Chapter Title : ധ്രുവചൈതന്യം 2 [Nishinoya]
വിയർപ്പും പെർഫ്യൂമും കൂടി കലർന്ന ഒരു ഗന്ധം മൂക്കിലേക്ക് ഇരച്ചു കയറി. മനുഷ്യനെ മത്ത് പിടിപ്പിക്കുന്ന ഗന്ധം. എന്റെ സർവ നാടികളെയും അത് ഉണർത്തി. ഞാൻ വേറേതോ ലോകത്ത് ആയപോലെ. പെട്ടെന്ന് ബസ്സ് ഗിയർ മാറ്റി ഒന്ന് ചാടിച്ചെടുത്തു അതിൽ എല്ലാരും പിന്നിലേക്ക് ആഞ്ഞുപോയി. ചൈതന്യ വീണത് എന്റെ നെഞ്ചിലേക്കാണ്. എല്ലാരും പഴയ പൊസിഷനിലേക്ക് നേരെ നിന്നും പക്ഷെ ചൈതന്യമാത്രം എന്റെ നെഞ്ചിൽ നിന്നും മാറിയില്ല. ഈ പെണ്ണ് ഇത് എന്ത് ഉദ്ദേശിചാണ് ദൈവമേ. ആദ്യം തന്നെ എന്റെ കണ്ട്രോൾ പാതി പോയി ഇരിക്ക അപ്പോഴ അവളുടെ സ്പർശനം.ഞാൻ അവളുടെ മുടി ഒന്ന് ആഞ്ഞു മണത്തു നല്ല കാച്ചിയ എണ്ണയുടെ മണം. ഇനി ഇങ്ങനെ നിന്നാൽ എന്റെ പിടിവിട്ടുപോവും. സർവദൈവങ്ങളെയും വിളിച്ചു രണ്ട് കൈകളും മുകളിലെ കമ്പിയിൽ മുറുക്കി പിടിച്ചു. കുറച്ചു നേരം ഞാൻ സ്വയം നിയന്ത്രിച്ചു നിന്നും.
"... എടൊ അടുത്ത സ്റ്റോപ്പില നമുക്ക് ഉറങ്ങേണ്ടേ..."വിക്കി വിക്കി പറഞ്ഞൊപ്പിച്ചു. ഞാൻ വല്ലാണ്ട് വിയർത്തുകുളിച്ചു.
അവൾ പയ്യെ എന്റെ നെഞ്ചിൽ നിന്നും ഉയർന്നു ആ തിരക്കിലൂടെ മുൻഡോർ ലക്ഷ്യമാക്കി നടന്നു. ഞാൻ പിന്നിലേക്കും. എനിക്ക് ഇച്ചിരി സമയം വേണമായിരുന്നു ഹോർമോൺ ഒന്ന് നോർമൽ അവൻ.
ബസ് ഇറങ്ങി ഞങൾ രണ്ടും ഫ്ലാറ്റിലേക്കു നടന്നു.എനിക്ക് ഒന്നും മിണ്ടാൻ പറ്റുന്നുണ്ടായിരുന്നില്ല കാരണം ആ എഫക്റ്റിൽ നിന്നും പൂർണമായി പുറത്ത് വരാൻ കഴിഞ്ഞില്ല.അവളെ നോക്കിയപ്പോ എന്തോ വിഷമം ഉള്ളതുപോലെ തോന്നി.ലിഫ്റ്റിൽ കയറി ഫ്ലോർ നമ്പർ അമർത്തി. ലിഫ്റ്റിൽ ഞങ്ങൾ രണ്ടുപേർ മാത്രമേ ഉണ്ടായിരുന്നുള്ളു.
"... ഏട്ടാ ഞാൻ ഒരു കാര്യം ചോദിക്കട്ടെ..."ഞാൻ
💬 Comments
View all comments