0%

Chapter Title : ധ്രുവചൈതന്യം 2 [Nishinoya]

Author : Nishinoya Read All Parts 1527

ഒഴിവായി..."അത് പറഞ്ഞു അമൽ ഒന്ന് ചിരിച്ച്.

മൂഡ് മാറ്റാൻ അങ്ങനെ പറഞ്ഞെങ്കിലും മനു പോവുന്നതിൽ ഏറ്റവും കൂടുതൽ വിഷമം അവൻ ആണ്. അത് എല്ലാർക്കും അറിയാം. കാരണം നമ്മുടെ ടീമിൽ ഏറ്റവും വലിയ ചങ്കും ചങ്കും ഇവന്മാര പിന്നെ വിഷമം ഇല്ലാതെ ഇരിക്കോ. പിന്നെ ഓരോന്ന് പറഞ്ഞോണ്ട് ഇരുന്നപ്പോ മാനേജർ നമ്മുടെ അടുത്തേക്ക് വന്നു.

"... ഹാപ്പി മാരീഡ് ലൈഫ് ധ്രുവ്..."അതും പറഞ്ഞു സാർ എനിക്ക് നേരെ കൈനീട്ടി

"...താങ്ക് യു സാർ..."ഞാൻ എഴുനേറ്റു പുള്ളിക്ക് കൈകൊടുടുത്തു

"... അപ്പൊ നമുക്ക് ഉറങ്ങിയാലോ..."സാർ എല്ലാരേയും നോക്കി ചോദിച്ചു അവരും ചെറുതായി തലയാട്ടി.

"... അയ്യോ സാർ പോവാണോ. റിസപ്ഷനു ഉണ്ടാവില്ലേ..."ഞാൻ ആരാഞ്ഞു

"... ഇല്ലടാ ഇപ്പൊ തന്നെ വൈകി അങ്ങ് എത്തുമ്പോൾ ഒരു സമയം ആവും.ഫുഡ്‌ സൂപ്പർ ആയിരുന്നു കേട്ടോ. നിങ്ങൾ എന്നാ തിരിച്ചു എത്തുന്നത്..."

"... ഞങ്ങൾ ഒരു ആഴ്ച കഴിഞ്ഞ് അങ്ങ് എത്തിക്കോളാം..."ഞാൻ ഒരു ചിരിയോടെ മറുപടി പറഞ്ഞു

"... അപ്പൊ ശരിയടോ നമുക്ക് അവിടെ കാണാം. ചൈതന്യയെ കണ്ട് ഒരു യാത്ര പറഞ്ഞു ഞങ്ങൾ ഇറങ്ങാ..."ഞാൻ ഒന്ന് മൂളി

"... അപ്പോ ശരി അളിയാ ആദ്യരാത്രി ഒക്കെ പൊളിച്ചടുക്ക്..."അതും പറഞ്ഞു അവർ ഇറങ്ങി.

ഞാൻ അവർക്കു ഒരു ബൈ കൊടുത്ത് ചേട്ടന്റെ അടുത്തേക്ക് നീങ്ങി.പോകുന്ന വഴിക് ആണ് ഇന്ന് എന്റെ ആദ്യരാത്രി ആണെന്ന് ആലോചിച്ചത്. എനിക്ക് പെട്ടെന്ന് എവിടന്നു ഇല്ലാത്ത നാണം വന്നു.

ചേട്ടന്റെ അടുത്ത് എല്ലാരും ഉണ്ട് അവർ കാര്യമായി എന്തൊക്കെയോ ചർച്ചയിൽ ആണ്. പിന്നെ അവരോടൊപ്പം കൂടി സമയം പോയത് അറിഞ്ഞില്ല.ആ സമയം കൊണ്ട് അവൾ സാരി മാറി വന്നു.

ഏതോ ഒരു ചേട്ടൻ ഇറങ്ങാൻ സമയമായെന്നു വിളിച്ചു പറയുന്നത് കെട്ടു. പിന്നെ എല്ലാരും നേരെ കാറിന്റെ അടുത്തേക്ക് ചെന്ന്. അവിടെ എത്തിയപ്പോ കൂട്ടകരച്ചിൽ ചൈതന്യ ഏങ്ങൽ അടിച്ചു കരയുന്നു.

ദൈവമേ ഈ കാലമാടന്റെ കൂടെ എന്നെ അയക്കരുത് എന്ന് പറഞ്ഞു ആവോ ഇനി ഇവൾ കരയുന്നത്. ഇവളെ തെറ്റ് പറയാനും പറ്റില്ല. ഞാൻ ചുറ്റും നോക്കിയപ്പോ അവളുടെ അച്ഛൻ നിറ

💬 Comments

View all comments