ..."അതും പറഞ്ഞു നിലവിളക്ക് അമ്മ അവൾക് കൊടുത്തു.
പെട്ടന്ന് ഒരു റീൽ ഓർമ വന്നു .ഇതുപോലെ നിൽക്കുമ്പോ പെണ്ണിന്റെയും ചെക്കന്റെയും തല തമ്മിൽ കൂട്ടി ഇടിപ്പിക്കുന്നത്. അങ്ങനെ ആരെങ്കിലും വന്നാൽ അവരെ മാനസികമായും ശരീരികമായും നേരിടാൻ തയ്യാർ ആയി നിന്നും. എന്റെ ഭാഗ്യമോ അവരുടെ ഭാഗ്യമോ എന്നറിയില്ല അങ്ങനെ ആരും വന്നില്ല.
പൂജമുറിയിൽ പോയി പ്രാർത്ഥിച്ചു.ഞങ്ങളെ കെട്ടുകാഴ്ച ആയി ഉമ്മറത്തു സോഫയിൽ കൊണ്ട് ഇരുത്തി. പിന്നെ കുറെ നേരം അമ്മാവന്മാരുടെയും അമ്മായിമാരുടെയും ചളികൾ കെട്ടു ചിരിച്ച് സപ്പോർട്ട് നൽകി. വൈകിട്ട് റിസെപ്ഷൻ റെഡി ആവാൻ ഞാൻ നേരെ എന്റെ റൂമിൽ പോയി. അവൾ ചേച്ചിടെ റൂമിലും കേറി.
ഞങ്ങളെ ഒരുക്കി വീണ്ടും സ്റ്റേജിൽ കേറ്റി നിർത്തി. ഞാൻ ഒരു ഡാർക്ക് ലാവെൻഡർ കളർ ഷർട്ടും വൈറ്റ് പാന്റ് ആയിരുന്നു. അവൾ മാച്ചിങ് ആയിട്ടുള്ള ലഹങ്ക. അങ്ങനെ ഞാൻ വാ കീറി ചിരിയുടെ രണ്ടാം പാർട്ടിലേക്കു കടന്നു . ചൈതന്യ മൂന്നാം പാർട്ട് ആണ്. സത്യം പറഞ്ഞാൽ കല്യാണപെണ്ണിന്റെ കാര്യം കഷ്ട്ടം തന്നെ കല്യാണ തലേന്ന് ഒരു ഡ്രസ്സ് കല്യാണത്തിന്റെ അന്ന്
💬 Comments
View all comments