Chapter Title : ധ്രുവചൈതന്യം 2 [Nishinoya]
അടിക്കാൻ നോക്കിയതാ
"... അയ്യടാ ഇന്ന് എന്നെ ഒരുപാടു വിഷമിപ്പിച്ചു. അതുകൊണ്ട് ഇന്ന് ഒന്നും പ്രതീക്ഷിക്കണ്ട..."സത്യത്തിൽ എനിക്ക് ചിരിയാണ് വന്നത്
"... നിനക്ക് അല്ലെ തരാൻ പറ്റതുള്ളൂ. എനിക്ക് തരാലോ.."അവളുടെ സൈഡിൽ നിന്നും സമ്മതം ഒരു മൂളലായി എന്റെ കാതുകളിൽ എത്തി.
തല ചരിച്ചു അവളുടെ നെറുകയിൽ ചുംബിച്ചു. ഞാൻ എന്റെ ഭാര്യക്ക് നൽകുന്ന ആദ്യ ചുംബനം. എനിക്ക് അവളോടുള്ള സ്നേഹവും പ്രേമവും കരുതലും എല്ലാം അതിൽ ഉണ്ടായിരുന്നു. അത് അവൾ സന്തോഷപൂർവ്വം സ്വീകരിച്ചു എന്നതിന് മറുപടിയായി എന്നെ ഇറുക്കി പുണർന്നു 🥰.
ഇത് മതിയായിരുന്നു നമ്മൾ തമ്മിൽ ഉള്ള എല്ലാം സ്നേഹവും പങ്കുവയ്ക്കാൻ. കുറച്ചു നേരം അതെ ഇരിപ്പു തുടർന്ന്. പോക്കറ്റിൽ നിന്നും ഫോൺ ബെൽ അടിച്ചു ഞാൻ അത് എടുത്ത് സംസാരിച്ചു തിരികെ വച്ചു.
"... അതെ എനിക്ക് ഒന്ന് പുറത്ത് പോകണമായിരുന്നു..."തലയിൽ തലോടികൊണ്ട് പറഞ്ഞു.
"... എവിടെ പോണു..."
"... വർക്ക്ഷോപ്പിൽ നിന്ന വിളിച്ചേ ബൈക്ക് ശരിയായി എടുക്കാൻ ചെല്ലാൻ പറഞ്ഞു..."
"... ഇനി നാളെ പോവാം..."എനിക്കും ഈ ഇരുപ്പിൽ നിന്നും വിട്ടുമാറാൻ താല്പര്യം ഇല്ലായിരുന്നു.
"... അത് പറ്റില്ല നാളെ നമുക്ക് പുറത്തേക്ക് പോണ്ടേ. അപ്പൊ ഞാൻ പോയി എടുത്തിട്ട് വരാം..."അത് പറഞ്ഞപ്പോ എന്റെ മുഖത്തേക്ക് നോക്കി.
"... കുറച്ചു കഴിഞ്ഞു പോവാം. എനിക്ക് ഇനിയും ഇതുപോലെ ഇരിക്കണം..."അതും പറഞ്ഞു വീണ്ടും എന്റെ നെഞ്ചിലേക്ക്.ഞാനും വിചാരിച്ചു കുറച്ചു കഴിഞ്ഞ് പോവാമെന്നു അവളെ കൊഞ്ചിച്ചു ഇച്ചിരിനേരം കൂടി ഇരുന്നിട്ട് ഞാൻ ബൈക്ക് എടുക്കാൻ പോയി.വണ്ടി കൈയിൽ കിട്ടിയപ്പോ ഒന്ന് പെടപ്പിച്ചു നോക്കി. എന്തൊക്കെയോ ചില മാറ്റങ്ങൾ. അതുപറഞ്ഞപ്പോൾ പിന്നെയും ചില സാധനങ്ങൾ വണ്ടിയിൽ മാറ്റണം എന്ന്. എന്നാപ്പിന്നെ മാറിക്കോളാൻ പറഞ്ഞു വെയിറ്റ് ചെയ്ത്. ഒരുപാടു നേരമായിട്ടും കാണാൻ ഇല്ലാത്തോണ്ട് ചൈതന്യ വിളിച്ചു തിരക്കി. ഇച്ചിരി ലേറ്റ് ആവും ഫുഡ് കഴിച്ചിട്ട് കിടക്കാൻ പറഞ്ഞു. എല്ലാം കഴിഞ്ഞു വീട്ടിൽ എത്തിയപ്പോ സമയം 10.00ആയി. റൂമിൽ പോയപ്പോ പോത്തുപോലെ ഉറങ്ങാ. ഇവൾ ഉറങ്ങുന്നത് കാണാനും ഒരു ചേലുണ്ട്.അധികം കാണാത്ത കാഴ്ച ആയതുകൊണ്ട് ഇച്ചിരിനേരം അതും കണ്ട് ഇരുന്നു
💬 Comments
View all comments