0%

Chapter Title : ധ്രുവചൈതന്യം 2 [Nishinoya]

Author : Nishinoya Read All Parts 1547

വരും. പിന്നെ എല്ലാരും ചേർന്ന് വാങ്ങിയ സാധനങ്ങൾ മുകളിൽ എത്തിച്ചു. വൈകുന്നേരം ആയപ്പോ ചേച്ചിയും ചേട്ടനും ഇറങ്ങി. ഞങ്ങൾ അവരെ യാത്ര അയച്ചു.

"... രാത്രി ഫുഡ്‌ ഒന്നും ഉണ്ടാക്കാൻ നിൽക്കണ്ട. ഒരുപാട് അലഞ്ഞത് അല്ലെ താൻ റൂമിൽ പോയി റെസ്റ്റ്‌ എടുത്തോ. ഞാൻ ഫുഡ്‌ വാങ്ങി വരാം."

അവളെ ഫ്ലാറ്റിലേക് അയച്ചു ഞാൻ ഫുഡ്‌ വാങ്ങാൻ പോയി. ഒന്ന് രണ്ട് പരിചയകാരെ കണ്ടപ്പോ സംസാരിച്ചു നിന്നും സമയം പോയത് അറിഞ്ഞില്ല തിരിച്ചു എത്തിയപ്പോ പുള്ളിക്കാരി നാളെ ഓഫീസിൽ പോവാനുള്ള തയാറെടുപ്പിലായിരുന്നു.

"... വാടോ ഫുഡ്‌ കഴിക്കാം..."ഞാൻ പ്ലേറ്റ് ഒക്കെ സെറ്റ് ചെയ്ത് അവൾക്കായി കാത്തിരുന്നു.

"... എന്താ ലേറ്റ് ആയെ..."കൈകഴുകികൊണ്ട് എന്നെനോക്കി ചോദിച്ചു

"... കുറച്ചു പരിചയക്കാരെ കണ്ടു അപ്പൊ സംസാരിച്ചു നിന്നും സമയംപോയത് അറിഞ്ഞില്ല..."അവൾ ഒന്ന് ഇരുത്തി മൂളി. ഫുഡ്‌ കഴിച്ച് ഞാൻ TV മുന്നിൽ സ്ഥാനം പിടിച്ചു

"... കിടക്കുന്നില്ലേ..."എന്നെ നോക്കി ചോദിച്ചു

"... ഇല്ലെടോ. ഒരു ഫുട്ബോൾ മാച്ച് ഉണ്ട്. താൻ കിടന്നോ..."ഞാൻ ഒരു ഒഴുക്കൻ മട്ടിൽ പറഞ്ഞു

കുറച്ചു നേരം എന്നെ നോക്കി നിന്നിട്ടു അവൾ കിടക്കാൻ പോയി.കളികണ്ട് ഞാൻ അവിടെ കിടന്നു ഉറങ്ങി പോയി.

രാവിലെ പാത്രങ്ങളുടെ കലപില സൗണ്ട് കേട്ടാണ് ഉണർന്നത്. ഫ്രഷ് ആയി വന്നപ്പോ മുന്നിൽ ഫുഡ്‌ എത്തി. പക്ഷെ വിളമ്പി തന്ന ആളുടെ മുഖം കടന്നൽ കുത്തിയപോലെ ഉണ്ട്. എന്താണ് കാര്യം എന്ന് ഒരു പിടിയും ഇല്ല.അവളും ഒരുങ്ങി വന്നതോടെ ഞങ്ങൾ എന്റെ പടകുതിരയുടെ അടുത്തേക്ക് നീങ്ങി. ആദ്യമായി എന്റെ പടകുതിരയിൽ ഒരു പെണ്ണ് കേറാൻ പോണു അതും എന്റെ ഭാര്യ....(ഞാൻ സ്പീഡ് ആണെന്ന് പറഞ്ഞ് അമ്മയ്ക്കും ചേച്ചിക്കും ഇതിൽ കേറാൻ പേടിയാണ്.)

പൊടി അടിക്കാതിരിക്കാൻ ഉള്ള പടച്ചട്ടയും വലിച്ചു മാറ്റി ഞാൻ അതിൽ കയറി ഇരുന്നു സ്റ്റാർട്ട്‌ ആക്കി. ദ കിടക്കണു വണ്ടി സ്റ്റാർട്ട്‌ ആവുന്നില്ല. ഊമ്പി

"... എന്ത് പറ്റി..."എന്നെയും വണ്ടിയെയും മാറി മാറി നോക്കി അവൾ ചോദിച്ചു

യോഗമില്ല അമ്മിണിയെ പായ മടക്യോളിൻ എന്നാ ഭാവത്തിൽ അവളോട്‌ പറഞ്ഞു

"വണ്ടി സ്റ്റാർട്ട്‌

💬 Comments

View all comments