Chapter Title : ധ്രുവചൈതന്യം [Nishinoya]
റെഡി ആയി.അവന്മാർ ചൈതന്യയുടെ കൂടെ കോഫി കുടിക്കാൻ പോയി പാറു എന്നെ വന്നു വിളിച്ചു ചായ കുടിക്കാൻ. എനിക്ക് എന്തോ പോകാൻ തോന്നിയില്ല വർക്ക് കഴിഞ്ഞില്ല എന്ന് പറഞ്ഞു ഞാൻ ഒഴിഞ്ഞു മാറി.എന്തോ ഞാൻ ഇല്ലാത്തത് കൊണ്ട് അവളും പോയില്ല.കുറച്ചു കഴിഞ്ഞ് ഒരുപാട് സന്തോഷത്തോടെ സംസാരിച്ചു അവർ മൂന്നുപേരും വരുന്നത് കണ്ട്. അതിനു ഇടയിൽ കൂടി മനുവിന്റെ ഒരു ആക്കിയ ചിരി ഉണ്ടായിരുന്നു. അതുകൂടി കണ്ടപ്പോ എനിക്ക് അങ്ങ് വിറങ്ങലിച്ചു വന്നു. ആ നിമിഷം ഒരു തീരുമാനം എടുത്തു എന്നെ മൈൻഡ് ചെയ്യാത്തവരെ ഞാൻ പട്ടി വിലപോലും കൊടുക്കില്ല എന്ന്.
എന്നത്തേയും പോലെ ഉച്ചക്ക് ചോർ കഴിക്കായിരുന്നു.അയ്യോ മറന്നു പോയി എന്ന് പറഞ്ഞു അവൾ ഒരു പത്രം തുറന്നു ടേബിൾ വച്ചു.
പാറു ചോദിച്ചു "...എന്താ ഇത്..."
"... ഞാൻ പുതിയത് ആയി ഉണ്ടാക്കിയ ഒരു ഡിഷ് ആണ് എല്ലാരും കഴിച്ചു നോക്ക്..."ചൈതന്യ വളരെ സന്തോഷത്തോടെ എല്ലാരേയും നോക്കി.
എല്ലാരും അവൾ ഉണ്ടാക്കിയത് ടേസ്റ്റ് ചെയ്ത് നല്ല അഭിപ്രായം പറഞ്ഞു ഞാൻ മാത്രം എടുത്തില്ല. പാറു എന്നോടും അത് കഴിക്കാൻ പറഞ്ഞു ചെയ്‌തന്യയുടെ മുഖം കണ്ടപ്പോ ഞാനും അത് കഴിക്കണം എന്ന് ആഗ്രഹിച്ചപോലെ തോന്നി.പക്ഷെ എന്റെ ഈഗോ അതിനു സമ്മതിച്ചില്ല എനിക്ക് വേണ്ട എന്ന് പറഞ്ഞു ഞാൻ എഴുനേറ്റു പോയി. വൈകിട്ട് പാറു എന്നോട് വന്നു ഇതേ പറ്റി സംസാരിച്ചു എനിക്ക് സംസാരിക്കാൻ താല്പര്യം ഇല്ലാത്തോണ്ട് ഒഴിഞ്ഞു മാറി.അതിനു ശേഷം അവൾ എന്റെ ടീമിൽ ഉണ്ട് എന്നുപോലും ഭാവിക്കാതെയായി എന്റെ നടപ്പ്.
ദിവസങ്ങൾ കടന്നു പോയി. എന്നോട്
💬 Comments
View all comments