0%

Chapter Title : ധ്രുവചൈതന്യം 2 [Nishinoya]

Author : Nishinoya Read All Parts 1546

അമ്മക്ക് അവളെ കാണണം എന്ന് ഒരേ നിർബന്ധം അങ്ങനെ അവിടെ ആക്കിയേക്ക രണ്ട് ദിവസം കഴിയുമ്പോൾ വരും..."

"... ചേച്ചി പോയില്ലേ..."

"...എനിക്ക് ഇവിടെ കുറച്ചു വർക്ക്‌ ഉണ്ടായിരുന്നു അതുകൊണ്ട് അവളെ അവിടെ ആക്കി ഞാൻ ഇങ്ങു പോണു. ഇനി വിളിക്കാൻ ചെല്ലണം ..."ചേച്ചി പറഞ്ഞു

"... ശരി ചേച്ചി ഞങ്ങൾ ഇറങ്ങാ കുറച്ചു പർച്ചെയ്‌സ് ഉണ്ട്..."

"... എന്നാ താമസിക്കേണ്ട നിങ്ങൾ പോയിട്ടു വാ..."അതും പറഞ്ഞു ചേച്ചി പോയി.

ഇന്ന് കാറിൽ കേറിയപ്പോ പഴയത് പോലെ ചേച്ചി പിന്നിൽ കേറി. എനിക്ക് അത് വല്ലാത്ത നിരാശ നൽകി.ഗ്യാസ്, പത്രങ്ങൾ അങ്ങനെ കുറെ സാധനങ്ങൾ വാങ്ങികൂട്ടി തിരിച്ചു പോരാനേരം കാർ ഡിക്കി സാധനങ്ങൾ കൊണ്ട് നിറഞ്ഞു. ബാക്കി കുറച്ചു സാധനം മടിയിൽ വച്ചേ കൊണ്ട് വരാൻ പറ്റുകയുള്ളു. സുരേഷ് കൃഷ്ണയെ മനസ്സിൽ ധ്യാനിച്ചു സാധനങ്ങൾ ഞാൻ മടിയിൽ വച്ചോളാം എന്ന് പറഞ്ഞു ചേച്ചിയെ കൺവീൻസ് ചെയ്യിപ്പിച്ചു കാറിന്റെ മുന്നിൽ കയറ്റി. ഇപ്പൊ കാറിന്റെ പിന്നിൽ ഞാനും എന്റെ പെണ്ണും. രണ്ടുപേരുടെയും മടി നിറയെ സാധനങ്ങൾ അത് കൊണ്ട് മുന്നിൽ ഇരിക്കുന്ന 2 പേർക്കും നമ്മുടെ മുഖം കാണാൻ പറ്റില്ല. സാധങ്ങൾക് വല്യ വെയിറ്റ് ഇല്ല. ഞാൻ അവളെ തന്നെ നോക്കി ഇരുന്നു. അവൾ പുരികം പൊക്കി എന്താ എന്ന് ചോദിച്ചു. ഞാൻ തോൾ കുലുക്കി ഒന്നുമില്ല എന്ന് പറഞ്ഞു. കുറച്ചു കഴിഞ്ഞ് കണ്ണുകൊണ്ട് അടുത്തേക്ക് വരാൻ പറഞ്ഞു ഞാനും അവളുടെ അടുത്തേക്ക് തല കൊണ്ട് പോയി കവിൾ അവൾക് നേരെ നീട്ടി നേരിയ ശബ്ദത്തിൽ

"... തന്നോളൂ..."ഇച്ചിരി നാണത്തോടെ ചോദിച്ചു

"... എന്ത്..." സംശയത്തോടെ എന്നെ നോക്കി

"... ഉമ്മ 🥰..."

"... അയ്യടാ ഇപ്പൊ തരാം..."ഇച്ചിരി കുറുമ്പോട് അവൾ പറഞ്ഞു. ഞാൻ ചിന്തിച്ചപ്പോ എന്റെ ആദ്യ ചുംബനം ഇങ്ങനെ അല്ല കിട്ടേണ്ടത്

"... പേര് കണ്ടു പിടിച്ചോ..."ലേശം കൗതുകത്തോടെ അവൾ ചോദിച്ചു

"... ഇല്ല..."അത് പറഞ്ഞതും വണ്ടി നിന്നും. പുറത്തേക്ക് നോക്കിയപ്പോ ഫ്ലാറ്റ് എത്തി.

അല്ലെങ്കിലും എന്റെ കാര്യം ഇങ്ങനെയാ എന്തെങ്കിലും സംസാരിച്ചു വരുമ്പോൾ അപ്പൊ മുടക്ക്

💬 Comments

View all comments