Chapter Title : ധ്രുവചൈതന്യം 2 [Nishinoya]
അവളുടെ ഏങ്ങൽ മാത്രം കേൾക്കാം. ഇവൾ ഇത്രക്ക് എന്നെ സ്നേഹിക്കുന്നുണ്ടോ...?
"... മോളെ ഞാൻ നിന്നെ അവോയ്ഡ് ചെയ്തതല്ല..."അവൾ ഞാൻ എന്താ പറയുന്നത് എന്ന് കാതോർത്തു
"... രാത്രി കളി കണ്ടു അറിയാതെ അവിടെ കിടന്നു ഉറങ്ങിപോയതാ. അന്ന് രാവിലെ തൊട്ടേ അലച്ചിൽ ആയിരുന്നല്ലോ അതിന്റെ ക്ഷീണത്തിൽ പറ്റിപോയതാ..."അത് പറഞ്ഞപ്പോ അവൾ ഒന്നുകൂടി എന്നെ മുറുക്കി പിടിച്ചു. ഞാൻ ഒരു കൈ കൊണ്ട് തലയിൽ തലോടി കൊണ്ടിരുന്നു.
"... ഓഫീസിൽ tea break സമയത്ത് നിന്നെ വിളിക്കാന്ന് വിചാരിച്ചതാ അപ്പൊ നീ എന്തോ തിരക്കിലായിരുന്നു. അതുകൊണ്ട് ബുദ്ധിമുട്ടിക്കണ്ടന്ന് കരുതി..."അത്രയും പറഞ്ഞതും പൂച്ച പോലെ ഇരുന്നവൾ പെട്ടെന്ന് എഴുനേറ്റു എന്റെ കണ്ണിൽ നോക്കി പറഞ്ഞു
"... ഞാൻ തിരക്കിലാണെന്നു ഏട്ടനോട് ആരാ പറഞ്ഞെ..? ഇനി ഇങ്ങനെ ഓരോ ന്യായങ്ങൾ പറഞ്ഞാൽ ഉണ്ടല്ലോ അപ്പൊ കാണിച്ചു തരാം..."അതും പറഞ്ഞു വന്നപോലെ തിരിച്ചു എന്റെ നെഞ്ചിലേക്ക് ഒരു പോക്ക്.
എന്താ ഇപ്പൊ ഉണ്ടായേ... എന്തിനാ ഇപ്പൊ നാട്ടുകാർ പടക്കം പൊട്ടിച്ചേ... ഇന്ന് വിഷുവ... ആ അവസ്ഥയിൽ ആയിരുന്നു ഞാൻ.
"... അതെ നാളെ നമുക്ക് ഒന്ന് പുറത്തേക്ക് പോയാലോ..."അവൾ മൂളിക്കൊണ്ട് യെസ് പറഞ്ഞു. കുറച്ചു നേരം കൂടി അങ്ങനെ ഇരുന്നു.
"... അല്ല ഒരു സംശയം. ഞാൻ ചോദിച്ച എന്ത് കാര്യമ നീ താരതെ ഇരുന്നേ..."ഞാൻ അവളുടെ തലയിൽ തലോടികൊണ്ട് തന്നെ ചോദിച്ചു.
"... അതോ.. അത്... അത് ഒന്നുമില്ല..."ചെറിയ കുറുമ്പോട് പറഞ്ഞു
"... ആഹാ അത്രക്ക് ആയോ എന്നാ നീ പറഞ്ഞിട്ട് പോയ മതി. മുഖത്തു നോക്കടി..."അവൾ നെഞ്ചിൽ നിന്നും പയ്യെ തല ഉയർത്തി എന്റെ വയറിൽ വച്ചിരുന്ന വിരൽ കൊണ്ട് ഷർട്ടിന്റെ ബട്ടൺസ് കറക്കി കറക്കി താഴേക്കു നോക്കി പറഞ്ഞു
"... അത്.. അത്... ഇന്നലെ ഏട്ടൻ കാറിൽ വച്ചു ഉമ്മ 🥰 ചോദിച്ചില്ലേ. അത് തരാത്തോണ്ട് പിണങ്ങി എന്ന് വിചാരിച്ചു..."അതും പറഞ്ഞു മുഖം വീണ്ടും എന്റെ നെഞ്ചിൽ ഒളിപ്പിച്ചു
"... ഓ അതാണോ കാര്യം. എന്നാൽ ഞാൻ പിണക്കത്തിലാ എനിക്ക് ഇപ്പൊ ആ ഉമ്മ വേണം..."കിട്ടിയ ചാൻസിൽ ഗോൾ
💬 Comments
View all comments