Chapter Title : ധ്രുവചൈതന്യം [Nishinoya]
ഉണ്ടായിരുന്ന അതെ ബോണ്ട് ഇപ്പൊ അവളോടും അവർക്കുണ്ട്. എന്നെ ഇതൊന്നും ബാധിക്കുന്ന വിഷയമേ അല്ല. അവന്മാർക്ക് രണ്ടിനും ആണ് ആകെ ഉള്ള കഴപ്പ്. എന്തെങ്കിലും സംസാരിച്ചു വരുമ്പോൾ അപ്പൊ ചൈതന്യയുടെ കാര്യം എടുത്ത് ഇടും. അവന്മാർക്ക് അത് ഒരു സുഖം ഇപ്പൊ എനിക്ക് ഓഫീസിൽ ഏക സന്തോഷവും സമാധാനവും പാറു ആണ്.
2 മാസം കൂടുമ്പോൾ നാട്ടിൽ പൊയ്‌കൊണ്ട് ഇരുന്ന ഞാൻ ഇവളെ കാരണം 2 ആഴ്ച കൂടുമ്പോൾ ആക്കി. വീട്ടിൽ ഇപ്പൊ കല്യാണ കാര്യം പറഞ്ഞു സമാധാനം തരുന്നില്ല. അമ്മയാണ് മുന്നിൽ കൂടെ ഏട്ടത്തിയും ഉണ്ട്. ഇപ്പൊ കല്യാണം വേണ്ട എന്ന് പറഞ്ഞാൽ അവർക്ക് മനസ്സിലാവുന്നില്ല. അങ്ങനെ ഇരിക്കുമ്പോൾ ആണ് ഏട്ടത്തിയും അമ്മയും കൂടി ഒരു സ്വാമിയേ കാണാൻ പോയത്. വളരെ വൈകി എന്റെ വീട്ടുകാർ ആ സത്യം അറിഞ്ഞു. എന്റെ ജീവിതം മാർസ് നക്കി മനസിലായില്ല അല്ലെ ചൊവ്വദോഷം. അത് അമ്മ എന്നോട് പറഞ്ഞപ്പോഴേ എന്റെ പാതി ജീവൻ പോയി അപ്പോഴേക്കും സ്വാമിയുടെ വക അടുത്ത ചെക്ക് മെറ്റ്സ്
"... അടുത്ത 1വർഷത്തിനുള്ളിൽ വിവാഹം നടന്നില്ലെങ്കിൽ 45 വയസ്സിലെ വിവാഹ യോഗം ഉള്ളു..." പൂർത്തി ആയി അമ്മക് ഇനി വേറെ ഒന്നും വേണ്ടല്ലോ.
പിന്നെ ചേച്ചിടെ വക spy work തുടങ്ങി എനിക്ക് വല്ല പ്രണയം ഉണ്ടോ, ആരെങ്കിലും ഇഷ്ട്ടം ആണോ അങ്ങനെ പലതും. ദൈവം സഹായിച്ഛ് അങ്ങെനെ ഒന്നും ഇല്യ. അതിനു എനിക്ക് വിഷമം ഒന്നും ഇല്ലാട്ടോ 🥲.ഈ ചോദ്യങ്ങളിൽ നിന്നും ഒളിച്ചോടാൻ അവസാനം ചേച്ചി കണ്ടു പിടിക്കുന്ന പെൺകുട്ടിയെ കല്യാണം കഴിക്കാം
💬 Comments
View all comments