0%

Chapter Title : ധ്രുവചൈതന്യം 2 [Nishinoya]

Author : Nishinoya Read All Parts 3.9K

ഭാവത്തിൽ നമ്മൾ നടന്നു നീങ്ങി. നടക്കുന്ന വഴിയിൽ കുഞ്ഞുന്റെ ഒരു കൂട്ടുകാരിയെ കണ്ട് അവർ തമ്മിൽ ഉള്ള സ്നേഹ പ്രകടങ്ങൾ കഴിഞ്ഞ്

"... ഇത് ആരാ...?"എന്നെ നോക്കിയായിരുന്നു ആ ചോദ്യം വന്നത്.

"... ഇത് എന്റെ ചേട്ടന..."അത് കേട്ടപ്പോ എനിക്ക് എന്തെന്നില്ലാത്ത ആനന്തമാണുണ്ടായത്. അവരോടു കുറച്ചു നേരം കൂടി സംസാരിച്ചു കഴിഞ്ഞു നമ്മൾ നീങ്ങി. KFC കണ്ടപ്പോ കുഞ്ഞൂന്റെ നോട്ടം മുഴുവൻ അങ്ങോട്ടായി. ഞാൻ വേണോ എന്ന് ചോദിച്ചു അവൾ അതെ എന്ന് തലയാട്ടി.

"... അതൊന്നു വേണ്ട. ഇപ്പൊ തന്നെ ഒരുപാടു പൈസ ചിലവായി..."ചൈതന്യയുടെ ശാസനം എത്തി.കുഞ്ഞൂന്റെ മുഖം വാടി

"... എനിക്ക് എന്തായാലും kFC വേണം..."അതും പറഞ്ഞു കുഞ്ഞൂനെ കണ്ണടച്ചു കാണിച്ചു ഞാൻ മുന്നേ നടന്നു കൂടെ അവരും വന്നു. മെനു ഞാൻ കുഞ്ഞൂന് നൽകി അവൾക് ഇഷ്ടപ്പെട്ടത് എല്ലാം ഓർഡർ ആക്കി. ചൈതന്യ ഇതെല്ലാം കണ്ട് എന്നെ നോക്കി നിന്നും.പിന്നെ എല്ലാരും ഫുഡും കഴിച്ച് വൈകിട്ട് ബീച്ചിൽ പോയി കറങ്ങി. രാത്രി ആയപ്പോ വീട്ടിലേക്ക് തിരിച്ചു.

"... എടൊ തന്റെ വീട്ടിൽ വിളിച്ചു രാത്രി ഭക്ഷണം ഒന്നും വയ്ക്കേണ്ട എന്ന് പറയ്. ഫുഡ്‌ വാങ്ങിക്കൊണ്ടു പോവാം..."അതും പറഞ്ഞു ഒരു മന്തി കടയിൽ നിർത്തി.

വീട്ടിൽ എത്തിയപ്പോ സമയം രാത്രി 9.00 ആയി. എല്ലാരും ചേർന്ന് ഹാപ്പി ആയി ഫുഡ്‌ ഒക്കെ കഴിച്ചു

"... മോനെ ഇന്ന് പോണോ. നേരം വൈകിയ സ്ഥിതിക്ക് നാളെ പോയാൽ പോരെ...?"അമ്മയാണ് ആ ചോദ്യം ഉന്നയിച്ചത്. എല്ലാരേയും അഭിപ്രായവും അത് തന്നായിരുന്നു.

"... ശരി അമ്മ എങ്കിൽ നാളെ

💬 Comments

View all comments