0%

Chapter Title : ധ്രുവചൈതന്യം 2 [Nishinoya]

Author : Nishinoya Read All Parts 1636

വണ്ടിക്ക് അടുത്തേക്ക് പോയി.

ഒരു ഗ്രീൻ സിഗ്നൽ അല്ലെ ഇപ്പൊ കിട്ടിയേ. ശെടാ ഇത് അറിഞ്ഞിരുന്നെങ്കിൽ റൂമിൽ വച്ചു തന്നെ പറയായിരുന്നു. ഒരു നിരാശയോടെ ബൈക്കിന്റെ അരികിലേക് എത്തി.ഞാൻ ബൈക്കിൽ കേറി.

"... നമ്മൾ എങ്ങോട്ട പോവുന്നെ..."ബൈക്കിൽ കേറുന്ന നേരം അവൾ ചോദിച്ചു

"... സത്യം പറഞ്ഞാൽ എനിക്കും കൃത്യമായി അറിയില്ല..."

"... കൊള്ളാം നല്ല ആളെ കൂടെയ ഞാൻ ഇറങ്ങി തിരിച്ചെ..."കൈ തലക് അടിച്ചോണ്ട് അവൾ പറഞ്ഞു.

"... എന്നാൽ നമുക്ക് തിരിച്ചു റൂമിൽ പോയാലോ..."ഒരു വെടക്ക് ചിരിയോടെ അവളെ നോക്കി.കാര്യം മനസ്സിലാക്കി എന്നോളം അവളും പറഞ്ഞു.

"... വേണ്ട മോനെ തല്ക്കാലം നമുക്ക് മറൈൻ ഡ്രൈവിലേക്ക് പോവാം..."എന്നെ ആക്കികൊണ്ട് പറഞ്ഞു.

"... ശോ... അപ്പൊ നീ ലിഫ്റ്റിൽ വച്ചു പറഞ്ഞതോ..."സംശയത്തോടെ അവളെ നോക്കി

"... അത് രാവിലത്തെ ഓഫർ ആയിരുന്നു..."

"... ഇത് വല്ലാത്ത ചെയ്ത്ത് ആയിപ്പോയി..."നിരാശയോടെ വണ്ടി മറൈൻഡ്രൈവിലേക്ക് നീങ്ങി.

അവിടെ എത്തി കുറച്ചു നേരം തേരാ പാര കൈയ്യും കോർത്തു നടന്നു.ഹൈകോർട്ട് മുന്നിൽ എത്തിയപ്പോ അവൾക് വാട്ടർമെട്രോയിൽ കേറണം. പിള്ളേർ എന്തെങ്കിലും ആഗ്രഹം പറഞ്ഞാൽ സാധിച്ചു കൊടുക്കണ്ടേ 😉. അങ്ങനെ ഫോർട്ട്‌ കൊച്ചിയിലേക്ക് 2 ടിക്കറ്റ് എടുത്ത് അങ്ങ് കേറി. പോകുന്ന വഴിയിൽ കണ്ടൈണർ ടെർമിനേലും, ഒരുപാടു ചീഞ്ഞ വല ഉപയോഗിച്ചുള്ള മീൻ പിടുത്തവും, bolgatty പാലസും മനോഹരമായ കാഴ്ചകളായി. ഇതേ പറ്റിയെല്ലാം വാ തോരാതെ സംസാരിക്കാണ് ചൈതന്യ. ഇപ്പൊ അവളിലെ കുഞ്ഞുകുട്ടികളുടെ മനസ് ഉണർന്ന് എന്ന് എനിക്ക് തോന്നി. ഫോർട്ട്‌ കൊച്ചി എത്തിയതിനു ശേഷം എന്റെ ഫോണിന് റസ്റ്റ്‌ ഇല്ലായിരുന്നു. ഒറ്റക്കും ഒരുമിച്ചുള്ളതുമായ ഒരുപാടു ഫോട്ടോകൾ അവൾ എടുത്തു. ഇവൾ ഇത്രക്ക് സിമ്പിൾ ആണോ എന്ന് ചിന്തിച്ചു എല്ലാത്തിനും കൂടെകൂടി. ഉച്ച കഴിഞ്ഞു തിരിച്ചു മറൈൻഡ്രൈവിൽ എത്തി വണ്ടി എടുത്തു. വിശന്നിട്ടു കണ്ണുകാണാൻ പറ്റാത്ത അവസ്ഥ. അവൾക് ബിരിയാണി മതിയെന്ന് ഒരേ നിർബന്ധം പിന്നെ അത്യാവശ്യം കൊള്ളാവുന്ന ഒരു കട കണ്ട്പിടിച്ചു ഫുഡ്‌ അടിച്ചു. ഒരു ആനയെ തിന്നാൻ ഉള്ള വിശപ്പ് ഉണ്ടെന്നു പറഞ്ഞു എന്റന്നും ബിരിയാണി കൈയിട്ടുവാരി തിന്നു.കഴിച്ച് കഴിഞ്ഞു

💬 Comments

View all comments