0%

Chapter Title : ധ്രുവചൈതന്യം 2 [Nishinoya]

Author : Nishinoya Read All Parts 1544

ഒരു ഹാൾ,ഒരു ബെഡ്‌റൂം,അടുക്കള, ബാത്രൂം പിന്നെ ബാൽകണി ഇതാണ് എന്റെ ഫ്ലാറ്റ് അത്യാവശ്യം ഫുർണിച്ചർ ഉണ്ട്. ഗ്യാസ് ഇല്ല ഇൻഡക്ഷൻ കുക്കർ ആണ് നിലവിൽ ഉള്ളത്. നാട്ടിൽ പോവുന്നതിനു മുമ്പ് വൃത്തിയാക്കാൻ തോന്നിയത് ഭാഗ്യം ഇല്ലങ്കിൽ ഇപ്പൊ കാണായിരുന്നു.

"എന്റെ അനിയന് ഇത്ര വൃത്തി ഉണ്ടായിരുന്നോ..."ചുറ്റിലും കണ്ണോടിച്ചു ചേച്ചി ചോദിച്ചു

"... ഞാൻ നിങ്ങടെ ഭർത്താവിനെ പോലെയല്ല..."ഞാനും വിട്ടു കൊടുത്തില്ല

"... നിന്നെ എനിക്ക് അറിഞ്ഞൂടെടാ കുട്ടാ..."അതും പറഞ്ഞു ഒരു പുച്ഛ ചിരിയും തന്നു ചേച്ചി പോയി

ചൈതന്യ ബാൽക്കണി വഴി പുറത്തെ കാഴ്ചകൾ കാണുവായിരുന്നു ഞാൻ മെല്ലെ അടുത്തേക്ക് പോയി

"...ഇഷ്ട്ടായോ ഇവിടം..."അവളോട്‌ ചേർന്ന് നിന്നും ചോദിച്ചു

"...ഇഷ്ട്ടായി ഒരുപാടു..."എന്റെ കണ്ണിൽ നോക്കിയാണ് പറഞ്ഞത്

"... എന്നെയോ അതോ ഇവിടെയോ..?"കണ്ണിൽ നിന്നും കണ്ണെടുക്കാതെ ഞാൻ ചോദിച്ചു

"... ഒന്ന് വന്നെടാ ഈ പെട്ടിയും പ്രമാണമൊക്കെ എവിടെയാ വെക്കേണ്ടേ..?"പുല്ലു ഒന്ന് റൊമാന്റിക് ആവനും സമ്മതിക്കില്ല

"...ഇന്ന് ഇവരെ ഇവടന്ന് താഴെ എടുത്ത് എറിയും ഞാൻ..."എന്റെ അമർഷം എല്ലാം പിറുപിറുതോകൊണ്ട് ഞാൻ ചേച്ചിക് അരികിലേക്ക് നീങ്ങി എന്റെ കോപ്രായം കണ്ട് പൊട്ടിച്ചിരിക്കയാണ് ചൈതന്യ.

എല്ലാരും ചേർന്ന് കൊണ്ടുവന്നത് എല്ലാം ഓരോ സ്ഥലത്തായി സെറ്റ് ചെയ്ത് ഇനി വാങ്ങേണ്ട സാധങ്ങളുടെ ലിസ്റ്റ് ഉണ്ടാക്കി കിടന്നപ്പോഴേക്കും 10.00 മണിയായി. ചേച്ചിയും അവളും റൂമിൽ എന്റെ ബെഡിൽ കിടന്നു. ഞാനും ചേട്ടനും ഹാളിൽ. എന്താണാവോ ഉറക്കം വന്നില്ല. പെട്ടെന്ന് അവളെ കാണണം എന്ന് തോന്നി. റൂമിൽ പോയാൽ റിസ്ക് ആണ് ചേച്ചി കണ്ടാൽ പിന്നെ മിനിമം ഒരു കൊല്ലത്തേക്ക് എന്നെ ഊക്കാനുള്ള വകയായി. പിന്നെ ഒന്നും നോക്കിയില്ല ഫോണിൽ ക്ഷേത്രത്തിൽ പോയപ്പോ എടുത്ത ഫോട്ടോയും നോക്കി കിടന്നു.

"... സുന്ദരി ആണ്. എനിക്ക് മാച്ച് ആണ്. അവൾ എന്നെ ഏട്ടാ എന്നാ വിളിക്കുന്നെ. അവളെ ഞൻ എന്ത് വിളിക്കും? ചൈതന്യ എന്ന് വിളിച്ച എന്തോ ഡിസ്റ്റൻസ് ഉള്ളപോലെ. എന്താ ഇപ്പൊ വിളിക്യാ..?"

"... വല്ല കിങ്ങിണി എന്നെങ്ങാനും വിളിക്കടെയ്. ഇത്രയും ദൂരം വണ്ടിയും ഓടിച്ചു ഒരു മനുഷ്യൻ ഉറങ്ങാൻ കിടക്കുമ്പോഴാ ഫോണും തുറന്നു വച്ചു

💬 Comments

View all comments