0%

Chapter Title : ധ്രുവചൈതന്യം 2 [Nishinoya]

Author : Nishinoya Read All Parts 1635

നേരെ ഫുഡ്‌ കഴിക്കാൻ പോയി. തിരിച്ചുവന്നു അവളെ ശല്യപെടുത്താതെ കട്ടിലിന്റെ ഒരുമൂലയിൽ ഒതുങ്ങി.

ഇന്നത്തെ സംഭവവികസങ്ങൾ ഒരു സിനിമ എന്നപോലെ എന്റെ മനസിലൂടെ കടന്നുപോയികൊണ്ടിരുന്നു. എത്രപെട്ടന്നാ ഞാനും ഇവളും അടുത്തത്. അതും ആലോചിച്ചോണ്ട് ഇരുന്നപ്പോ ഒരു കൈയ്യും കാലും എന്റെ ദേഹത്തു വന്നു വീണു.

"... ഏട്ടൻ കഴിച്ചോ..."എന്നോട് ചേർന്നുകിടന്നു ചോദിച്ചു.

"... ആ കഴിച്ചു..."

"... എന്നെ എന്താ വിളിക്കാത്തെ ഞാൻ എടുത്തു തരുമായിരുന്നല്ലോ..."

"... അത് സാരമില്ല നീ ഉറങ്ങിക്കോ നാളെ പോവാൻ ഉള്ളതല്ലേ..."അതും പറഞ്ഞു അവളെയും കെട്ടിപിടിച്ചു ഉറങ്ങി.

ഇന്നും ഉറക്കം ഉണർന്നപ്പോൾ അവൾ അടുത്ത് ഇല്ല.നേരെപോയി പല്ലും തേച്ച് കുളിച്ചു വന്നപ്പോ പുള്ളിക്കാരി ബ്രേക്ഫാസ്റ്റ് തന്നു. സമയം കളയാതെ വേഗം പോയി വേഷം മാറി. നേവിബ്ലൂ ഷർട്ടും ലൈറ്റ് കാക്കി പാന്റും എനിക്കായി കത്തിരിക്കയായിരുന്നു. ഇപ്പൊ ഞാൻ ഏത് ഡ്രസ്സ്‌ ഇടണം എന്ന് തീരുമാനിക്കുന്നത് അവളാണ്. എന്നിൽ അധികാരം ഒക്കെ കാണിചുതുടങ്ങി. അവൾ വരുന്നതും കാത്തു ഞാൻ ഫോണും കുത്തി സോഫയിൽ ഇരുന്നു.ഡോർ തുറക്കുന്ന സൗണ്ട് കേട്ടു നോക്കിയപ്പോൾ കാണുന്നത്

"ഒരു satin navyblue സാരിയും അതിനു മാച്ച് ആയ സ്ലീവ് ലെസ്സ് ബ്ലൗസും ധരിച്ചു നിൽക്കുന്ന പ്രിയ പത്നിയെ ആണ് "ഞാൻ അത് കണ്ട് വായും തുറന്നു നിൽക്കാണ്

"... അതെ പോണ്ടേ..."അത് കേട്ടു ഞാൻ റിയാലിറ്റിയിലേക്ക് വന്നു

"... വാ പോവാം..."അതും പറഞ്ഞ് ഞാൻ മുന്നേ നടന്നു അവൾ പിന്നാലെയും. ഫ്ലാറ്റ് പൂട്ടി നമ്മൾ ലിഫ്റ്റിൽ കേറി

"... ഈ സാരി എങ്ങനെ ഉണ്ട്..."ലേശം കൗതുകത്തോടെ അവൾ തിരക്കി

"... കൊള്ളാം. നിനക്ക് നന്നായി ചേരുന്നുണ്ട്. You are looking beautiful🫣..."

"... ചോദിച്ചാലെ പറയാൻ അറിയോളോ..."കുറുമ്പോടെ അവൾ ചോദിച്ചു.

"... ഫ്ലാറ്റിൽ വച്ചേ പറയണം എന്ന് വിചാരിച്ചതാ..."

"... പിന്നെന്തെ പറയാഞ്ഞേ..?"അറിയാനുള്ള ആഗ്രഹത്തോടെ അവൾ ചോദിച്ചു.

"... അവടെവച്ചു പറഞ്ഞാൽ ചിലപ്പോ ഇന്ന് പോക്ക് നടക്കില്ല..."ഒരു വഷളൻ ചിരിയോടെ ഞാൻ പറഞ്ഞു.

"... എന്നാൽ പോണ്ടെന്ന് വയ്ക്കണമായിരുന്നു..."അത് പറഞ്ഞതും ലിഫ്റ്റ് തുറന്നതും ഒരുമിച്ചായിരുന്നു അവൾ എന്നെ നോക്കി ചിരിച്ചോണ്ട്

💬 Comments

View all comments