0%

Chapter Title : ധ്രുവചൈതന്യം [Nishinoya]

Author : Nishinoya Read All Parts 1.4K

ആയാലും ഞാൻ കാരണം ഒരാൾ റിസൈൻ ചെയ്യാൻ പോണു എന്ന് കേട്ടപ്പോ ഒരു മനസാക്ഷി കുത്ത്. ഉച്ച വരെ ഞാൻ എന്തൊക്കെയോ ചെയ്തുകൊണ്ട് ഇരുന്നു ഒന്നിനും ഒരു മനസ് വരുന്നില്ല. ഉച്ച ആയപ്പോൾ ഏട്ടത്തിയുടെ കാൾ വന്നു

"... ഹലോ നീ എവിടയാ..?"

"... ഞാൻ ഓഫീസിൽ ഉണ്ട് ചേച്ചി എന്താ കാര്യം...?"

"... നാളെ നിനക്ക് ഓഫീസ് അവധി അല്ലെ വീട്ടിലോട്ടു വരണം അത്യാവശ്യമാണ്..."

അത് കേട്ടപ്പോ ഞാൻ ഒന്നു പേടിച്ചു "... എന്ത് പറ്റി ചേച്ചി ആർക്കെങ്കിലും എന്തെങ്കിലും കുഴപ്പം..?"

"വേറെ കുഴപ്പം ഒന്നും ഇല്ലടാ എന്തായാലും നീ നാളെ എത്തണം..."ചേച്ചി അതും പറഞ്ഞു കാൾ കട്ട്‌ ആക്കി.

എന്തായാലും വീട്ടിൽ പോവാം അപ്പൊ ഒരു ആശ്വാസം കിട്ടും. പാറുവിനോട് കാര്യവും പറഞ്ഞു ഞാൻ നേരുത്തേ ഓഫീസിൽ നിന്നും ഇറങ്ങി ഇപ്പൊ പാറു ഒക്കെ ആയി.

ഞാൻ പെട്ടെന്ന് റെഡി ആയി എറണാകുളം-നോർത്ത് നിന്നും ട്രെയിൻ കേറി. വെള്ളിയാഴ്ച ആയത് കൊണ്ട് ട്രെയിൻ നല്ല തിരക്ക് ആയിരുന്നു എങ്ങനെയോ കുത്തിനേരുങ്ങി ഉള്ളിൽ കേറി പറ്റി. കോട്ടയം വരെ അത്യാവശ്യം തിരക്ക് ഉണ്ടായിരുന്നു. അത് കഴിഞ്ഞ് ഒരു സീറ്റ്‌ കിട്ടി നോക്കിയപ്പോ വിൻഡോ സീറ്റിൽ ചൈതന്യ ഇരിക്കനു.
ഇവളുടെ വീട് ഇങ്ങോട്ട് ആയിരുന്നോ അതും ചിന്തിച്ചു ഞാൻ അവളെ നോക്കിയപ്പോ അതാ അവൾ എന്നെയും നോക്കി ഇരിക്കുന്നു . ഒരു നിമിഷം നമ്മുടെ കണ്ണുകൾ തമ്മിൽ ഉടക്കി . പെട്ടെന്ന് അവൾ നോട്ടം മാറ്റി. പിന്നെ രണ്ട് പേരും പരസ്പരം നോക്കിയില്ല.
1,2 സ്റ്റേഷൻ കഴിഞ്ഞപ്പോ

💬 Comments

View all comments