Chapter Title : ധ്രുവചൈതന്യം 2 [Nishinoya]
കോഫി എടുത്തോണ്ട് അവൾ ചോദിച്ചു
"... 2ദിവസം മുമ്പ് എത്തി. ചേട്ടനും ചേച്ചിയും ഉണ്ടായിരുന്നു ഇന്നലെ പർച്ചെയ്‌സും കാര്യങ്ങളുമായി പോയി..."ഒരു സിപ് ചായ കുടിച്ചോണ്ട് ഞാൻ പറഞ്ഞു
"...അവൾക് ഫ്ലാറ്റ് ഒക്കെ ഇഷ്ട്ടായോ. നിങ്ങൾ തമ്മിൽ ഉള്ള പ്രശ്നങ്ങൾ ഒക്കെ സംസാരിച്ചു തീർത്തോ..."ഒരു ആശങ്കയോടെ അവൾ ചോദിച്ചു
"... അവൾക് ഇഷ്ട്ടായി എന്നാ പറഞ്ഞത്. അതെ പറ്റി ഇതുവരെ സംസാരിച്ചില്ല..."ഇതും പറഞ്ഞു തീർന്നതും ജെറ്റ് വിട്ടപോലെ ഒരാൾ വന്നു കോഫി മെഷീൻ നിന്നും കോഫി എടുത്ത് എന്നെ നോക്കി ദാഹിപ്പിച്ചിട്ടു ഒറ്റ പോക്ക്.
"... എന്ത് പറ്റിയട ആൾ നല്ല കലിപ്പിൽ ആണെന്ന് തോന്നുന്നു..."ചെയ്‌തന്യയെ നോക്കി പാറു എന്നോട് ചോദിച്ചു
"... എന്താണെന്നു അറിയില്ല രാവിലെ മുതൽ പുള്ളികാരിയുടെ മൂഡ് ശരിയല്ല. അഹ് പിന്നെ ഞാൻ ഇന്ന് ചോർ എടുക്കാൻ മറന്നു നീ ഇച്ചിരി ചോർ തന്നു സഹായിക്കേണ്ടി വരും..."
"... കെട്ടിയോളുടെ പത്രത്തിൽ നിന്നും ചോർ കഴിക്കട..."ഒരു ആക്കിയ ചിരിയോടെ പാറു പറഞ്ഞു
"... എന്റെ പൊന്നോ അത് വേണ്ട.ഇപ്പൊ നീ കണ്ടത് അല്ലെ പുള്ളിക്കാരി കലിപ്പ് മൂഡില. ഇതിന്റെ ഇടയിൽ ചോർ എടുക്കാൻ ചെന്നാൽ പാത്രം എടുത്ത് തലക്ക് അടിക്കും ..."
"...അത് ശെരിയ റിസ്ക് എടുക്കണ്ട. നിങ്ങൾ തമ്മിൽ മനസ് തുറന്നു സംസാരിക്കു അപ്പൊ എല്ലാം ഓക്കേ ആവും..."അവളുടെ ഉപദേശവും വാങ്ങി ഞാൻ പണിയിലേക്ക് കടന്നു.
പാറു പറഞ്ഞതിലും കാര്യം ഉണ്ട്. മനസ് തുറന്നു സംസാരിക്കണം എന്നാലേ അവൾ എന്താണെന്നു എനിക്കും ഞാൻ എന്താണെന്നു അവൾക്കും മനസിലാവോളു. നാളെയും മറ്റന്നാളും ശനി ഞായർ ആയോണ്ട് ഓഫീസ് അവധിയാണ് അവളെയും കൊണ്ട് പുറത്തേക്ക് ഒന്ന് കറങ്ങാൻ പോവാം.
Avengers Assemble എന്ന് പറയുന്ന പോലെ ലഞ്ച് ടൈമിൽ എല്ലാരും ടേബിളിന് മുന്നിൽ അണിനിരന്നു. ചൈതന്യ എനിക്ക് എതിരെയും പാറു എന്റെ അരികിലുമാണ് ഇരുന്നത്. പാറു ചോർ എടുത്ത് രണ്ടായി ഷെയർ ചെയ്യാൻ തുടങ്ങുമ്പോൾ ആണ് ചൈതന്യ 2 ചോറ്റുപാത്രം എടുത്ത് ടേബിളിൽ വലിക്കുന്നത് എന്നിട്ട് ഒരെണ്ണം എനിക്ക് നേരെ നീക്കി വച്ചു. ഞാൻ ആണെങ്കിൽ വണ്ടർ
💬 Comments
View all comments