0%

Chapter Title : ധ്രുവചൈതന്യം 2 [Nishinoya]

Author : Nishinoya Read All Parts 1527

ഒരു ചിരി. അതിനു ഏറ്റുപിടിച്ചു എല്ലാരും ചിരിച്ചു

കെട്ടിയോനും കെട്ടിയോളും മത്സരിച്ച് ഇറങ്ങിയേക്ക മനുഷ്യനെ നാണം കെടുത്താൻ. ഞാൻ ഇടം കണ്ണിട്ടു ചൈതന്യയെ നോക്കി അവളും ചെറുതായ് ചിരിക്കുന്നുണ്ട്. പിന്നെ ഞാൻ ആരെയും നോക്കിയില്ല ഒരു കടന്നാക്രമണം ആയിരുന്നു.അതിനുസിച്ചു കറികളും ചോറും തീർന്നോണ്ട് ഇരുന്നു പിന്നെ രണ്ടാമതും ചോറും കൂട്ടിനു സാമ്പാറും എത്തി ബോണസ് ആയി ചേട്ടന്റെ കൗണ്ടറും

"... ആ മുരിങ്ങക്കോൽ നല്ലതുപോലെ കഴിച്ചോടാ ഉപയോഗം വരും..."

ഇങ്ങേര് ഇത് കഴിക്കാനും സമ്മതിക്കില്ല മൂഡ് പോയി മൂഡ് പോയി.അട പായസം എത്തിയതോടെ എന്റെ ആ ചളിപ്പ് അങ്ങ് മാറി. പഴത്തിന്റെ തുണി ഉരിഞ്ഞു അടക്ക് കൂട്ടി കൊടുത്ത് അത് മൊത്തം അകത്തു ആക്കി. പിന്നെ ബോളി വന്നു സേമിയം വന്നു കടലവന്നു. ഒരു തുള്ളി പോലും പാഴാക്കാതെ മൊത്തവും കഴിച്ചു. ഇച്ചിരി ചോറും പുളിശ്ശേരിയും രസവും മോരും കൂട്ടി ഒരു പിടി പിടിച്ചു. അവസാനം ഇഞ്ചി അച്ചാറും തൊട്ട് നാവിൽ വച്ചപ്പോ ഒരു ആശ്വാസം.

ആഹാ കുറെ നാളായി നല്ലൊരു സദ്യ കഴിച്ചിട്ട്. ഒരു ചെറിയ മയക്കം കൂടി ആയ അന്തസ് ഇപ്പൊ നിങ്ങൾക് മനസിലായി കാണുമല്ലോ ഞാൻ ഏത് നാട്ടുകാരൻ ആണെന്ന് 😉.

ചൈതന്യയും വാനനപടയും സാരി മാറാൻ എന്നും പറഞ്ഞു പോയി.ഞാൻ പിന്നെ പാറുവും ടീമിന്റെ കൂടെ ഹാളിൽ ഒരു സൈഡ് പിടിച്ചു

"...congrats അളിയാ. നിന്നെകുറിച് ഞാൻ ഇത്രയും കരുതിയില്ല ഇത് എങ്ങനെ ഒപ്പിച് അളിയാ..."അമൽ എന്നെ അങ്ങ് പൊക്കി

"... നമുക്ക് ഉള്ളത് ആണെങ്കിൽ അത് നമ്മളെ തേടി വരും അളിയാ..."ആ ഒരു ഫിലോസഫിയും പറഞ്ഞു ഞാൻ അങ്ങ് നെളിഞ്ഞ് ഇരുന്നു.

"... അളിയാ ഞാൻ ഉടനെ പോവും കേട്ട..."വളരെ വിഷമത്തോടെ മനു അത് പറഞ്ഞത്

"... നീ എവിട പോണു..."ഒരു സംശയത്തോടെ ഞാൻ അവനെ നോക്കി

"... ഞാൻ പറഞ്ഞില്ലായിരുന്നോ ചേട്ടൻ ജർമ്മനിയിൽ എനിക്ക് ഒരു വിസ നോക്കുന്നുണ്ടെന്നു. അത് ഏറെകുറെ ശരിയായിട്ടുണ്ട് ഉടനെ പോവേണ്ടി വരും..." എല്ലാരും ഒന്ന് ഡെസ്പ് ആയി

"... ഹാവു... അപ്പൊ ഒരു ശല്യം

💬 Comments

View all comments